ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ലെ സ്റ്റാ​ലി​ന്‍റെ ചി​ത്രം മാ​റ്റും

ടി​ബ്‌​ലി​സി: സോ​വ്യ​റ്റ് നേ​താ​വ് സ്റ്റാ​ലി​ന്‍റെ ചി​ത്രം മെ​ത്രാ​സ​ന പ​ള്ളി​യി​ൽ​നി​ന്നു നീ​ക്ക​ണ​മെ​ന്ന് ജോ​ർ​ജി​യ​യി​ലെ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ. ത​ല​സ്ഥാ​ന​മാ​യ ടി​ബ്‌​ലി​സി​യി​ലെ ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ൽ ഏ​ഴു മാ​സം മു​ന്പ് സ്ഥാ​പി​ച്ച ചി​ത്ര​മാ​ണു വി​വാ​ദ​മു​ണ്ടാ​ക്കു​ന്ന​ത്.

ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ൽ മോ​സ്കോ​യി​ൽ ജീ​വി​ച്ചി​രു​ന്ന ഓ​ർ​ത്ത​ഡോ​ക്സ് വി​ശു​ദ്ധ​യാ​യ മ​ട്രോ​ണ​യു​ടെ ചി​ല ചി​ത്ര​ങ്ങ​ളി​ലൊ​ന്നി​ലാ​ണ് സ്റ്റാ​ലി​നും ക​ട​ന്നു​കൂ​ടി​യ​ത്. വി​ശു​ദ്ധ മ​ട്രോ​ണ സ്റ്റാ​ലി​നെ അ​നു​ഗ്ര​ഹി​ക്കു​ന്ന രം​ഗ​മാ​ണി​ത്.

എ​ന്നാ​ൽ, വി​ശു​ദ്ധ​യും സ്റ്റാ​ലി​നും നേ​രി​ട്ടു ക​ണ്ട​തി​നു തെ​ളി​വി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ചി​ത്ര​ത്തി​ൽ മാ​റ്റം വ​രു​ത്തു​മെ​ന്ന് ജോ​ർ​ജി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ അ​റി​യി​ച്ചു.

അ​ലൈ​ൻ​സ് ഓ​ഫ് പേ​ട്രി​യ​റ്റ്സ് എ​ന്ന റ​ഷ്യാ അ​നു​കൂ​ല പാ​ർ​ട്ടി​യാ​ണു ചി​ത്രം പ​ള്ളി​ക്കു ന​ല്കി​യ​ത്. പ്ര​തി​പ​ക്ഷം അ​ടു​ത്തി​ടെ ഇ​തി​നെ​തി​രേ രം​ഗ​ത്തു​വ​ന്നു. ചി​ത്രം വി​കൃ​ത​മാ​ക്കാ​നു​ള്ള ശ്ര​മം അ​ടു​ത്തി​ടെ ന​ട​ന്നി​രു​ന്നു.

Related posts

Leave a Comment