സ്റ്റാലിന്‍റെ 40,000 കുപ്പി വീഞ്ഞ് ലേലം ചെയ്യും

ടി​ബ്‌​ലി: സോ​വ്യ​റ്റ് ഏ​കാ​ധി​പ​തി സ്റ്റാ​ലി​ന്‍റെ ശേ​ഖ​ര​ത്തി​ലെ 40,000 കു​പ്പി വീ​ഞ്ഞ് ജോ​ർ​ജി​യ സ​ർ​ക്കാ​ർ ലേ​ല​ത്തി​നു വ​യ്ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്നു.

ത​ല​സ്ഥാ​ന​മാ​യ ടി​ബ്‌​ലി​സി​യി​ൽ വീ​ഞ്ഞു​കു​പ്പി​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന അ​റ സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം ആ​ദ്യ​മാ​യി തു​റ​ന്നു. നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഫ്രാ​ൻ​സി​ലെ മു​ന്തി​യ ത​രം വീ​ഞ്ഞു​ക​ൾ അ​ട​ക്കം ശേ​ഖ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

സോ​വ്യ​റ്റ് യൂ​ണി​യ​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ജോ​ർ​ജി​യ​യി​ൽ ജ​നി​ച്ച ജോ​സ​ഫ് സ്റ്റാ​ലി​ന് വൈ​ൻ ശേ​ഖ​രി​ക്ക​ൽ ഹ​ര​മാ​യി​രു​ന്നു. 1917ലെ ​വി​പ്ല​വ​ത്തി​ൽ അ​ധി​കാ​രം പി​ടി​ച്ച ക​മ്യൂ​ണി​സ്റ്റു​ക​ൾ റ​ഷ്യ​ൻ ച​ക്ര​വ​ർ​ത്തി​മാ​രു​ടെ വീ​ഞ്ഞു​ശേ​ഖ​ര​വും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

1924 മു​ത​ൽ മ​ര​ണ​പ്പെ​ടു​ന്ന 1953 വ​രെ സോ​വ്യ​റ്റ് യൂ​ണി​യ​ൻ ഭ​രി​ച്ച സ്റ്റാ​ലി​ന്‍റെ കീ​ഴി​ലാ​യി ഈ ​വീ​ഞ്ഞു​ശേ​ഖ​രം. സ്റ്റാ​ലി​ൻ സ്വ​ന്ത​മാ​യും പ​ല​ത​രം വീ​ഞ്ഞു​ക​ൾ ശേ​ഖ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ‌

‌വീ​ഞ്ഞി​ന്‍റെ ഉ​ത്ഭ​വ​സ്ഥ​ല​മെ​ന്നാ​ണ് ജോ​ർ​ജി​യ സ്വ​യം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. 8000 വ​ർ​ഷം മു​ന്പ് ഇ​വി​ടെ വീ​ഞ്ഞ് ഉ​ത്പാ​ദി​ച്ചു തു​ട​ങ്ങി​യി​രു​ന്ന​ത്രേ.

Related posts

Leave a Comment