2022 തെരുവ് നായ്ക്കൾ അഴിഞ്ഞാടിയ വർഷം; സം​​​സ്ഥാ​​​ന​​​ത്ത് തെ​​​രു​​​വു​​നാ​​​യ്ക്ക​​​ളു​​​ടെ ക​​​ടി​​​യേ​​​റ്റ​​​ത് 4.1 ല​​​ക്ഷം പേ​​​ര്‍​ക്ക്


കൊ​​​ച്ചി: തെ​​​രു​​​വു​​​നാ​​​യ ആ​​​ക്ര​​​മ​​​ണം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യി​​​രു​​​ന്ന ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം സം​​​സ്ഥാ​​​ന​​​ത്ത് തെ​​​രു​​​വു​​നാ​​​യ്ക്ക​​​ളു​​​ടെ ക​​​ടി​​​യേ​​​റ്റ​​​ത് 4.1 ല​​​ക്ഷം പേ​​​ര്‍​ക്ക്.

ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ മു​​​ഖേ​​​ന തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ളെ വ​​​ന്ധ്യം​​​ക​​​രി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ള​​​ട​​​ക്കം ന​​​ട​​​പ്പാ​​​ക്കി​​​യി​​​ട്ടും തെ​​​രു​​​വു​​നാ​​​യ്ക്ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​വും എ​​​ണ്ണ​​​വും വ​​​ര്‍​ധി​​​ക്കു​​​ന്ന​​​താ​​​യാ​​​ണു ക​​​ണ​​​ക്കു​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നത്.


മു​​​ന്‍ വ​​​ര്‍​ഷ​​​ത്തേ​​​ക്കാ​​​ള്‍ ഇ​​​ര​​​ട്ടി​​​യി​​​ല​​​ധി​​​കം ആ​​​ളു​​​ക​​​ള്‍​ക്കാ​​​ണ് 2022ല്‍ ​​​ക​​​ടി​​​യേ​​​റ്റി​​​ട്ടു​​​ള്ള​​​ത്. 4,17,931 പേ​​​ര്‍​ക്ക്. 2017 ല്‍ 1,35,749 ​​​, 2018ല്‍ 1,48,899, 2019​​​ല്‍ 1,61,055, 2020ല്‍ 1,60,483 ​​​എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ എ​​​ണ്ണം.

കു​​​ടും​​​ബ​​​ശ്രീ ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ളെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ വ​​​ഴി നാ​​​യ്ക്ക​​​ളെ വ​​​ന്ധ്യം​​​ക​​​ര​​​ണം ചെ​​​യ്യു​​​ന്ന പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കി​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ല്‍ ഇ​​​തു ഫ​​​ല​​​പ്ര​​​ദ​​​മാ​​​കാ​​​തെ വ​​​ന്ന​​​തോ​​​ടെ ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ കു​​​ടും​​​ബ​​​ശ്രീ യു​​​ണി​​​റ്റു​​​ക​​​ളെ ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു.

പ​​​ദ്ധ​​​തി നി​​​ല​​​ച്ച​​​തോ​​​ടെ തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ളും പെ​​​രു​​​കി. ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ നേ​​​രി​​​ട്ട്, അ​​​നി​​​മ​​​ല്‍ ബ​​​ര്‍​ത്ത് ക​​​ണ്‍​ട്രോ​​​ളിം​​​ഗ് ചെ​​​യ്യു​​​ന്ന​​​തി​​​ന് അ​​​നു​​​മ​​​തി​​​യു​​​ള്ള മൃ​​​ഗ​​​ക്ഷേ​​​മ സം​​​ഘ​​​ട​​​ന​​​ക​​​ള്‍​ക്ക് അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​തൊ​​​ന്നും ഫ​​​ല​​​പ്ര​​​ദ​​​മാ​​​കു​​​ന്നി​​​ല്ലെ​​​ന്നാ​​​ണു വ​​​ര്‍​ഷം​​​തോ​​​റും പെ​​​രു​​​കു​​​ന്ന ക​​​ണ​​​ക്കു​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

മു​​​ന്‍ വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നും വ്യ​​​ത്യ​​​സ്ത​​​മാ​​​യി ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം തെ​​​രു​​​വു​​​നാ​​​യ ആ​​​ക്ര​​​മ​​​ണം പെ​​​രു​​​കു​​​ക​​​യും വ​​​ലി​​​യ ച​​​ര്‍​ച്ചാ​​വി​​​ഷ​​​യം ആ​​​കു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ ത​​​ദ്ദേ​​​ശ​​​വ​​​കു​​​പ്പ് ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗം വ​​​രെ ചേ​​​ര്‍​ന്നി​​​രു​​​ന്നു.

ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പ​​​ഞ്ചാ​​​യ​​​ത്ത് ത​​​ല​​​ത്തി​​​ല്‍ 637 ഹോ​​​ട്ട് സ്‌​​​പോ​​​ട്ടു​​​ക​​​ള്‍ ക​​​ണ്ടെ​​​ത്തി. 52,144 പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ല്‍ വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ ക്യാ​​​മ്പു​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

ഇ​​​തി​​​ല്‍ 3,256 തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ള്‍​ക്കും 2,43,950 വ​​​ള​​​ര്‍​ത്തു​​നാ​​​യ്ക്ക​​​​ള്‍​ക്കും വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ ന​​​ല്‍​കി​​​യി​​​രു​​​ന്നു. ന​​​ഗ​​​ര​​​സ​​​ഭാ ത​​​ല​​​ത്തി​​​ല്‍ 12,022 തെ​​​രു​​വു​​നാ​​​യ്ക്ക​​​ള്‍​ക്കു വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ ന​​​ല്‍​കി​​​യെ​​​ങ്കി​​​ലും തെ​​​രു​​​വു​​​നാ​​​യ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നു ഗു​​​ണ​​​ക​​​ര​​​മാ​​​കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ സം​​​സ്ഥാ​​​ന​​​ത്ത് വീ​​​ണ്ടും ഇ​​​ഴ​​​യു​​​ക​​​യാ​​​ണ്.

Related posts

Leave a Comment