വ​ഴി​വി​ള​ക്കു​ക​ൾ ക​ത്തു​ന്നി​ല്ല; പ​രാ​തി​ക​ൾ ന​ൽ​കി മ​ടു​ത്ത നാ​ട്ടു​കാ​ർ ക​വ​ല​യി​ൽ ചൂ​ട്ട് ക​ത്തി​ച്ച് പ്ര​തി​ഷേ​ധിച്ചു

വാ​ഴൂ​ർ: ദേ​ശീ​യ​പാ​ത 183ൽ ​വാ​ഴൂ​ർ ഇ​ളം​പ​ള്ളി ക​വ​ല​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ഴി വി​ള​ക്കു​ക​ൾ തെ​ളി​യു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും പ​രി​സ​ര​വാ​സി​ക​ളും ചൂ​ട്ട് ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ബ​സി​ലും മ​റ്റും ഇ​വി​ടെ എ​ത്തു​ന്ന സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള​വ​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​മാ​ണ് ഏ​റ്റ​വും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. ക​വ​ല​യി​ൽ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന​ത് വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്.

പ​ഞ്ചാ​യ​ത്തം​ഗം മു​ത​ൽ മു​ൻ എം​എ​ൽ​എ​വ​രെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളെ രാ​ത്രി യാ​ത്ര​ക്കാ​രു​ടെ ദു​രി​തം അ​റി​യി​ച്ചി​രു​ന്ന​താ​ണ്. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ഫ​ണ്ട് അ​നു​വ​ദി​ച്ചെ​ന്നും ഉ​ട​ൻ ലൈ​റ്റ് സ്ഥാ​പി​ക്കു​മെ​ന്നും അ​റി​യി​ച്ചെ​ങ്കി​ലും തു​ട​ർ​ന്ന് ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല.

ഇ​ളം​പ​ള്ളി ക​വ​ല​യി​ൽ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്കാനും മേ​ഖ​ല​യി​ലെ വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​ക്കാ​നും അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം.

Related posts

Leave a Comment