വി​ദ്യാ​ർ​ഥി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ല; ന്യു​മോ​ണി​യ ബാ​ധി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെന്ന് പോ​സ്റ്റു​മോ​ർ​ട്ടം റിപ്പോർട്ട്

കൊ​ട്ടാ​ര​ക്ക​ര : പ​ത്താം​ക്ളാ​സ് വി​ദ്യാ​ർ​ഥി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്ന് പോലീ​സ്. ന്യു​മോ​ണി​യ ബാ​ധി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യി​ൽ നി​ന്നും ല​ഭി​ച്ച പ്രാ​ഥ​മി​ക വി​വ​രം. പു​ത്തൂ​ർ പ​ഴ​വ​റ​യി​ൽ പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചി​രു​ന്ന പു​ത്തൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ളാ​സ് വി​ദ്യാ​ഥി കി​ഴ​ക്കേ ക​ല്ല​ട ഉ​മ്മി​ണി അ​യ്യ​ത്ത് വീ​ട്ടി​ൽ മ​ധു​സു​നി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മ​ജീ​ഷ്(15) ആ​ണ് മ​രി​ച്ച​ത്.

സ്കൂ​ളി​ൽ വീ​ണ് പ​രി​ക്കേ​റ്റ മ​ജീ​ഷി​നെ എ​സ്എ​ൻ പു​രം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വി​ട്ടി​രു​ന്നു. മു​ട്ടു​വേ​ദ​ന കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് ചൊ​വാ​ഴ്ച രാ​വി​ലെ 11 ഓ​ടെ മ​ജീ​ഷി​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ഇ​വി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ക്കു​ക​യാ​യി​രു​ന്നു.

മ​ര​ണ​ത്തി​ൽ അ​വ്യ​ക്ത​ത നി​ല​നി​ന്ന​തി​നാ​ൽ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് അ​യ​ക്കാ​ൻ പു​ത്തൂ​ർ പോ​ലീ​സ് നി​ർ​ദേശി​ക്കു​ക​യാ​യി​രു​ന്നു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ ന്യു​മോ​ണി​യ ബാ​ധി​ച്ചാ​ണ് മ​ജീ​ഷ് മ​രി​ച്ച​തെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് വെ​ളി​പ്പെ​ടു​ത്തി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ജീ​ഷി​ന്‍റെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി

Related posts