കു​രു​ത്ത​കേ​ട് കാട്ടിയെന്നാരോപിച്ച് വിദ്യാർഥികൾക്ക് നേരെ സ്കൂൾ ബസ് ഡ്രൈവറുടെ ചൂരൽ പ്രയോഗം

കൊ​ല്ലം : സ്കൂ​ൾ കു​ട്ടി​ക​ളു​മാ​യ പോ​യ വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​ർ കു​ട്ടി​ക​ൾ​ക്ക് നേ​രെ ചൂ​ര​ൽ​പ്ര​യോ​ഗം ന​ട​ത്തി. കു​ട്ടി​ക​ളെ ത​ല്ലാ​ന് പാ​ടി​ല്ലെന്ന നി​യ​മം നിലനിൽക്കുന്പോഴാണ് ഡ്രൈ​വ​ർ കു​രു​ത്ത​കേ​ട് കാ​ട്ടു​ന്നു എ​ന്ന് കാ​ര​ണം പ​റ​ഞ്ഞ് കു​ട്ടി​ക​ളെ ചൂ​ര​ൽ ഉ​പ​യോ​ഗി​ച്ച് ത​ല്ലി​യ​ത്.​

ഇന്നലെ രാ​വി​ലെ രാ​മ​ൻ​കു​ള​ങ്ങ​രയ്ക്ക് സമീപം വാഹനം നി​ർ​ത്തി​യാ​യി​രു​ന്നു കു​ട്ടി​ക​ളെ ത​ല്ലി​യ​ത്.​ സ്വ​കാ​ര്യ സ്കൂ​ളി​ലെ പ​ത്തോ​ളം കു​ട്ടി​ക​ളാ​യി​രു​ന്നു യൂ​ണി​ഫോ​മി​ൽ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കു​ട്ടി​ക​ളെ ത​ല്ലു​ന്ന​ത് ക​ണ്ട് ചോ​ദ്യം ചെ​യ്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നോ​ട് കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കി​ല്ലാ​ത്ത വി​ഷ​മം ത​നി​ക്ക് വേ​ണ്ടെ​ന്ന് ക​യ​ർ​ക്കു​ക​യും ഫോ​ട്ടോ എ​ടു​ത്ത​തി​ന് ചീ​ത്ത പ​റ​യു​ക​യും ചെ​യ്തു.

വാ​ഹ​നം കാ​വ​നാ​ട് കു​രീ​പ്പു​ഴ ഷ​മീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണെ​ന്ന് ആ​ർ​ടി​ഒ തു​ള​സീ​ധ​ര​ൻ​പി​ള്ള അ​റി​യി​ച്ചു. ​കു​ട്ടി​ക​ളെ വ​ടി ഉ​പ​യോ​ഗി​ച്ച് ത​ല്ലി​യ​തി​നെ​തി​രെ ജി​ല്ലാ ചൈ​ൽ​ഡ് ലൈ​ൻ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Related posts