സ്വീ​ക​രി​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ പൊ​രി​വെ​യി​ലി​ല്‍ കാ​ത്തു​നി​ന്നു; മ​ന്ത്രി​ ശ​കാ​രിച്ചു, ഇ​ത് ഒ​ഴി​വാ​ക്കാ​ന്‍ സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്ക​ണോ..‍?

മു​ക്കം: സൗ​ത്ത് കൊ​ടി​യ​ത്തൂ​ര്‍ എ​യു​പി സ്‌​കൂ​ള്‍ വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി എ​ത്തി​യ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥി​നെ സ്വീ​ക​രി​ക്കാ​നാ​യി വി​ദ്യാ​ര്‍​ഥി​ക​ളെ റോ​ഡി​ല്‍ ഇ​റ​ക്കി നി​ര്‍​ത്തി​യ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍​ക്ക് മ​ന്ത്രി​യു​ടെ ശ​കാ​രം.

നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​നാ​യി സ്‌​കൂ​ളി​ന് തൊ​ട്ടു മു​ന്നി​ല്‍ റോ​ഡി​ല്‍ വ​രി​യാ​യി നി​ന്നി​രു​ന്ന​ത്. ഇ​ത് ക​ണ്ട മ​ന്ത്രി വ​ള​രെ ക​ര്‍​ക്ക​ശ​മാ​യി ത​ന്നെ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രെ ത​ന്‍റെ അ​സം​തൃ​പ്തി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
ഇ​നി ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ പ്ര​ത്യേ​ക സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്ക​ണ​മോ​യെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു.

സ്റ്റേ​ജി​ലെ​ത്തി​യ ശേ​ഷ​വും ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ഭാ​ഷ​യി​ല്‍ മ​ന്ത്രി താ​ക്കീ​ത് ചെ​യ്യു​ക​യും ചെ​യ്തു. വി​ദ്യാ​ര്‍​ഥി​ക​ളെ അ​സം​ബ്ലി​ക്കോ മ​റ്റ് കാ​ര്യ​ങ്ങ​ള്‍​ക്കോ ഒ​രി​ക്ക​ലും റോ​ഡി​ല്‍ നി​ര്‍​ത്ത​രു​തെ​ന്ന് നേ​ര​ത്തെ ത​ന്നെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രു​ന്ന​താ​ണ്. എ​ന്നാ​ല്‍ ഇ​ത് പാ​ലി​ക്കാ​ന്‍ പ​ല സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും ത​യ്യാ​റാ​വാ​റി​ല്ല.

Related posts