വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്..! ക്ലാ​സ് ക​ട്ട് ചെ​യ്താ​ൽ പി​ടി​കൂ​ടാ​ൻ ‘ആ​പ്പു​മാ​യി’ പോ​ലീ​സ്

ആ​ല​പ്പു​ഴ: സ്കൂ​ളി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങു​ന്ന കു​ട്ടി​ക​ളെ നി​രീ​ക്ഷി​ക്കാ​ൻ ജി​ല്ലാ പോ​ലീ​സി​ൻ​റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്പൂ​ർ​ണ സു​ര​ക്ഷാ നി​രീ​ക്ഷ​ണ പ​ദ്ധ​തി. സം​സ്ഥാ​ന​ത്തു ത​ന്നെ ആ​ദ്യ​മാ​യാ​ണ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി പോ​ലീ​സി​ൻ​റെ നേ​തൃ​ത്വ​ത്തി​ൽ നി​രീ​ക്ഷ​ണ പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്ന​ത്.

സ്കൂ​ളി​ൽ പോ​കാ​തെ ക​റ​ങ്ങി​ന​ട​ന്ന് മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും പോ​ലെ​യു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ൾ​ക്ക് അ​ടി​മ​പ്പെ​ടു​ക​യും കൗ​മാ​ര പ്ര​ണ​യ ച​തി​ക്കു​ഴി​ക​ളി​ൽ വീ​ഴു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​വും കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്. സു​രേ​ന്ദ്ര​ൻ കി​ഡ്സ് സേ​ഫ് എ​ന്ന പേ​രി​ൽ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​തി​ക​ൾ ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ വ​ർ​ധി​ച്ചു​വ​ന്നി​രു​ന്നു. ഇ​തി​നൊ​രു പ​രി​ഹാ​ര​മാ​കാ​നാ​ണ് ആ​ല​പ്പു​ഴ​യി​ൽ പൈ​ല​റ്റ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും എ​സ്പി പ​റ​ഞ്ഞു. ജി​ല്ല​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ലേ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹാ​ജ​ർ ബു​ക്ക് ഓ​ണ്‍​ലൈ​നി​ൽ അ​പ് ലോ​ഡ് ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ക.

ഇ​തു​വ​ഴി മു​ൻ​കൂ​ട്ടി അ​നു​മ​തി വാ​ങ്ങാ​തെ ക്ലാ​സി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന കു​ട്ടി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​രം അ​പ്പോ​ൾ ത​ന്നെ സ്ഥ​ല​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യും തു​ട​ർ​ന്ന് ര​ക്ഷ​ക​ർ​ത്താ​വി​നെ നേ​രി​ട്ടോ ഫോ​ണ്‍ മു​ഖാ​ന്ത​ര​മോ വി​വ​രം അ​റി​യി​ക്കാ​നു​മാ​കും.

കൂ​ടാ​തെ സൈ​ബ​ർ ക്രൈം ​ബോ​ധ​വ​ത്ക​ര​ണം, ല​ഹ​രി വ​സ്തു​ക്ക​ൾ​ക്കെ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണം, വ്യ​ക്തി​ത്വ വി​ക​സ​നം, സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ സാ​ധ്യ​ത​ക​ൾ ത​ട​യു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന​വും പോ​ലീ​സി​ൻ​റെ കി​ഡ്സ് സേ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജൂ​ലൈ ഒ​ന്നി​നു രാ​വി​ലെ 11ന് ​പു​ന്ന​പ്ര അം​ബേ​ദ്ക​ർ മെ​മ്മോ​റി​യ​ൽ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ ന​ട​ക്കും. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Related posts