സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ശ​ല്യം ചെ​യ്തു; വിവാഹാഭ്യര്‍ഥന നടത്തി; ര​ണ്ടു യു​വാ​ക്ക​ൾ​ അറസ്റ്റിൽ; കുട്ടിയെ കടന്നുപിടിച്ച പ്രതി വിവാഹിതനും പിതാവുമാണെന്ന് പോലീസ്

പു​തു​ക്കാ​ട്: ആ​ന​ന്ദ​പു​ര​ത്ത് 15 കാ​രി​യെ നി​ര​ന്ത​രം ശ​ല്യം​ചെ​യ്യു​ക​യും വി​വാ​ഹ​ാഭ്യ​ർ​ഥന ന​ട​ത്തു​ക​യും ചെ​യ്ത​വ​രു​ടെ പേ​രി​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ കു​ന്ന​ത്ത് അ​ൻ​വ​ർ സാ​ദ​ത്ത് (30), ചെ​രു​പ​റ​ന്പി​ൽ ഷാ​ഹി​ർ (26) എ​ന്നി​വ​രെ​യാ​ണു പു​തു​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

സ്കൂ​ൾ വി​ടു​ന്ന സ​മ​യ​ത്ത് ബൈ​ക്കി​ലെ​ത്തി​യ പ്ര​തി​ക​ൾ വി​ദ്യാ​ർ​ഥിയെ ശ​ല്യം ചെ​യ്യു​ന്ന​തു പ​തി​വാ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് പ​രാ​തി​യു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ശ​ല്യം തു​ട​ർ​ന്ന പ്ര​തി​ക​ളെ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു. വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ക​യും കു​ട്ടി​യെ ക​ട​ന്നു​പി​ടി​ക്കു​ക​യും ചെ​യ്ത പ്ര​തി വി​വാ​ഹി​ത​നും പി​താ​വു​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts