കോട്ടയത്തിന്‍റെ ജനകീയ കളക്ടർ പടിയിറങ്ങുന്നു; പി.​കെ. സു​ധീ​ർ ബാ​ബു ഐഎഎസ് 31നു വിരമിക്കുന്നു

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യു​ടെ ജ​ന​കീ​യ ക​ള​ക്്ട​ർ പി.​കെ. സു​ധീ​ർ ബാ​ബു ഒൗ​ദ്യോ​ഗി​ക ജീ​വി​തത്തി​ൽ നി​ന്നു വി​ര​മി​ക്കു​ന്നു. ക​ഴി​ഞ്ഞ 17 മാ​സ​ങ്ങ​ളാ​യി ജി​ല്ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾക്കു നേതൃത്വം നല്കിയ​ശേ​ഷ​മാ​ണ് പി.​കെ. സു​ധീ​ർ ബാ​ബു 31ന് ​സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന​ത്.

ജി​ല്ല​യു​ടെ 45-ാമ​ത് ക​ള​ക്ട​റാ​യി 2018 ഡി​സം​ബ​ർ 27 നാ​ണ് ക​ണ്ണൂ​ർ ധ​ർ​മ്മ​ടം സ്വ​ദേ​ശി​യാ​യ സു​ധീ​ർ ബാ​ബു ചു​മ​ത​ല​യേ​റ്റ​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്, 2019ലെ ​പ്ര​ള​യ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ര​ക്ഷാ-​ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി പൂ​ർ​ത്തി​ക​ര​ണം, പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തു​ട​ങ്ങി​യ​വ​യു​ടെ ഏ​കോ​പ​നം മി​ക​വു​റ്റ രീ​തി​യി​ൽ നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​ഞ്ഞു.

ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​തു​മു​ത​ൽ രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം നി​ർ​വ​ഹി​ച്ച ഇ​ദ്ദേ​ഹം മൂ​ന്നാം​ഘ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​യി തു​ട​രു​ന്പോ​ഴാ​ണു കോ​ട്ട​യ​ത്തു​നി​ന്നു മ​ട​ങ്ങു​ന്ന​ത്.

സാ​മൂ​ഹ്യനീ​തി വ​കു​പ്പി​ൽ ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​റാ​യാ​ണ് സു​ധീ​ർ ബാ​ബു സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച​ത്. സ്റ്റേ​റ്റ് അ​ഡോ​പ്ഷ​ൻ ഓ​ഫീ​സ​ർ, ബാ​ല​നീ​തി ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ​ന്നി പ​ദ​വി​ക​ൾ വ​ഹി​ച്ച​ശേ​ഷം ഡെ​പ്യൂ​ട്ടി ക​ള​ക്്ട​റാ​യി നി​യ​മി​ത​നാ​യി. ഈ ​പ​ദ​വി​യി​ൽ ക​ണ്ണൂ​ർ, കാ​സ​ർ​ഗോഡ്, തൃ​ശൂ​ർ, കൊ​ല്ലം ജി​ല്ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ്, തൃ​ശൂർ ആ​ർ​ഡി​ഒ, കാ​സ​ർഗോഡ് ജി​ല്ല​യി​ൽ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള സ്പെ​ഷ​ൽ ഓ​ഫീ​സ​ർ, പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ, വി​ക​ലാം​ഗ ക്ഷേ​മ കോ​ർ​പ​റേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, മൂ​ന്നാ​ർ സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സ് അം​ഗം തു​ട​ങ്ങി​യ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു.

2016 മേ​യ് മു​ത​ൽ 2017 സെ​പ്റ്റം​ബ​ർ വ​രെ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ പ​ദ​വി​യി​ലാ​യി​രു​ന്നു ആ​ദ്യ​നി​യ​മ​നം. ഇ​ക്കാ​ല​യ​ള​വി​ൽ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​റു​ടെ അ​ധി​ക ചു​മ​ത​ല​യും വ​ഹി​ച്ചു. തു​ട​ർ​ന്നാ​ണു കോ​ട്ട​യം ക​ള​ക്ട​റാ​യി നി​യ​മി​ത​നാ​യ​ത്. സു​ബി​ത​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: അ​ർ​ജു​ൻ, ആ​ന​ന്ദ്.

Related posts

Leave a Comment