അ​ലീ​ന​യെ സ്വ​ന്ത​മാ​ക്കാ​ൻ ഷാ​മോ​ൻ പ​റ​ന്നെ​ത്തി! ഷാ​മോ​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നു വ​ധു​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് നി​ക്കാ​ഹി​ന് ആ​കാ​ശ​മാ​ർ​ഗം എ​ത്തു​ക എ​ന്ന​ത്

മൂ​വാ​റ്റു​പു​ഴ: ഏ​വ​രെ​യും അ​മ്പ​ര​പ്പി​ച്ച് ഹെ​ലി​കോ​പ്റ്റ​റി​ൽ പ​റ​ന്നെ​ത്തി ഷാ​മോ​ൻ അ​ലീ​ന​യെ സ്വ​ന്ത​മാ​ക്കി.

പെ​രി​ങ്ങ​ഴ ഉ​ല്ലാ​പ്പി​ള്ളി മ്യാ​ലി​പു​ത്ത​ൻ​പു​ര​യി​ൽ ഷാ​മോ​ൻ ഷാ​ജി​യു​ടെ വി​വാ​ഹ​മാ​ണ് സി​നി​മാ സ്റ്റൈ​ലി​ൽ ന​ട​ന്ന​ത്.

സി​നി​മാ ഷൂ​ട്ടിം​ഗി​ന് വാ​ഹ​ന​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കു​ന്ന ഷാ​മോ​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നു വ​ധു​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് നി​ക്കാ​ഹി​ന് ആ​കാ​ശ​മാ​ർ​ഗം എ​ത്തു​ക എ​ന്ന​ത്.

ഇ​തി​നാ​യി സി​നി​മാ സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സ്വ​കാ​ര്യ​ഏ​ജ​ൻ​സി​യി​ൽ​നി​ന്ന് ഹെ​ലി​കോ​പ്റ്റ​ർ വാ​ട​ക​യ്ക്കെ​ടു​ത്തു.

കാ​ളി​യാ​ർ ചോ​ല​ക്കു​ടി​യി​ൽ അ​ലി​യു​ടെ​യും അ​നു​വി​ന്‍റെ​യും മ​ക​ളാ​യ അ​ലീ​ന​മോ​ളു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് മൂ​വാ​റ്റു​പു​ഴ ഇ​ലാ​ഹി​യ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ​നി​ന്നാ​ണ് ഷാ​മോ​ൻ ഹെ​ലി​കോ​പ്റ്റ​റി​ൽ വി​വാ​ഹ​വേ​ദി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്.

വി​വാ​ഹം ക​ഴി​ഞ്ഞു തി​രി​ച്ച് വ​ധു​വി​നൊ​പ്പം കാ​റി​ലാ​യി​രു​ന്നു യാ​ത്ര.

Related posts

Leave a Comment