കുടിശിക കിട്ടിയില്ലെങ്കിൽ ഔട്ട്‌ലെറ്റുകൾ അടച്ചിടേണ്ടി വരും; സപ്ലൈകോ

തി​രു​വ​ന​ന്ത​പു​രം: കു​ടി​ശി​ക​യി​ന​ത്തി​ലു​ള്ള തു​ക പ​കു​തി​യെ​ങ്കി​ലും ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഔ​ട്ട് ലെറ്റു​ക​ൾ അ​ട​ച്ചി​ടേ​ണ്ടി​വ​രു​മെ​ന്നും ഇ​ങ്ങ​നെ മു​ന്നോ​ട്ട് പോ​കാ​നാ​കി​ല്ലെ​ന്നും സ​ർ​ക്കാ​രി​ന് മു​ന്ന​റി​യി​പ്പു​മാ​യി സ​പ്ലൈ​കോ.

പൊ​തു​വി​പ​ണി​യി​ലെ വി​ല നി​യ​ന്ത്രി​ക്കാ​ൻ ഇ​ട​പെ​ട്ട​തി​ന്‍റെ ഫ​ല​മാ​യി 1500 കോ​ടി​യി​ൽ​പ​രം രൂ​പ സ​ർ​ക്കാ​രി​ൽ നി​ന്നും ല​ഭി​ക്കാ​നു​ണ്ടെ​ന്നാ​ണ് സ​പ്ലൈ​കോ​യു​ടെ വാ​ദം. സ​പ്ലൈ​കോ ഔ​ട്ട്ലെ​റ്റു​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന ക​രാ​റു​കാ​ർ​ക്കും വ​ൻ​തു​ക കു​ടി​ശി​ക​യാ​യി മാ​റി​യി​ട്ടു​ണ്ട്. ഇ​തേ തു​ട​ർ​ന്ന് ടെ​ണ്ട​ർ ന​ട​പ​ടി​ക​ളി​ൽ പ

​ങ്കെ​ടു​ക്കാ​തെ പ​ല ക​രാ​റു​കാ​രും പി​ൻ​മാ​റു​ന്ന​ത് സ​പ്ലൈ​കോ ഔ​ട്ട്ലെ​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ താ​ളം തെ​റ്റി​ച്ചി​രി​ക്കു​ക​യാ​ണ്.
സ​ബ് സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ എ​ൽ​ഡി​എ​ഫ് തീ​രു​മാ​നി​ക്കു​ക​യും വി​ദ​ഗ്ധ​സ​മി​തി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​മാ​സം വി​ല​വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം വ​രാ​നി​രി​ക്കെ​യാ​ണ് ഇ​നി​യും പി​ടി​ച്ച് നി​ൽ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് സ​പ്ലൈ​കോ സ​ർ​ക്കാ​രി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment