കാഷ്മീര്‍ ഭീകരരെ അനുകൂലിക്കുന്ന ആളുകളുടെ കല്ലേറേറ്റ് വിനോദ സഞ്ചാരി മരിച്ചു; 19കാരി പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍; മലയാളികള്‍ക്കു നേരെയും ആക്രമണം…

ശ്രീനഗര്‍: കാഷ്മീരിലെ സംഘര്‍ഷാവസ്ഥ അതീവ ഗുരുതരമാവുന്നു. കാഷ്മീരില്‍ ഭീകരാനുകൂലികള്‍ വിനോദസഞ്ചാരിയെ കല്ലെറിഞ്ഞു കൊന്നു. തമിഴ്‌നാട്ടില്‍ നിന്നും പോയ തിരുമണിയാണ് കൊല്ലപ്പെട്ടത്. ശ്രീനഗര്‍ ഗുല്‍മാര്‍ഗ് റോഡില്‍ നര്‍ബാലിന് സമീപമാണ് സംഭവം. കല്ലേറില്‍ ഗുരുതര പരിക്കേറ്റ തിരുമണി തിങ്കളാഴ്ചയാണ് മരിച്ചത്. ഇതിനൊപ്പം സഞ്ചരിച്ച 19കാരിയായ പെണ്‍കുട്ടിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

മുഖ്യമന്ത്രി മെഹബൂബാ മുഫ്തിയും മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തെ അപലപിച്ചു.വാഹനത്തില്‍ ഇരിക്കുമ്പോഴായിരുന്നു തിരുമണിക്ക് നേരെ കല്ലേറുണ്ടായത്. നമ്മുടെ ഒരു അതിഥിയെ കല്ലെറിഞ്ഞു കൊന്ന സംഭവത്തില്‍ അപമാനഭാരത്താല്‍ തന്റെ തല കുനിയുന്നുവെന്നായിരുന്നു മുന്‍ കാഷ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞത്. അതേസമയം, മലയാളി സംഘത്തിനുനേരെയും ആക്രമണമുണ്ടായിരുന്നു.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന 47 അംഗം സംഘം സഞ്ചരിച്ച വാഹനങ്ങള്‍ക്കു നേരെയാണ് കല്ലെറിഞ്ഞത്. ഇതില്‍ നാല് വാഹനങ്ങള്‍ തകരുകയും ഏഴോളം ആളുകളുടെ തലയ്ക്ക് ഗുരുതര പരിക്കും പറ്റിയിട്ടുണ്ട്.ഏപ്രില്‍ 26ന് രാജധാനി എക്സ്പ്രസില്‍ യാത്രയായ സംഘത്തിന് നേരെയാണ് ആക്രമണം. 30ന് രാത്രി എട്ടു മണിയോടെ അനന്ത്നാഗ് ജില്ലയില്‍ പഹല്‍ഗാമിന് സമീപം അഷ്മുഖാം എന്ന സ്ഥലത്തായിരുന്നു ആക്രമണമുണ്ടായിരുന്നു. ബേത്താബ് താഴ്വര കണ്ട് ശ്രീനഗറിലെ ഹോട്ടലിലേക്ക് മടങ്ങും വഴിയായിരുന്നു ആക്രമണം.

 

 

Related posts