തൃശൂരില്‍ സുരേഷ് ഗോപിയുടെ ബാനറുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചു, ത്രികോണമെന്ന് ഉറപ്പിച്ച തൃശൂരില്‍ നടക്കുന്നത് ശക്തമായ മത്സരം, ആര്‍ക്കു വേണമെങ്കിലും ജയമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ രണ്ടുംകല്പിച്ച് മുന്നണികള്‍

ആളുകൾ ഏറെ ഉറ്റുനോക്കുന്ന മണ്ഡലമാണ് തൃശൂർ. ഏഷ്യാനെറ്റ് ന്യൂസ്- AZ റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സ് അഭിപ്രായ സര്‍വ്വേയുടെ രണ്ടാം ഘട്ട ഫലം പുറത്ത് വന്നപ്പോൾ മത്സരം കടുക്കുമെന്നാണ് സൂചനകൾ. യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപനും എൽഡിഎഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസും എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ടി.എൻ പ്രതാപന് 36% രാജാജി മാത്യു തോമസ് 32% സുരേഷ് ഗോപി 26% വോട്ട് നേടുമെന്നാണ് ഫലം വ്യക്തമാക്കുന്നത്.

എന്നാൽ സുരേഷ് ഗോപിയെ ആളുകൾ നെഞ്ചിലേറ്റുമെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. ഒരു മാസത്തോളം കാലയാളവിലായാണ് സര്‍വ്വേ നടന്നത്. എല്ലാ മണ്ഡലങ്ങളേയും ഉള്‍പ്പെടുത്തിയാണ് രണ്ടാംഘട്ടം നടത്തിയതെന്നാണ് ഇവരുടെ അവകാശവാദം.

അതേസമയം തൃ​ശൂ​രി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​നു നേ​രെ ആ​ക്ര​മ​ണം. മു​ക്കാ​ട്ടു​ക​ര ഓ​ഫീ​സി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഓ​ഫീ​സി​ലെ പ​ന്ത​ലും ബാ​ന​റു​ക​ളും ന​ശി​പ്പി​ക്ക​പ്പെ​ട്ട​താ​യി തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ക​ണ്ടെ​ത്തി. പോ​സ്റ്റ​റു​ക​ളും വ​ലി​ച്ചു കീ​റി​യി​ട്ടി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ ആ​റു പേ​ര​ട​ങ്ങ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് പോ​ലീ​സി​ന് ല​ഭി​ച്ച സൂ​ച​ന.

അ​ക്ര​മ​ത്തി​നു​പി​ന്നി​ൽ സി​പി​എ​മ്മാ​ണെ​ന്നു പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. പ​രാ​ജ​യ​ഭീ​തി കാ​ര​ണം സി​പി​എം ആ​ളു​ക​ളെ ഉ​പ​യോ​ഗി​ച്ച് അ​ക്ര​മം ന​ട​ത്തു​ക​യാ​ണെ​ന്നും ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Related posts