ജോസ് തെറ്റയിലിന്റെ അശ്ലീല വീഡിയോയ്ക്ക് പിന്നില്‍ ബെന്നി ബെഹനാനെന്ന് പരാതി; നീക്കം സോളാര്‍ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനെന്നും യുവതി, ബെന്നിക്കും ഭാര്യയ്ക്കുമെതിരേ പരാതിയുമായി യുവതി

ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാനെതിരെ ആരോപണവുമായി യുവതി. ജോസ് തെറ്റയിലിന്റെ അശ്ലീല വിഡിയോയ്ക്ക് പിന്നില്‍ ബെന്നി ബെഹനാനെന്ന് പരാതിയുമായി യുവതി തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സോളാര്‍ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് തെറ്റയില്‍ വീഡിയോ പുറത്തുവിട്ടതെന്നും പരാതികാരി ആരോപിക്കുന്നു. ബെന്നി ബെഹനാനും ഭാര്യയ്ക്കുമെതിരെയാണ് യുവതിയുടെ പരാതി.

കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടയുള്ളവര്‍ ഇതിനു പിന്നിലുണ്ട്. വിവാദ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് പിടിച്ചുവാങ്ങി. ഇതിലെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞാണ് ഭീഷണിയെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ബെന്നി ബെഹനാനും ഭാര്യയ്ക്കുമെതിരെയാണ് യുവതിയുടെ പരാതി.

ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ബെന്നി ബെഹന്നാന്‍. അതേസമയം ഇത്തവണ പരാതിക്കാരിയായ യുവതിയും ചാലക്കുടിയില്‍ ജനവിധി തേടുന്നുണ്ട്. പരാതിക്കാരിയായ യുവതിയാണ് ജോസ് തെറ്റയിലിന്റെ അശ്ലീല വീഡിയോയിലുണ്ടായിരുന്നത്.

Related posts