ലാൽ ജോസിന്‍റെ നാൽപത്തിയൊന്നിൽ പോലീസായി ക​ണ്ണൂ​രി​ലെ ഒ​രു പോ​ലീ​സു​കാ​ര​നെ​കൂ​ടി സി​നി​മ​യി​ലെ​ടു​ത്തു‌

ത​ളി​പ്പ​റ​മ്പ്: ജി​ല്ല​യി​ലെ പോ​ലീ​സ് കു​ടും​ബ​ത്തി​ല്‍ നി​ന്ന് ഒ​രാ​ള്‍​കൂ​ടി പോ​ലീ​സ് വേ​ഷ​വു​മാ​യി വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്. ജ​ന​പ്രി​യ​സം​വി​ധാ​യ​ക​ന്‍ ലാ​ല്‍ ജോ​സ് സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ച ‘നാ​ല്‍​പ​ത്തി​യൊ​ന്ന് ‘എ​ന്ന സി​നി​മ​യി​ലാ​ണ് പോ​ലീ​സ് ഓ​ഫീ​സ​റാ​യി ത​ളി​പ്പ​റ​മ്പ് കാ​ഞ്ഞി​ര​ങ്ങാ​ട് സ്വ​ദേ​ശി സു​രേ​ഷ് കു​മാ​ര്‍ വേ​ഷ​മി​ടു​ന്ന​ത്.

ക​ണ്ണൂ​ര്‍ സ്റ്റേ​റ്റ് സ്‌​പെ​ഷ്യ​ല്‍ ബ്രാ​ഞ്ച് പോ​ലീ​സി​ല്‍ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​ണ് സു​രേ​ഷ്‌​കു​മാ​ര്‍. എ​ട​ക്കാ​ട്, ക​ണ്ണൂ​ര്‍, ത​ല​ശ്ശേ​രി, പാ​നൂ​ര്‍, എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ഷൂ​ട്ടിം​ഗ് ന​ട​ന്ന​ത്. ബി​ജു മേ​നോ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക വേ​ഷം കൈ​കാ​ര്യം ചെ​യ്ത​ത്. നാ​ളെ ചി​ത്രം പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തും.

Related posts