ശിവശങ്കറുമായി നിരവധി തവണ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട് ! എന്നെ നശിപ്പിച്ചതില്‍ മുഖ്യപങ്ക്; താന്‍ ഒരു പുസ്തകം എഴുതിയാല്‍ അത് ബെസ്റ്റ് സെല്ലറായിരിക്കുമെന്ന് സ്വപ്‌ന…

മൂന്നു വര്‍ഷത്തിലേറെ ശിവശങ്കര്‍ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും ഒരു ഘട്ടത്തിലും അദ്ദേഹത്തെ ചതിച്ചിട്ടില്ലെന്നും സ്വപ്‌ന സുരേഷ്.

തന്റെ പഴ്സണല്‍ കമ്പാനിയനായിരുന്നു ശിവശങ്കറെന്നും സ്വപ്ന തുറന്നടിച്ചു.സ്വര്‍ണക്കടത്തു വിവാദത്തില്‍ തന്നെ കുടുക്കിയത് സ്വപ്നയാണെന്ന് ‘അശ്വത്ഥമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തില്‍ ശിവശങ്കര്‍ പരാമര്‍ശിച്ചിരുന്നു.

അതിനെതിരേയാണ് ഇപ്പോള്‍ സ്വപ്ന വിവിധ ചാനലുകളിലൂടെ രംഗത്തെത്തിയത്.സ്വപ്‌നയുടെ വാക്കുകള്‍ ഇങ്ങനെ…കുടുംബത്തിന്റെ എല്ലാ കാര്യങ്ങളിലും അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു. സ്ത്രീയായതിനാല്‍ എന്നെ താറടിക്കുന്നു.

ചീത്തപ്പേരുമാത്രമാണ് എനിക്കുള്ള സമ്പാദ്യം. കോണ്‍സുലേറ്റില്‍നിന്നു സ്പെയ്സ് പാര്‍ക്കില്‍ ജോലി ശരിയാക്കിത്തന്നതു ശിവശങ്കറായിരുന്നു.

അദ്ദേഹത്തെ പോലെ മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന് ഐ ഫോണ്‍ കൊടുത്തു ചതിക്കാന്‍മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല.

എന്റെ വിശ്വാസ്യതയെയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള എന്തെങ്കിലും ആത്മകഥയിലുണ്ടെങ്കില്‍ അതു ശരിയല്ല.

ആരെയും ദ്രോഹിക്കാനില്ല, ചെളിവാരിയെറിയാനും. ഐ ഫോണ്‍ മാത്രമല്ല, ശിവശങ്കറിന് ഒരുപാട് സമ്മാനങ്ങള്‍ ഞാന്‍ നല്‍കിയിട്ടുണ്ട്.

പൊതുജനത്തെ വിശ്വസിപ്പിക്കാനായി ഞാന്‍ പുസ്തകം എഴുതുകയാണെങ്കില്‍ അതു ബെസ്റ്റ് സെല്ലറായിരിക്കും. എന്നെ നശിപ്പിച്ചതില്‍ ആര്‍ക്കാണു മുഖ്യപങ്കെന്നു ദൈവത്തിന് അറിയാം.

യൂണിടാക്കില്‍ നടന്ന കാര്യങ്ങള്‍ അദ്ദേഹത്തിന്റെ അറിവോടെയാണ്. അദ്ദേഹവുമായി ഒരുമിച്ചു യാത്ര ചെയ്തിട്ടുണ്ടെന്നു വച്ചു മോശം പ്രവൃത്തി ചെയ്തിട്ടില്ല.

എന്നെ കുറ്റവാളിയായി ചിത്രീകരിച്ച് അദ്ദേഹം പുസ്തകം എഴുതിയത് എന്തിനാണെന്നറിയില്ല…സ്വപ്ന തുറന്നു പറഞ്ഞു.

Related posts

Leave a Comment