ഓ​ണ്‍​ലൈ​ന്‍ ടാ​സ്‌​ക്കി​ലൂ​ടെ പ്ര​തി​ദി​നം 10000 രൂ​പ വ​രു​മാ​നം വാ​ഗ്ദാ​നം ! വീ​ട്ട​മ്മ​യി​ല്‍ നി​ന്ന് 17 ല​ക്ഷം ത​ട്ടി​യ​യാ​ള്‍ പി​ടി​യി​ല്‍

ഓ​ണ്‍​ലൈ​ന്‍ ടാ​സ്‌​ക്ക് പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ ദി​നം​പ്ര​തി 10000 രൂ​പ വാ​ഗ്ദാ​നം ചെ​യ്ത് വീ​ട്ട​മ്മ​യി​ല്‍ നി​ന്ന് 17.18 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പു​ര്‍ നാ​ഗ​ര്‍​നി​ഗം സ്വ​ദേ​ശി​യാ​യ കു​ശാ​ല്‍ മ​ര്‍​മ​ത്തി​നെ(32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തൃ​ശൂ​ര്‍ സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ബാ​ങ്ക് അ​ക്കൌ​ണ്ട് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ മൊ​ബൈ​ല്‍​ഫോ​ണ്‍ ന​മ്പ​ര്‍ ക​ണ്ടെ​ത്തു​ക​യും ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ, തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ സ്ത്രീ​യ്ക്ക് വാ​ട്‌​സാ​പ്പി​ലൂ​ടെ മെ​സേ​ജ് അ​യ​ച്ചാ​ണ് ദി​വ​സം 10000 രൂ​പ സ​മ്പാ​ദി​ക്കാ​നാ​കു​ന്ന ഓ​ണ്‍​ലൈ​ന്‍ ടാ​സ്‌​ക്കി​നെ കു​റി​ച്ച് വി​വ​രം ന​ല്‍​കി​യ​ത്. ഓ​ണ്‍​ലൈ​നാ​യി ചെ​യ്യു​ന്ന ജോ​ലി​ക്ക് മ​ണി​ക്കൂ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ 10000 രൂ​പ വ​രെ വ​രു​മാ​നം ല​ഭി​ക്കു​മെ​ന്നാ​ണ് ഇ​യാ​ള്‍ വി​ശ്വ​സി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ പ​റ​ഞ്ഞ​ത് അ​നു​സ​രി​ച്ച് പ​ല ത​വ​ണ​യാ​യി 1718600 രൂ​പ വീ​ട്ട​മ്മ ന​ല്‍​കി. പി​ന്നീ​ട് താ​ന്‍…

Read More

കോവിഡ് മുക്തരില്‍ വൃക്കരോഗ സാധ്യത കൂടുതലെന്ന് പുതിയ പഠനം ! 17 ലക്ഷം പേരില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

കോവിഡ് വന്നവരില്‍ വൃക്ക രോഗങ്ങള്‍ അധികരിക്കാന്‍ സാധ്യതയെന്ന് പുതിയ പഠനം. വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍. വൃക്കകള്‍ക്ക് നാശവും ക്രോണിക് എന്‍ഡ്‌സ്റ്റേജ് വൃക്കരോഗവും കോവിഡ് രോഗികളില്‍ പലരെയും കാത്തിരിക്കുന്നതായും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. കോവിഡ് മൂലം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടേണ്ടി വന്ന രോഗികള്‍ക്കാണ് വൃക്കകളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാനുള്ള സാധ്യത അധികം. എന്നാല്‍ തീവ്രമല്ലാത്ത ലക്ഷണങ്ങളോടു കൂടി കോവിഡ് വന്നവര്‍ക്കും ആശുപത്രി വാസം വേണ്ടി വരാത്തവര്‍ക്കും ആശ്വസിക്കാന്‍ വകയില്ല. കോവിഡ് വരാത്തവരെ അപേക്ഷിച്ച് തീവ്രതയില്ലാത്ത ലക്ഷണങ്ങളോട് കൂടി കോവിഡ് വന്നവര്‍ക്ക് ക്രോണിക് കിഡ്‌നി രോഗം വരാനുള്ള സാധ്യത 15 ശതമാനം അധികമാണെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. 17 ലക്ഷത്തോളം പേരുടെ ഡേറ്റയാണ് പഠനത്തിന് വേണ്ടി 2020 മാര്‍ച്ച് 1നും 2021 മാര്‍ച്ച് 15നും ഇടയില്‍ ഗവേഷകര്‍…

Read More