ഹവാല ഇടപാടുകള്‍ ബുദ്ധിമുട്ടായതോടെ ഭീകര പ്രവര്‍ത്തനത്തിനുള്ള ഫണ്ട് എത്തുന്നത് സ്വര്‍ണത്തിന്റെ രൂപത്തില്‍; ആഫ്രിക്കയില്‍ നിന്ന് യുഎഇ വഴി കേരളത്തില്‍ എത്തിക്കുന്ന സ്വര്‍ണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഐസ് ബന്ധമുള്ള സംഘടനകളും…

നയതന്ത്ര സ്വര്‍ണക്കടത്തിനു പിന്നില്‍ ഭീകരബന്ധവുമെന്ന് സൂചന. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യുഎഇ വഴി എത്തിക്കുന്ന സ്വര്‍ണത്തിനു പിന്നില്‍ ഐ.എസ് ബന്ധമുള്ള സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. സ്വര്‍ണത്തിന്റെ ഉറവിടമറിയാന്‍ എന്‍.ഐ.എ െവെകാതെ യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെടും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം പ്രതി സരിത്തിനെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന. നയതന്ത്രബാഗിലേക്ക് സ്വര്‍ണം മാറ്റിയ വ്യക്തിയെപ്പെറ്റിയും അറിയേണ്ടതുണ്ട്. ഹവാലാ ഇടപാടുകള്‍ ബുദ്ധിമുട്ടായ സാഹചര്യത്തില്‍ ഭീകരസംഘടനകള്‍ ഇതിനു സമാന്തരമായി ‘മെറ്റല്‍ കറന്‍സി’ എന്ന നിലയിലാണ് ഇന്ത്യയിലേക്ക് സ്വര്‍ണം കടത്തുന്നതെന്ന വിവരം എന്‍ഐഎയ്ക്കു ലഭിച്ചിരുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐയും ഫ്രഞ്ച് പോലീസുമാണ് ഇക്കാര്യങ്ങള്‍ എന്‍ഐഎയെ അറിയിച്ചത്. മുമ്പ് യൂറോപ്പില്‍ നിന്നും തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും സിംഗപ്പൂരും ബാങ്കോക്കും വഴി മ്യാന്‍മാര്‍,നേപ്പാള്‍ എന്നിവിടങ്ങളിലൂടെ റോഡ് മാര്‍ഗമാണ് ഇന്ത്യയിലേക്ക് സ്വര്‍ണം കടത്തിയിരുന്നത്. എന്നാല്‍ ഈ മേഖലയില്‍ പരിശോധന…

Read More

ആഫ്രിക്കന്‍ ഭൂഖണ്ഡം പിളരുന്നു ! സൊമാലിയ, എത്യോപ്യ, ജിബുട്ടി എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് കിഴക്കന്‍ ആഫ്രിക്ക രൂപപ്പെടും; കെനിയയില്‍ വന്‍ വിള്ളല്‍…

നെയ്റോബി(കെനിയ): ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നെന്ന് വിവരം. ആഫ്രിക്കയുടെ കൊമ്പ്(horn of africa) എന്നറിയപ്പെടുന്ന കിഴക്കന്‍ ഭാഗമാണ് ഭൂഖണ്ഡത്തില്‍നിന്ന് പിളര്‍ന്നുമാറുന്നത്. ഇത്തരത്തില്‍ രണ്ടുഭാഗങ്ങളായി പിളര്‍ന്നു മാറുന്നതിന് ദശലക്ഷക്കണക്കിന് വര്‍ഷങ്ങളാണ് വേണ്ടിവരിക. എന്നാല്‍ വിചാരിച്ചിരുന്നതിനേക്കാള്‍ വേഗത്തിലാണ് കിഴക്കന്‍ ആഫ്രിക്കയുടെ ഭാഗം ഭൂഖണ്ഡത്തിന്റെ മറ്റുഭാഗത്തുനിന്നും വേര്‍പെട്ടു കൊണ്ടിരിക്കുന്നതെന്ന് ഒരു വിദേശ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൊമാലിയ, എത്യോപ്യ, ജിബുട്ടി തുടങ്ങിയ രാജ്യങ്ങളാണ് കിഴക്കന്‍ ആഫ്രിക്കയില്‍ സ്ഥിതി ചെയ്യുന്നത്. ആഫ്രിക്കയില്‍നിന്ന് കിഴക്കന്‍ ഭാഗം പിളര്‍ന്നുമാറുന്നതോടെ ഇരുഭാഗത്തെയും വേര്‍തിരിക്കുന്നത് സമുദ്രമായിരിക്കും. നിലവിലുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡം ആഫ്രിക്ക, കിഴക്കന്‍ ആഫ്രിക്ക എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി മാറുന്നതോടെ ഇവയ്ക്കിടയില്‍ വിള്ളല്‍ രൂപപ്പെടും. ഇതോടെ കിഴക്കന്‍ ആഫ്രിക്ക ഉള്‍പ്പെടുന്ന സൊമാലി ഫലകം നൂബിയന്‍ ഫലകത്തില്‍നിന്ന് അകന്നുമാറുകയും ചെയ്യും. പ്രതിവര്‍ഷം 2.5 സെന്റി മീറ്റര്‍ വേഗത്തിലാണ് സൊമാലി ഫലകം നൂബിയന്‍ ഫലകത്തില്‍നിന്ന് തെന്നിമാറുന്നതെന്നാണ് കണക്കാക്കിയിരിക്കുന്നത്. കെനിയയിലെ തിരക്കേറിയ മായി…

Read More