ഡോക്ടർ കുറിക്കുന്ന മരുന്ന് ഫാർമസിയിൽ ഇല്ല,  ജീവനക്കാരുടേത് മോശം പെരുമാറ്റം; ആലപ്പുഴ മെഡിക്കൽ കോളജിലെത്തിയ മന്ത്രിക്കു മുന്നിൽ പരാതിയുടെ മിന്നൽ പ്രളയം

അമ്പ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​ന്ത്രി​യു​ടെ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം. ആ​രോ​ഗ്യവ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ർ​ജാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

ഔ​ദ്യോ​ഗി​ക വാ​ഹ​നം ഒഴിവാ ക്കി എ​ച്ച്. സ​ലാം എം​എ​ൽ​എയുടെ വാ​ഹ​ന​ത്തി​ൽ എ​ത്തി​യ മ​ന്ത്രി കാ​ർ​ഡി​യോ​ള​ജി ഒ​പിയി​ലാ​ണ് ആ​ദ്യ​മെ​ത്തി​യ​ത്.

തു​ട​ർ​ന്ന് സ​ർ​ജ​റി, പീ​ഡി​യാ​ട്രി​ക്, ഓ​ർ​ത്തോ വി​ഭാ​ഗം ഒ​പി ക​ളും, ലേ​ബ​ർ റൂം, ​ഗൈ​ന​ക്കോ​ള​ജി ഒ​പി ക​ളും വാ​ർ​ഡു​ക​ളും സ​ന്ദ​ർ​ശി​ച്ചു.

മ​ന്ത്രി​യെ​ത്തി​യ വിവരമ​റി​ഞ്ഞ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ന​ഴ്സു​മാ​രും സ​മീ​പ​മെ​ത്തി​യെ​ങ്കി​ലും അ​വ​രോ​ട് ജോ​ലി​യി​ൽ തു​ട​രാ​ൻ മ​ന്ത്രി നി​ർ​ദേശി​ച്ചു.

ഈ ​സ​മ​യം ചി​ല രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു കാ​രു​മെ​ത്തി പ​രാ​തി​ക​ൾ അ​റി​യി​ച്ചു. ഡോ​ക്ട​ർ​മാ​ർ കു​റി​ച്ചു ന​ൽ​കു​ന്ന​വ​യി​ൽ ചി​ല മ​രു​ന്നു​ക​ൾ ഫാ​ർ​മ​സി​യി​ൽനി​ന്ന് ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ജീ​വ​ന​ക്കാ​രു​ടെ മോ​ശം പെ​രു​മാ​റ്റ​മാണെന്നുമായിരു​ന്നു പ​രാ​തി​യി​ൽ അ​ധി​ക​വും.

മ​രു​ന്നു​ക​ൾ എ​ഴു​തി ന​ൽ​കി​യ ചീ​ട്ടു​ക​ൾ മ​ന്ത്രി മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി. സ​ർ​ക്കാ​ർ നി​ർ​ദേശി​ച്ച മ​രു​ന്നു​ക​ളാ​ണോ ഡോ​ക്ട​ർ​മാ​ർ കു​റി​ച്ചു ന​ൽ​കു​ന്ന​തെ​ന്ന് പ​രി​ശോ​ധി​ക്കാ​മെ​ന്നും മ​റ്റു കാ​ര്യ​ങ്ങ​ളി​ൽ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ശു​പ​ത്രി​യി​ലും പ​രി​സ​ര​ത്തും പോ​ലീ​സ് നി​രീ​ക്ഷ​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും എ​യ്ഡ് പോ​സ്റ്റി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പോ​ലീ​സു​കാ​രെ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേശം ന​ൽ​കാ​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ഡ്യൂ​ട്ടി​യി​ൽ എ​ത്തി​യ ഡോ​ക്ട​ർ​മാ​രു​ടെ​യും ഡ്യൂ​ട്ടിയുണ്ടായിട്ടും എ​ത്താ​തി​രു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ​യും വി​വ​ര​ങ്ങ​ൾ രേ​ഖാ​മൂ​ലം ല​ഭ്യ​മാ​ക്കാ​ൻ മ​ന്ത്രി ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നോ​ട് നി​ർ​ദേശി​ച്ചു.

എ​ച്ച്. സ​ലാം എം​എ​ൽ​എ യ്ക്കു ​പു​റ​മേ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ. അ​ബ്ദു​ൾ സ​ലാ​മും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment