സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ ബ​​​​ജ​​​​റ്റി​​​​ൽ ഒ​​​​തു​​​​ങ്ങു​​​​ന്ന വിനോദയാത്രാ പാക്കേജുകളുമായി കെ​എ​സ്ആ​ർ​ടി​സി​; ല​ക്ഷ​ദ്വീ​പ്, ഹൈ​ദ​രാ​ബാ​ദ് ല​​​​ക്ഷ്വ​​​​റി ട്രിപ്പുകളുടെയും പുതിയ സോ​​​​ഫ്റ്റ്‌​​​​വേ​​​​ർ സംവിധാനങ്ങളുടെയും ഉ​​​​ദ്ഘാ​​​​ട​​​​നം 22ന്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​ജ​​​​റ്റ് ടൂ​​​​റി​​​​സം സെ​​​​ല്ലി​​​​ന്‍റെ ല​​​​ക്ഷ​​​​ദ്വീ​​​​പ്, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് ല​​​​ക്ഷ്വ​​​​റി പാ​​​​ക്കേ​​​​ജ് സ​​​​ർ​​​​വീ​​​​സി​​​​ന്‍റെ​​​​യും ബ​​​​ജ​​​​റ്റ് ടൂ​​​​റി​​​​സം സെ​​​​ല്ലി​​​​നാ​​​​യി ത​​​​യാ​​​​റാ​​​​ക്കി​​​​യ പു​​​​തി​​​​യ സോ​​​​ഫ്റ്റ്‌​​​​വേ​​​​ർ, വെ​​​​യി​​​​റ്റിം​​​​ഗ് ലി​​​​സ്റ്റ് സം​​​​വി​​​​ധാ​​​​നം എ​​​​ന്നി​​​​വ​​​​യു​​​​ടെ​​​​യും ഔ​​​​ദ്യോ​​​​ഗി​​​​ക ഉ​​​​ദ്ഘാ​​​​ട​​​​നം ഈ ​​​​മാ​​​​സം 22ന് ​​​​ന​​​​ട​​​​ക്കും. ത​​​​ന്പാ​​​​നൂ​​​​ർ ഹോ​​​​ട്ട​​​​ൽ ചൈ​​​​ത്ര​​​​ത്തി​​​​ൽ രാ​​​​ത്രി 730ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രി സി.​​​​പി. ജോ​​​​ണ്‍ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ക്കും. ല​​​​ക്ഷ​​​​ദ്വീ​​​​പ് ആ​​​​ദ്യയാ​​​​ത്ര​​​​യ്ക്കുവേ​​​​ണ്ടി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട 10 യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കും ജൂ​​​​ലൈ, ഓ​​​​ഗ​​​​സ്റ്റ് മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത​​​​ല​​​​ത്തി​​​​ൽ മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം കാ​​​​ഴ്ച​​​​വ​​​​ച്ച ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ​​​​ക്കും മ​​​​ന്ത്രി ഉ​​​​പ​​​​ഹാ​​​​ര​​​​വും സ​​​​മ്മാ​​​​നി​​​​ക്കും. സോ​​​​ഫ്റ്റ്‌​​​​വേ​​​​ർ നി​​​​ല​​​​വി​​​​ൽ വ​​​​രു​​​​ന്ന​​​​തോ​​​​ടെ യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ഓ​​​​ണ്‍​ലൈ​​​​ൻ വ​​​​ഴി ബു​​​​ക്ക് ചെ​​​​യ്യാ​​​​നാ​​​​കും. ഇ​​​​ന്ത്യ​​​​ൻ റെ​​​​യി​​​​ൽ​​​​വേ​​​​ക്ക് സ​​​​മാ​​​​ന​​​​മാ​​​​യി കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ടി​​​​ക്ക​​​​റ്റ് റി​​​​സ​​​​ർ​​​​വേ​​​​ഷ​​​​നി​​​​ലും വെ​​​​യി​​​​റ്റിം​​​​ഗ് ലി​​​​സ്റ്റ് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​ണ് പു​​​​തു​​​​താ​​​​യി ഒ​​​​രു​​​​ക്കു​​​​ന്ന മ​​​​റ്റൊ​​​​രു സം​​​​വി​​​​ധാ​​​​നം. ച​​​​ട​​​​ങ്ങി​​​​ൽ ത​​​​ന്പാ​​​​നൂ​​​​ർ വാ​​​​ർ​​​​ഡ് കൗ​​​​ണ്‍​സി​​​​ല​​​​ർ ആ​​​​ർ. ഹ​​​​രി​​​​കു​​​​മാ​​​​ർ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി സി​​​​എം​​​​ഡി ഡോ.…

Read More