അ​മേ​രി​ക്ക​യ്ക്ക് മു​ന്നി​ൽ കീ​ഴ​ട​ങ്ങി​ല്ലെ​ന്നും ഇ​റാ​ൻ; റ​ഷ്യ​യി​ൽ നി​ന്ന് ഇ​റാ​നി​ലേ​ക്ക് ഗ്യാ​സ് പൈ​പ്പ് ലൈ​ൻ നി​ർ​മി​ക്കാ​ൻ നീ​ക്കം

മോ​സ്കോ: റ​ഷ്യ​യി​ൽ നി​ന്ന് ഇ​റാ​നി​ലേ​ക്ക് ഗ്യാ​സ് പൈ​പ്പ് ലൈ​ൻ നി​ർ​മി​ക്കാ​ൻ നീ​ക്കം. ഇ​റാ​ന്‍റെ ആ​ഭ്യ​ന്ത​ര ഗ്യാ​സ് ക്ഷാ​മം പ​രി​ഹ​രി​ക്കാ​നും റ​ഷ്യ​യു​ടെ ഗ്യാ​സ് ഇ​റാ​ന്‍റെ അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​ൽ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ഡി​മി​ർ പു​ടി​നും ഇ​റാ​ൻ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നാ​യ മൊ​ഹ്സെ​ൻ റെ​സാ​യി​യും ക്രെം​ലി​നി​ൽ വെ​ച്ച് ന​ട​ത്തി കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത​ത്. ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വി​ന്‍റെ സ​ന്ദേ​ശം റെ​സാ​യി പു​ടി​ന് കൈ​മാ​റി. അ​മേ​രി​ക്ക​യു​മാ​യു​ള്ള സം​ഘ​ർ​ഷാ​വ​സ്ഥ, പ്രാ​ദേ​ശി​ക സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ, ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ഭാ​വി പ​ദ്ധ​തി, ഇ​റാ​നു​മേ​ലു​ള്ള ഉ​പ​രോ​ധ​ങ്ങ​ൾ, ആ​ണ​വ പ​രി​പാ​ടി തു​ട​ങ്ങി​യ​വ​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യി. അ​മേ​രി​ക്ക​യ്ക്ക് മു​ന്നി​ൽ ഒ​രു​കാ​ര​ണ​വ​ശാ​ലും കീ​ഴ​ട​ങ്ങി​ല്ലെ​ന്നും ത​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ച്ച ഏ​ഴ് നി​ബ​ന്ധ​ന​ക​ൾ പൂ​ർ​ണ​മാ​യി ന​ട​പ്പി​ലാ​ക്കാ​തെ അ​മേ​രി​ക്ക​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യോ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നു​കൊ​ടു​ക്കു​ക​യോ ഇ​ല്ലെ​ന്നും ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി.

Read More