ഉള്ളിവില വര്‍ധനവിനെതിരേയുള്ള പ്രതിഷേധമായി 30 രൂപയ്ക്ക് ഉള്ളിവിറ്റ കോണ്‍ഗ്രസുകാരന്റെ വിരല്‍ ബിജെപി അനുഭാവി കടിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് സംഭവം. കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിനിടെയാണ് സംഭവം. എന്നാല്‍ സംഭവം വിവാദമായതോട നൈനിറ്റാള്‍ കോണ്‍ഗ്രസ് ജില്ല സെക്രട്ടറി നന്ദന്‍ മെഹ്‌റയുടെ വിരല്‍ കടിച്ചുമുറിച്ച മനീഷ് ബിഷ്ത് എന്ന വ്യക്തിക്ക് ബിജെപിയുമായി ബന്ധമില്ലെന്ന വാദവുമായി പാര്‍ട്ടി ജില്ല നേതൃത്വം രംഗത്ത് എത്തി. ഉള്ളവിലക്കയറ്റത്തില്‍ പ്രതിഷേധിക്കാനായെത്തിയപ്രവര്‍ത്തകരെ തുടക്കം മുതല്‍ മനീഷ് അസഭ്യം പറയുന്നുണ്ടായിരുന്നു എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇയാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശാന്തനാക്കുവാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കോണ്‍ഗ്രസ് നേതാവിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് മനീഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേ സമയം ഇയാള്‍ക്ക് ബിജെപിയുമായി ബന്ധമില്ലെന്ന വാദം കോണ്‍ഗ്രസ് തള്ളി. ഇയാള്‍ സ്ഥലത്തെ പ്രധാന ബിജെപി പ്രവര്‍ത്തകനാണെന്ന് നാട്ടുകാര്‍ക്ക് എല്ലാമറിയാം എന്നാണ് പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അതേ സമയം ആക്രമിച്ച സമയത്ത്…
Read MoreTag: bjp
എക്‌സിറ്റ് പോളുകളെ നിഷ്പ്രഭമാക്കി ഹരിയാനയില്‍ കോണ്‍ഗ്രസ് ഭരണത്തിലേക്ക് ? കിംഗ് മേക്കറാവുക ജെജെപിയുടെ 31കാരന്‍ നേതാവ് ദുഷ്യന്ത് ചൗട്ടാല…
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയില്‍ കാര്യങ്ങള്‍ ബിജെപിയില്‍ നിന്ന് കൈവിട്ടു പോകുന്നുവോ ? ഒട്ടുമിക്ക എക്‌സിറ്റ് പോളുകളും ബിജെപിയ്ക്ക് വന്‍ ഭൂരിപക്ഷത്തിലുള്ള ഭരണത്തുടര്‍ച്ച പ്രവചിച്ചപ്പോള്‍ ഇന്ത്യടുഡേ മാത്രമായിരുന്നു ഇതിനപവാദം. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ ടുഡെയുടെ എക്‌സിറ്റ് പോളിനെ ശരിവയ്ക്കും വിധത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് ഹരിയാന സാക്ഷ്യം വഹിക്കുന്നത്. ബിജെപിയുടെ മിഷന്‍ 75 എന്ന ലക്ഷ്യം തകര്‍ന്നടിയുന്ന കാഴ്ചയാണ് ഹരിയാനയില്‍ കാണാന്‍ കഴിയുന്നത്. നിലവില്‍ 36 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് 35 മുമ്പിലാണ്. 46 സീറ്റുകളാണ് ഹരിയാണയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ 10 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ദുഷ്യന്ത് ചൗട്ടാലക്ക് മുഖ്യമന്ത്രി പദം കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തെന്നാണ് സൂചന. ജെജെപി ഹരിയാനയില്‍ കിംഗ് മേക്കറാകുമെന്ന സൂചനയാണ് പുറത്തു വരുന്നത്. ഭൂപീന്ദര്‍ സിങ്…
Read Moreടിക് ടോക് താരത്തിന് ടിക്കറ്റ് നല്‍കി ബിജെപി ! സ്ഥാനാര്‍ഥി പ്രഖ്യാപനം എത്തിയതോടെ താരത്തിന്റെ ഫോളോവേഴ്‌സ് ഇരട്ടിയായി…
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിക് ടോക് സൂപ്പര്‍താരത്തിന് ടിക്കറ്റ് നല്‍കി ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രം. താരത്തിന്റെ പ്രശസ്തിയും ഫോളോവേഴ്സും കണ്ട് ബിജെപി സ്ഥാനാര്‍ത്ഥിത്വം നല്‍കിയിരിക്കുന്നത്. ടിക് ടോക് താരമായ സോനാലി ഫോഗാട്ടാണ് അദാംപൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരിക്കുന്നത്. ബിഷ്‌ണോയി വിഭാഗത്തിന് സ്വാധീനമുള്ള മേഖലയാണിത്. ഇതും കൂടെ കണക്കിലെടുത്താണ് ബിജെപിയുടെ തീരുമാനം. ടിക് ടോക്കില്‍ 1,21,500 ഫോളോവേഴ്‌സാണ് സൊനാലിയ്ക്കുള്ളത്. രണ്ട് വര്‍ഷം മുമ്പ് ബിജെപിയില്‍ ചേര്‍ന്ന സൊനാലി പെട്ടെന്നു തന്നെ ബിജെപി വനിതാ സെല്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായതാണ് ബിജെപിയെ ആകര്‍ഷിച്ചത്. അതേസമയം, ബിജെപി ഇവരെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ ടിക് ടോക് ഫോളോവര്‍മാരുടെ എണ്ണം ഇരട്ടിയായെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്‌നോയിക്കെതിരെയാണ് സോനാലി അദാംപൂരില്‍ മത്സരിക്കുക. ഒക്ടോബര്‍ 21 നാണ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Read Moreബിജെപി വനിതാ നേതാവിന്റെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ച യുവാവ് പിടിയില്‍ ! പത്തു പേര്‍ക്കെതിരേ കേസെടുത്തു…
ബിജെപി വനിതാ നേതാവിന്റെയും യുവമോര്‍ച്ചാ നേതാവിന്റെയും സ്വകാര്യ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ബഞ്ജര്‍ വാലി സ്വദേശിയായ ഗുഡ്ഡു സേതി നദ്ധര്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി കുളു എസ്പി ഗൗരവ് സിങ് അറിയിച്ചു. സംഭവത്തിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ ബിജെപി വനിതാ നേതാവിന്റെ പരാതിയില്‍ 10 പേര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തതെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഹിമാചല്‍പ്രദേശിലെ കുളുവില്‍ ബിജെപി വനിതാ നേതാവിന്റെയും യുവമോര്‍ച്ച നേതാവിന്റെയും സ്വകാര്യ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. തുടര്‍ന്ന് യുവമോര്‍ച്ച നേതാവിന്റെ ഭാര്യ പൊലീസില്‍ തെളിവ് സഹിതം പരാതി നല്‍കിയിരുന്നു. വിവാദത്തെ തുടര്‍ന്ന് ഇരുവരെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. യുവതി നേതാവിന് അയച്ച വീഡിയോ ആണ് ലീക്കായതെന്നാണ് വിവരം. അതേസമയം യുവതിയുടെ ഓഡിയോ…
Read Moreത്രിപുരയില്‍ മത്സരിക്കാന്‍ പോലും സിപിഎമ്മിന് ആളില്ല ! തദ്ദേശ തെരഞ്ഞെടുപ്പില്‍ 86 ശതമാനം സീറ്റിലും എതിരില്ലാതെ വിജയം നേടി ബിജെപി…
ഒരു കാലത്ത് സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ ത്രിപുരയില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ത്താന്‍ പോലും ആളില്ലാത്ത അവസ്ഥയിലായിരിക്കുകയാണ് പാര്‍ട്ടി. ത്രിപുരയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി 86 ശതമാനം സീറ്റുകളിലും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് അര്‍ഥമാക്കുന്നത് ബംഗാളിനു പിന്നാലെ ത്രിപുരയിലും പാര്‍ട്ടി പൂര്‍ണമായി ഇല്ലാതായിക്കഴിഞ്ഞുവെന്നാണ്. നാമനിര്‍ദ്ദേശപ്പട്ടിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം കഴിഞ്ഞതോടെയാണ് ബിജെപിക്ക് ഈ വമ്പന്‍ വിജയം ലഭിച്ചത്. ആകെയുള്ള 6,111 പഞ്ചായത്ത് സീറ്റുകളില്‍ 5,300ലധികം സീറ്റുകളില്‍ ബിജെപി എതിരില്ലാതെ വിജയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ ബിജെപി തടഞ്ഞതായും സിപിഎം ആരോപിച്ചു. ഗുണ്ടകളില്‍ നിന്നുള്ള ഭീഷണിയെത്തുടര്‍ന്ന് 121 നോമിനികള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. പൊലീസിനെ കാഴ്ചക്കാരാക്കി ഗുണ്ടകള്‍ തിരഞ്ഞെടുപ്പ് ഓഫിസിന് മുന്നില്‍ തമ്പടിച്ചിരിക്കുകയാണെന്നും സിപിഎം പറയുന്നു. ഈ മാസം 27നാണ് തിരഞ്ഞെടുപ്പ്.
Read Moreവന്‍ പ്രതീക്ഷയുണ്ടായിരുന്ന തിരുവനന്തപുരം ലോക്‌സഭാ സീറ്റ് കൈവിട്ടതോടെ എങ്ങനെയും വട്ടിയൂര്‍കാവ് പിടിക്കാനൊരുങ്ങി ബിജെപി; വട്ടിയൂര്‍കാവില്‍ വിജയിക്കാന്‍ ബിജെപിയുടെ തയ്യാറെടുപ്പുകള്‍ ഇങ്ങനെ…
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയായിരുന്ന തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തായത് ബിജെപിയ്ക്ക് വന്‍ തിരിച്ചടിയായിരുന്നു. എന്നാല്‍ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ വിജയിച്ച് ആ ക്ഷീണം മാറ്റാമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. അതിനുള്ള തയ്യാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു. ലോക്‌സഭയില്‍ ബൂത്തുതല വോട്ടുപരിശോധന പൂര്‍ത്തിയാക്കി കുറവുകള്‍ നികത്താനുള്ള നടപടികളാണ് തുടങ്ങിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ പതിനയ്യായിരം വോട്ടുകള്‍ ശശിതരൂരിന് ലഭിച്ചുവെന്നാണ് ബിജെപി കരുതുന്നത്. വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ 168 ബൂത്തുകളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് കിട്ടിയ വോട്ടുകളുടെ കണക്ക് അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പിന് ബി.ജെ.പി തയാറെടുക്കുന്നത്. ബി.ജെ.പി പ്രതീക്ഷിച്ചത് 51,000 വോട്ടാണ്. കുമ്മനം രാജശേഖരന് 50,709 വോട്ട് കിട്ടുകയും ചെയ്തു. ശശിതരൂര്‍ നേടിയത് 53, 545 വോട്ട് . 2,836 വോട്ടിന്റെ ഭൂരിപക്ഷം മാത്രം. ഇത് ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചുപിടിക്കാനാവുമെന്ന് ബി.ജെ.പി കരുതുന്നു 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ കെ. മുരളീധരന്‍ 7,622 വോട്ടിനാണ്…
Read Moreബിജെപിയ്ക്ക് വട്ടപൂജ്യം കിട്ടിയത് കേരളത്തില്‍ മാത്രമല്ല ! ബിജെപിയെ പൂര്‍ണ്ണമായും കൈയ്യൊഴിഞ്ഞ സംസ്ഥാനങ്ങള്‍ ഇങ്ങനെ…
എക്‌സിറ്റ് പോളുകളെയൊക്കെ കവച്ചു വയ്ക്കുന്ന പ്രകടനത്തോടെയാണ് തുടര്‍ച്ചയായ രണ്ടാം തവണയും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വന്‍വിജയം നേടിയത്. പ്രകടനം നോക്കിയാല്‍ 2014നേക്കാള്‍ മികച്ച വിജയമാണ് ഇത്തവണത്തേത്. 2014-ല്‍ 282 സീറ്റുകളാണ് നേടിയതെങ്കില്‍ ഇത്തവണ 303 സീറ്റാണ് ബിജെപി നേടിയത്. ബിജെപി വിജയം ഉറപ്പിച്ചതെങ്കില്‍ ഇത്തവണ 300 കടന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കുകയാണ് ബിജെപി. ഹിന്ദി ഹൃദയഭൂമി തൂത്തുവാരിയാണ് നരേന്ദ്ര മോദി വിജയം അരക്കെട്ടുറപ്പിച്ചത്. 542 ലോക്‌സഭ സീറ്റില്‍ 303 സീറ്റിലും ബിജെപി വിജയം ഉറപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ബിജെപിയെ പൂര്‍ണ്ണമായും കൈയ്യൊഴിഞ്ഞ ചില സംസ്ഥാനങ്ങളുണ്ട്. തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് പോലും എത്താതെ ബിജെപി മൂക്കും കുത്തി നിലം പതിച്ചത് രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലാണ്. തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, സിക്കിം എന്നിവിടങ്ങളിലും രണ്ടാം സ്ഥാനത്ത് എത്താന്‍ പോലും ബിജെപിക്ക്…
Read Moreരാജ്യത്ത് കൊടുങ്കാറ്റായി മോദി തരംഗം ! മോദി-അമിത്ഷാ സഖ്യത്തിന്റെ തന്ത്രങ്ങള്‍ക്ക് മറുപടിയില്ലാതെ എതിരാളികള്‍ ! രാഹുല്‍ തരംഗത്തില്‍ കേരളത്തില്‍ കടപുഴകി സിപിഎം
രാജ്യത്തെമ്പാടും മോദി തരംഗം. മോദി-അമിത്ഷാ കൂട്ടുകെട്ടിന് പറ്റിയ എതിരാളികള്‍ രാജ്യത്ത് ഇല്ലെന്ന് തെളിയിക്കുന്ന ഫലങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. 2014നേക്കാള്‍ വലിയ ഭൂരിപക്ഷത്തിലേക്കാണ് ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ പോക്ക.് കഴിഞ്ഞ തവണ 336 സീറ്റ് നേടിയ എന്‍ഡിഎ ഇത്തവണ 350ലേറെ സീറ്റുകളിലാണ് മുന്നിട്ടു നില്‍ക്കുന്നത്. ബിജെപി ഒറ്റയ്ക്ക് തന്നെ മുന്നൂറിലേറെ സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ് കഴിഞ്ഞ തവണ 282 സീറ്റുകളില്‍ വിജയിച്ച സാഹചര്യത്തിലാണിത്. കേരളത്തില്‍ രാഹുല്‍ ഗാന്ധി തരംഗത്തില്‍ സിപിഎം തകര്‍ന്നടിയുകയും ചെയ്തു. ആകെയുള്ള 20 സീറ്റുകളില്‍ 19ഉം യുഡിഎഫിനൊപ്പം നിന്നു. ആലപ്പുഴയില്‍ മാത്രമാണ് സിപിഎമ്മിന് ആശ്വസിക്കാനുള്ളത്. എന്നാല്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്ന ബിജെപിയുടെ മോഹം ഇത്തവണയും പൊലിഞ്ഞു. തിരുവനന്തപുരം,പത്തനംതിട്ട,തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ശക്തമായ പ്രകടനം പ്രകടനം നടത്താനായെങ്കിലും രണ്ടാം സ്ഥാനത്തെത്താന്‍ പോലും ഇവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ എക്‌സിറ്റ് പോളുകളെ കവച്ചു വയ്ക്കുന്ന പ്രകടനമാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ…
Read Moreശബരിമല പ്രക്ഷോഭം പാലക്കാടിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറ്റും ! പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളില്‍ നിന്നുപോലും പിന്തുണ ലഭിക്കുന്നു; ജയമുറപ്പെന്ന് സി കൃഷ്ണകുമാര്‍…
പാലക്കാട്: ശബരിമല പ്രക്ഷോഭം പാലക്കാടിന്റെ രാഷ്ട്രീയ ചിത്രം മാറ്റുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. കഴിഞ്ഞ തവണ നേടിയതിന്റെ ഇരട്ടി വോട്ടാണ് ഉന്നമെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. പ്രചരണം ആരംഭിക്കുന്ന സമയത്തേക്കാള്‍ ഒരുപാട് ആത്മവിശ്വാസം കൂടിയെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പറഞ്ഞു. ശബരിമല വിഷയം അമ്മമാരുടേയും സഹോദരിമാരുടേയും ഭാഗത്ത് നിന്ന് വലിയ സ്വീകാര്യതയുണ്ടാക്കിയെന്നും പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളില്‍ നിന്നാണ് വലിയ പിന്തുണ ലഭിച്ചതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. പാലക്കാട്ടെ വികസന മുരടിപ്പും കുടിവെള്ള പ്രശ്‌നവും ജനങ്ങള്‍ക്കിടയില്‍ വലിയ അതൃപ്തിയാണുണ്ടാക്കിയത്. പാലക്കാടിന് കിട്ടേണ്ടിയിരുന്ന കോച്ച് ഫാക്ടറിയടക്കമുള്ള വാഗ്ദാനങ്ങള്‍ വെറും വാഗ്ദാനങ്ങളായെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. വിജയം സുനിശ്ചിതമാണെന്നും സി കൃഷ്ണ കുമാര്‍ കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിന്റെ സ്ഥാനാര്‍ഥിയായ എംബി രാജേഷാണ് നിലവില്‍ പാലക്കാട്ടെ എംപി.
Read Moreപമ്പയുടെ തീരത്ത് മുഴങ്ങിയത് ജയ് പമ്പാ മാതാ…എന്നു തുടങ്ങുന്ന പമ്പാ ഭജന്‍ ! ആചാരവും വിശ്വാസവും സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പ്; ഒടുവില്‍ ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പന്തളം രാജകുടുംബം
ഇതുവരെ നിലപാട് വ്യക്തമാക്കാതിരുന്ന പന്തളം രാജകുടുംബം ഒടുവില്‍ ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് പന്തളം രാജകുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പു നല്‍കുകയും ചെയ്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മോദിയുമായി രാജകുടുംബാംഗങ്ങള്‍ സംസാരിച്ചത്. പന്തളം രാജകൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പിജി ശശികുമാരവര്‍മ, സെക്രട്ടറി പിഎന്‍ നാരായണ വര്‍മ, ട്രഷറര്‍ ദീപാവര്‍മ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ശബരിമല വിഷയത്തില്‍ കേന്ദ്രത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂവെന്നാണ് പ്രതിനിധികള്‍ മോദിയോടു പറഞ്ഞത്. അയ്യപ്പചരിതം തുടങ്ങിയ കാലം മുതലുള്ള ആചാരം ഒരു കോടതിവിധിയുടെ പേരില്‍ അട്ടിമറിക്കാന്‍ കഴിയുന്നതല്ല എന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രതിനിധികളുടെ ആവശ്യം സശ്രദ്ധം കേട്ട മോദി അടുത്ത സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ ഇതിന് വേണ്ട നടപടി സ്വീകരിക്കുമെന്നും ഉറപ്പു നല്‍കി. കോടതി വിധി വരുന്നത് എന്തുമായിക്കൊള്ളട്ടെ…
Read More