പ​ട്ടി​ണി​യി​ല്ലാ​തെ മ​ക്ക​ളെ വ​ള​ർ​ത്താ​ൻ കേ​ര​ള​ത്തി​ലേ​ക്ക് വ​ണ്ടി​ക​യ​റി; രാം ​നാ​രാ​യ​ണ​ൻ കേ​ര​ള​ത്തി​ലെ​ത്തി​യി​ട്ട് നാ​ലു​മാ​സം; വാ​ള​യാ​റി​ലേ​ത് ആ​ൾ​ക്കൂ​ട്ടം ന​ട​ത്തി​യ ക്രൂ​ര​കൊ​ല​പാ​ത​കം

മു​ള​ങ്കു​ന്ന​ത്തു​കാ​വ് (തൃ​ശൂ​ർ): മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് കൂ​ട്ട​മ​ർ​ദ​ന​ത്തി​നി​ര​യാ​യി ഛത്തീ​സ്ഗ​ഡ് സ്വ​ദേ​ശി മ​രി​ച്ച​ത് അ​ത്യ​ന്തം ക്രൂ​ര​മാ​യ ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​മാ​ണെ​ന്നു പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന സൂ​ച​ന. വാ​ള​യാ​ർ ക​ഞ്ചി​ക്കോ​ട് കി​ൻ​ഫ്ര പാ​ർ​ക്കി​ൽ ജോ​ലി​ക്കെ​ത്തി​യ രാം ​നാ​രാ​യ​ൺ ഭ​യ്യാ​ർ (31) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്രാ​ഥ​മി​ക​പ​രി​ശോ​ധ​ന​യി​ൽ ത​ല​മു​ത​ൽ കാ​ൽ​പ്പാ​ദം​വ​രെ രാം ​നാ​രാ​യ​ന്‍റെ ശ​രീ​ര​മാ​കെ മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ൾ ക​ണ്ടെ​ത്തി. ത​ല​യ്ക്കും ശ​രീ​ര​ത്തി​നും ഏ​റ്റ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​ടി​യേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് ത​ല​യ്ക്കു​ള്ളി​ലും ശ​രീ​ര​ത്തി​ന​ക​ത്തും ര​ക്ത​സ്രാ​വ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ലു​ണ്ട്. വ​ടി​യോ വി​റ​കോ പോ​ലു​ള്ള ക​ഠി​ന​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് ശ​രീ​ര​മാ​കെ മ​ർ​ദി​ച്ച​തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളാ​ണു ക​ണ്ടെ​ത്തി​യ​ത്. നാ​ല്പ​തി​ല​ധി​കം മു​റി​വു​ക​ളാ​ണ് ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പു​റം​ഭാ​ഗം മു​ഴു​വ​ൻ ക​ന​ത്ത മ​ർ​ദ​ന​ത്തി​നി​ര​യാ​യ നി​ല​യി​ലാ​ണ്. ശ​രീ​ര​ത്തി​ൽ ച​വി​ട്ടി​യ​തി​ന്‍റെ​യും നി​ല​ത്തി​ട്ടു വ​ലി​ച്ച​തി​ന്‍റെ​യും അ​ട​യാ​ള​ങ്ങ​ളും ക​ണ്ടെ​ത്തി. ക​ഴു​ത്ത്, കൈ, ​ഇ​ടു​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലു​മു​ള്ള പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മാ​ണെ​ന്ന് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന വ്യ​ക്ത​മാ​ക്കു​ന്നു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു മു​ന്പ് ന​ട​ത്തി​യ എ​ക്സ്റേ പ​രി​ശോ​ധ​ന​യി​ൽ ത​ല​യി​ൽ ര​ക്ത​സ്രാ​വ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന സൂ​ച​ന ല​ഭി​ച്ചി​രു​ന്നു.…

Read More

‘ജി​ന്ന് ബാ​ധി​ച്ച’ യു​വ​തി​യെ കെ​ട്ടി​യി​ട്ട് മ​ര്‍​ദ്ദി​ക്കു​ക​യും ക​ത്തി കൊ​ണ്ട് വ​ര​യു​ക​യും ചെ​യ്തു ! ഭ​ര്‍​ത്താ​വും ദു​ര്‍​മ​ന്ത്ര​വാ​ദി​ക​ളും അ​റ​സ്റ്റി​ല്‍…

കാ​യം​കു​ളം ക​റ്റാ​ന​ത്ത് ‘ജി​ന്ന് ബാ​ധി​ച്ചെ​ന്ന’ പേ​രി​ല്‍ യു​വ​തി​യ്ക്ക് ക്രൂ​ര​മ​ര്‍​ദ്ദ​നം. ഭ​ര്‍​ത്താ​വും ബ​ന്ധു​ക്ക​ളും ദു​ര്‍​മ​ന്ത്ര​വാ​ദി​ക​ളും ചേ​ര്‍​ന്നാ​ണ് ഐ​ടി ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ ഉ​പ​ദ്ര​വി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ആ​റു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യു​വ​തി​യെ ജി​ന്ന് ബാ​ധി​ച്ചു എ​ന്ന് ആ​രോ​പി​ച്ചാ​ണ് ദു​ര്‍​മ​ന്ത്ര​വാ​ദ​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. ഇ​വ​ര്‍ യു​വ​തി​യെ കെ​ട്ടി​യി​ട്ട് മ​ര്‍​ദ്ദി​ക്കു​ക​യും ക​ത്തി​യും വാ​ളും ഉ​പ​യോ​ഗി​ച്ച് മു​റി​വേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ആ​ല​പ്പു​ഴ ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്തി​ലാ​ണ് സം​ഭ​വം. 25 വ​യ​സു​ള്ള യു​വ​തി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ഏ​ക​ദേ​ശം മൂ​ന്നു​മാ​സ​ത്തോ​ളം ഇ​വ​ര്‍ യു​വ​തി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. ഒ​ടു​വി​ല്‍ പീ​ഡ​നം സ​ഹി​ക്കാ​ന്‍ വ​യ്യാ​തെ വ​ന്ന​തോ​ടെ യു​വ​തി നൂ​റ​നാ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഭ​ര്‍​ത്താ​വ് അ​നീ​ഷ്, മ​ന്ത്ര​വാ​ദി​ക​ളാ​യ സു​ലൈ​മാ​ന്‍, അ​ന്‍​വ​ര്‍ ഹു​സൈ​ന്‍, ഇ​മാ​മു​ദ്ദീ​ന്‍ എ​ന്നി​വ​രും അ​നീ​ഷി​ന്റെ ബ​ന്ധു​ക്ക​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്. യു​വ​തി​യു​ടെ ര​ണ്ടാം വി​വാ​ഹ​മാ​ണ്. അ​നീ​ഷ് പെ​ണ്‍​കു​ട്ടി​യു​ടെ ചെ​വി​യി​ല്‍ ചി​ല മ​ന്ത്ര​ങ്ങ​ള്‍ ഓ​തു​ക പ​തി​വാ​യി​രു​ന്നു. എ​ന്നാ​ല്‍ യു​വ​തി ഇ​തി​ല്‍ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​ണ് ശ്ര​മി​ച്ച​ത്. യു​വ​തി​യെ…

Read More

കിടപ്പറയില്‍ ശല്യമായി; അമ്മയും കാമുകനും കൂടി നാലുമാസം പ്രായമായ കുഞ്ഞിനെ മയക്കുമരുന്നു നല്‍കി കൊലപ്പെടുത്തി

കരച്ചില്‍ കാരണം സെക്‌സ് ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്നാരോപിച്ച് 33 കാരിയായ അമ്മയും 25 കാരനായ കാമുകനും ചേര്‍ന്ന് നാലു മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി കൊന്നു. കാതറില്‍ കോക്‌സ്, ഡാനി ഷെപ്പേര്‍ഡ് എന്നിവരാണ് എലി കോക്‌സ് എന്ന കുട്ടിയെ കൊല്ലപ്പെടുത്തിയത്. പുറത്തറിയാതിരിക്കാന്‍ മയക്കു മരുന്ന് നല്‍കിയായിരുന്നു കൊല. തങ്ങള്‍ നിരപരാധികളാണെന്നും കുട്ടിയെ കൊലപ്പെടുത്തിയിട്ടില്ലെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞെങ്കിലും കുട്ടിയെ രക്ഷപ്പെടുത്താന്‍ ഇവര്‍ യാതൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. കുട്ടിയുടെ രക്തത്തില്‍ മയക്കുമരുന്നിന്‍റെ അംശം ഉണ്ടായിരുന്നുവെന്നും, കുട്ടിയുടെ അസ്ഥികള്‍ക്ക് 28 ഓളം ഒടിവുകളും, തലയുടെ പുറകില്‍ മാരകമായ പരിക്കുകള്‍ ഉണ്ടായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. 2016 ഏപ്രില്‍ 27നാണ് കുട്ടി മരിച്ചത്. ഏപ്രില്‍ 13 ന് ശ്വസിക്കാന്‍ പോലും സാധിക്കാത്ത ഗുരുതര അവസ്ഥയില്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ട് ഡോക്ടര്‍മാര്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്…

Read More

കൊലപ്പന്തയം! പന്തയത്തുകയായ 250 രൂപ കൊടുക്കാതിരിക്കാന്‍ 12 വയസുകാരന്‍ കളിക്കൂട്ടുകാരനെ അടിച്ചു കൊന്നു

കോല്‍ക്കത്ത: പന്തയക്കളി കാര്യമായപ്പോള്‍ 12കാരന് നഷ്ടമായത് സ്വന്തം ജീവന്‍. ക്രിക്കറ്റ് കളിയ്ക്ക് വെച്ച 250 രൂപ പന്തയം തോറ്റതിന് 12 വയസുകാരനെ കളികൂട്ടുകാരന്‍ അടിച്ചു കൊല്ലുകയായിരുന്നു.പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ ദസ്പാര ഗ്രാമത്തിലാണ് സംഭവം. ക്രിക്കറ്റ് കളിയ്ക്കിടെ രണ്ടു കുട്ടികളും 250 രൂപയ്ക്ക് പന്തയം വച്ചിരുന്നു. പന്തയം ജയിച്ച കുട്ടി പണം ചോദിച്ചപ്പോള്‍ പണം നല്‍കാന്‍ തോറ്റ കുട്ടി തയ്യാറായില്ല. തുടര്‍ന്ന് തര്‍ക്കം മൂത്തപ്പോള്‍ തോറ്റ കുട്ടി ജയിച്ച കുട്ടിയെ അടിച്ചു കൊല്ലുകയായിരുന്നു. ശനിയാഴ്ച രാവിലെ അടുത്തുള്ള കാട്ടില്‍ നിന്നാണ് 12കാരന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു പന്ത്രണ്ടുകാരനാണ് പ്രതിയെന്നു കണ്ടെത്തിയത്. പണം ആവശ്യപ്പെട്ട കുട്ടിയെ അടുത്തുള്ള തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു പോയ ശേഷം ഇഷ്ടികയ്ക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് മരിച്ച കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. പോലീസ് 12കാരനെതിരേ കേസെടുത്തിട്ടുണ്ട്. പണം നല്‍കാനില്ലാത്തതിനാലാണ് കൊല ചെയ്തതെന്ന്…

Read More