സെ​ല്ലെ​ബ്രൈ​റ്റി​ല്‍​നി​ന്ന് ചാ​ര സോ​ഫ്‌​റ്റ്‌​വേ​ര്‍ വാ​ങ്ങി ഫോ​ൺ ചോ​ർ​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ​ത് അ​മി​ത് ഷാ ​എ​ന്നു രേ​ഖ​ക​ൾ; ഇ​സ്ര​യേ​ല്‍ ക​മ്പ​നി​യു​മാ​യു​ള്ള ക​രാ​ർ പു​തു​ക്കി കേ​ര​ള​വും

ന്യൂ​ഡ​ല്‍​ഹി: ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന യു​ട്യൂ​ബ​ര്‍ ധ്രു​വ് റാ​ഠി​യു​ള്‍​പ്പ​ടെ​യു​ള്ള​വ​രു​ടെ ഫോ​ണ്‍ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്താ​ന്‍ ഇ​സ്ര​യേ​ല്‍ ക​മ്പ​നി​യു​ടെ ചാ​ര സോ​ഫ്‌​റ്റ്‌​വേ​ര്‍ കേ​ന്ദ്രം വാ​ങ്ങി​യ​താ​യി റി​പ്പോ​ര്‍​ട്ട്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക്ക് (എ​ന്‍​ഐ​എ) സ്‌​പൈ സോ​ഫ്റ്റ്‌​വേ​ര്‍ വാ​ങ്ങാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​താ​യി ഡി​ജി​റ്റ​ല്‍ അ​വ​കാ​ശ​സം​ര​ക്ഷ​ണ സം​ഘ​ട​ന​യാ​യ ഇ​ന്‍റ​ര്‍​നെ​റ്റ് ഫ്രീ​ഡം ഫൗ​ണ്ടേ​ഷ​ന്‍ (ഐ​എ​ഫ്എ​ഫ്) സ​ര്‍​ക്കാ​ര്‍ രേ​ഖ​ക​ള്‍ സ​ഹി​തം വെ​ളി​പ്പെ​ടു​ത്തി. മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ അ​ഭി​മാ​ന പ​ദ്ധ​തി​യാ​യ മേ​ക്ക് ഇ​ന്‍ ഇ​ന്ത്യ​യു​ടെ വ്യ​വ​സ്ഥ​ക​ളി​ല്‍ ഇ​ള​വു ന​ല്‍​കി​യാ​ണ് വി​ദേ​ശ​ക​മ്പ​നി​യാ​യ സെ​ല്ലെ​ബ്രൈ​റ്റി​ല്‍​നി​ന്ന് ചാ​ര സോ​ഫ്‌​റ്റ്‌​വേ​ര്‍ വാ​ങ്ങാ​ന്‍ കേ​ന്ദ്രം 4,97,99,515 രൂ​പ​യു​ടെ ക​രാ​റി​ന് അ​നു​മ​തി ന​ല്‍​കി​യ​ത്. സെ​ല്ലെ​ബ്രൈ​റ്റി​ന്‍റെ അ​ത്യാ​ധു​നി​ക മൊ​ബൈ​ല്‍ ഫോ​ണ്‍ അ​ണ്‍​ലോ​ക്കിം​ഗ് സോ​ഫ്റ്റ്‌​വേ​റാ​ണ് വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. സെ​ര്‍​ബി​യ, ജോ​ര്‍​ദാ​ന്‍, കെ​നി​യ, റ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ഫോ​ണു​ക​ളി​ല്‍​നി​ന്ന് വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്താ​ന്‍ ഈ ​സോ​ഫ്റ്റ്‌​വേ​ര്‍ ഉ​പ​യോ​ഗി​ച്ച​താ​യി നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു. നി​യ​മ​ത്തി​ലെ പ​ഴു​തു​ക​ളും കേ​ന്ദ്ര​ത്തി​ന്…

Read More