തിരുവനന്തപുരം: ചാലയിൽ സ്വർണക്കടയിൽ വൻ കവർച്ച. രണ്ടു കിലോ സ്വർണം കവർന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. വൈഷ്ണവി ജ്വല്ലറി ഉടമയിൽനിന്നാണ് സ്വർണം കവർന്നത്. ഉടമ നന്ദകുമാറിൽ നിന്ന് സ്വർണമടങ്ങിയ ബാഗ് ബൈക്കിലെത്തിയ സംഘം തട്ടിയെടുത്തു. ചാല മരക്കട റോഡിൽ എസ്.ബി.ഐ ബാങ്കിന് സമീപത്തുവെച്ചാണ് ആക്രമണം നടന്നത്. ഏകദേശം രണ്ട് കിലോഗ്രാം (ഏകദേശം 100 പവനിലേറെ) സ്വർണമാണ് കവർച്ച ചെയ്യപ്പെട്ടത്. പഴയ സ്വർണം വാങ്ങി ശുദ്ധീകരിച്ചു നൽകുന്ന സ്ഥാപനമാണിത്. കടയിലെ ജോലികൾക്ക് ശേഷം വീട്ടിൽ വെച്ച് സ്വർണം ശുദ്ധീകരിക്കുന്നതിനായി കൊണ്ടുപോകുകയായിരുന്ന സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. ബുള്ളറ്റുകളിലും ബൈക്കുകളിലുമായി എത്തിയ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം. കറുപ്പും മഞ്ഞയും നിറമുള്ള ഹോണ്ട ബൈക്കിലും ബുള്ളറ്റിലുമായാണ് പ്രതികൾ എത്തിയതെന്നാണ് പറയപ്പെടുന്നത്. സംഭവത്തിൽ ഫോർട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്. ചാല കമ്പോളത്തിന്റെ ചരിത്രത്തിൽ ഇത്തരത്തിലൊരു വലിയ…
Read More