ചൈന മരണസംഖ്യ ഒറ്റയടിക്ക് തിരുത്തി ! ഒറ്റ ദിവസം കൂട്ടിച്ചേര്‍ത്തത് 1290 മരണങ്ങള്‍; ചൈന ഇപ്പോഴും കള്ളം പറയുന്നുവോയെന്ന സംശയത്തില്‍ ലോക രാജ്യങ്ങള്‍…

കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍. തുടക്കത്തില്‍ ചൈനയില്‍ നിരവധി മരണങ്ങള്‍ രേഖപ്പെടുത്തിയെങ്കിലും പിന്നീട് മരണസംഖ്യ തീരെക്കുറഞ്ഞു. ഇപ്പോള്‍ അപൂര്‍വമായേ കോവിഡ് മരണമുണ്ടാവുന്നുമുള്ളൂ. ഇടയ്ക്ക് രോഗബാധിതരാവുന്നവരുടെ എണ്ണം വര്‍ധിച്ചുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതെല്ലാം ചൈനീസ് ന്യൂസ് ഏജന്‍സികള്‍ നല്‍കുന്ന വാര്‍ത്തകളായിരുന്നു എന്നതായിരുന്നു യാഥാര്‍ഥ്യം. ചില രാജ്യങ്ങള്‍ കോവിഡ് മരണം ഒളിച്ചു വയ്ക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചതിനു പിന്നാലെ ചൈന മരണ സംഖ്യ പുതുക്കിയിരിക്കുകയാണ് ഇപ്പോള്‍. ഒറ്റയടിയ്ക്ക് കൂട്ടിയതാവട്ടെ 1,290 മരണങ്ങളും. ഇതോടെ മുമ്പ് 3,342 ആയിരുന്ന മരണസംഖ്യ ഒറ്റയടിക്ക് 4,632 ആയി. ഇതോടൊപ്പം ഒറ്റദിവസം കൊണ്ട് 325 രോഗികളുടെ വര്‍ധനവും ചൈനയിലുണ്ടായി. ചൈനയില്‍ ഇതുവരെ രോഗം ബാധിച്ചത് 82,719 പേര്‍ക്കാണ്. ഇതില്‍ 77,029 പേര്‍ രോഗമുക്തരായി. 1058 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. എന്നാല്‍ മനപൂര്‍വം മരണസംഖ്യ മറച്ചുവെച്ചുവെന്ന ആരോപണം ചൈന…

Read More

ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തിയ പതിനായിരക്കണക്കിന് പിപിഇ കിറ്റുകള്‍ തനി ‘ചൈനീസ്’ ഐറ്റം ! ഇന്ത്യ ഓര്‍ഡര്‍ നല്‍കിയത് ഒരു മില്യണ്‍ പിപിഇ കിറ്റുകള്‍ക്ക്; ചൈനയില്‍ നിന്നുള്ള മാസ്‌ക്കുകള്‍ ലോകരാജ്യങ്ങള്‍ തിരിച്ചയയ്ക്കുന്നു…

കോവിഡിനെ ലോകത്ത് അഴിച്ചു വിട്ടത് ചൈനയാണെന്ന് ഏവര്‍ക്കുമറിയാം. കോവിഡ് ലോകത്തെ കീഴടക്കുമ്പോള്‍ ചൈന തന്നെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുമ്പിലുള്ളതും. പിപിഇ കിറ്റുകള്‍ അടക്കം ലോകത്തിന്റെ വിവിധ ഇടങ്ങളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുകയാണ് ചൈന. ഇന്ത്യയും ചൈനയില്‍ നിന്നും പിപിഇ കിറ്റുകള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. രാജ്യം കോവിഡിനെ പ്രതിരോധിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ പിപിഇ കിറ്റുകളുടെ ക്ഷാമം പരിഹരിക്കാന്‍ വേണ്ടിയാണ് ഇറക്കുമതിയിലേക്ക് കടന്നത്. എന്നാല്‍, രാജ്യത്ത് പിപിഇ കിറ്റുകളുടെ ഉത്പാദനം കൂട്ടുകയും ചൈനയില്‍ നിന്ന് കിറ്റുകള്‍ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചൈന നല്‍കിയ പിപിഇ കിറ്റുകള്‍ പലതും ഉപയോഗ യോഗ്യമല്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.ലോകത്ത് പിപിഇ കിറ്റുകള്‍ ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ചൈന. ഇന്ത്യക്ക് കൊവിഡിനെ നേരിടാന്‍ 170,000 പിപിഇ കിറ്റുകള്‍ ചൈന നല്‍കിയിരുന്നു. ഏപ്രില്‍ അഞ്ചിനാണ് ഇത് ഇന്ത്യയില്‍ എത്തിയത്. എന്നാല്‍, അതില്‍…

Read More

ചൈനയില്‍ നിന്നുള്ള ആറര ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇന്ത്യയിലെത്തി ! സംസ്ഥാനങ്ങള്‍ക്ക് ഉടന്‍ വിതരണം ചെയ്യും…

കോവിഡ് ദ്രുത പരിശോധനയ്ക്കുള്ള ആറരലക്ഷം കിറ്റുകള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തി. കിറ്റുകള്‍ ഉടന്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യും. ദ്രുത പരിശോധന എത്രയും പെട്ടെന്ന് തുടങ്ങണമെന്ന് ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദ്രുത പരിശോധനയിലൂടെ മാത്രമേ രോഗ വ്യാപനത്തിന്റെ തോത് കൃത്യസമയത്ത് മനസിലാക്കാനാകൂ എന്നാണ് ഐസിഎംആര്‍ വ്യക്തമാക്കുന്നത്. 15 ലക്ഷം ദ്രുതപരിശോധന കിറ്റിനുള്ള കരാര്‍ ചൈനയുമായി ഉണ്ടാക്കിയെങ്കിലും കിട്ടാന്‍ വൈകി. ഇപ്പോള്‍ ആറര ലക്ഷം കിറ്റുകളെങ്കിലും എത്തിയത് ആശ്വാസമാണ്. ദേശീയ മലേറിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ച കിറ്റുകള്‍ ഇന്നുമുതല്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചുതുടങ്ങും. ദിവസേന ആയിരത്തിന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇനി റാപ്പിഡ് ടെസ്റ്റ് നടത്തിയെങ്കില്‍ മാത്രമേ കൂടുതല്‍ ഗുരുതരമായ അവസ്ഥകളിലേക്ക് കാര്യങ്ങളെത്താതെ പിടിച്ച് നിര്‍ത്താനാകൂ. ഈ സാഹചര്യത്തിലാണ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ചൈനയില്‍ നിന്ന് ഇറക്കിയിരിക്കുന്നത്. 6.5 ലക്ഷം റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്, ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റുകളാണ് ഇന്ത്യയില്‍…

Read More

ചൈനയില്‍ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നു ! പ്രധാന ആശങ്ക രോഗലക്ഷണങ്ങളില്ലെന്നത്; വൈറസ് ബാധ കുറഞ്ഞെന്ന് ചൈന പറഞ്ഞത് കളവോ ?

കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ രോഗബാധിതരുടെ എണ്ണം കൂടുന്നതായി വിവരം. കഴിഞ്ഞ ഒന്നു രണ്ടാഴ്ചയായി ചൈനയില്‍ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായി ആണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു കൊണ്ടിരുന്നത്. ഇതോടെ ചൈനയിലെ ജനജീവിതവും ബിസിനസുകളും പടിപടിയായി പഴയ നിലയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. അധികം താമസിക്കാതെ തന്നെ വൈറസില്‍ നിന്ന് പൂര്‍ണ വിമുക്തരാകാമെന്ന പ്രത്യാശയിലായിരുന്നു ചൈനീസ് ഗവണ്‍മെന്റ്. എന്നാല്‍ ഈ പ്രതീക്ഷകളെ അപ്പാടെ തകിടം മറിച്ചു കൊണ്ടാണ് ഇപ്പോള്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത്. ഞായറാഴ്ച മാത്രം കൊറോണ വൈറസ് സ്ഥിരീകരിച്ചത് 39 പേരിലാണ്. ഈ 39 കേസുകളില്‍ 38 എണ്ണവും ചൈനയ്ക്ക് പുറത്തുനിന്ന് രോഗം ബാധിച്ചവരാണ്. പ്രാദേശികമായി രോഗം പകര്‍ന്ന ഒരാള്‍ ഗ്വാങ്ഡോങ് പ്രവിശ്യയിലെ താമസക്കാരനാണ്. രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാത്ത വൈറസ് ബാധിതരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വര്‍ധനയാണ് മറ്റൊരു ആശങ്കപ്പെടുത്തുന്ന കാര്യം. രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും എന്നാല്‍ വൈറസ്…

Read More

ചൈന പറയുന്നത് കള്ളമോ ? ചൈനയിലെ മരണത്തിന്റെ കണക്ക് 3,300 അല്ലെന്നും വുഹാനില്‍ മാത്രം മരണമടഞ്ഞത് 42000 പേര്‍ എന്നും റിപ്പോര്‍ട്ട്; പുതിയ വിവരങ്ങള്‍ അങ്ങനെ തള്ളിക്കളയാനാകാത്തത്…

കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇറ്റലിയില്‍ 10000 പിന്നിട്ടപ്പോള്‍ തൊട്ടു പിന്നിലുള്ള സ്‌പെയിനില്‍ 6000ലധികം ആളുകള്‍ ഇതിനോടകം മരണമടഞ്ഞു. ഈ രാജ്യങ്ങളെല്ലാം മരണനിരക്കില്‍ പ്രഭവകേന്ദ്രമായ ഇറ്റലിയെ മറികടന്നു എന്നുള്ളതാണ് വാസ്തവം. ഒന്നരലക്ഷത്തോളം രോഗബാധിതരുള്ള അമേരിക്കയും വരും ദിവസങ്ങളില്‍ ചൈനയെ മറികടക്കാനാണ് സാധ്യത. ചൈനയില്‍ 3300 പേര്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ് അധികൃതര്‍ നല്‍കുന്ന കണക്ക്. എന്നാല്‍ ഈ കണക്ക് ശുദ്ധ അസംബന്ധമാണെന്നും വുഹാനില്‍ മാത്രം കുറഞ്ഞത് 42,000 പേര്‍ മരിച്ചെന്ന് പ്രദേശവാസികള്‍ പറയുന്നതായി ബ്രിട്ടിഷ് മാധ്യമം ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാനിലുണ്ടായ വൈറസ് മൂലം 81,000 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നതെന്നാണ് ചൈന വെളിപ്പെടുത്തിയത്. ഹുബെയ് പ്രവിശ്യയില്‍മാത്രം 3,182 പേരാണ് മരിച്ചതെന്നും. എന്നാല്‍ വുഹാനിലുള്ളവര്‍ ഈ കണക്ക് തെറ്റാണെന്ന് പറയുന്നു. മരിച്ചവരുടെ മൃതദേഹം ദഹിപ്പിച്ചശേഷം ചിതാഭസ്മം ബന്ധുക്കള്‍ക്കു വിട്ടുനല്‍കിയിരുന്നു. ദിവസവും 500 ചിതാഭസ്മ…

Read More

കാതു കുത്തിയവന്‍ പോകുന്നതിനു മുമ്പ് കടുക്കനിട്ടവന്‍ വന്നു ! എലിയുടെ ഉമിനീരിലൂടെ വരെ രോഗം ബാധിക്കും; ചൈനയിലെ പുതിയ അവതാരം ഹാന്‍ഡാ വൈറസ് കൊടുംഭീകരനെന്ന് സൂചന…

കോവിഡ് 19 വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ കഴിഞ്ഞ ഒരാഴ്ച ഏറെക്കുറെ സമാധാനപരമായിരുന്നു. വൈറസ് രോഗബാധിതരുടെ എണ്ണവും മരണവും നാമമാത്രമായതിനാല്‍ ചൈനയിലെ ജനജീവിതം പഴയ രീതിയിലേക്ക് മാറുന്നതായി സൂചനയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചൈനയില്‍ വന്ന വാര്‍ത്ത എല്ലാ പ്രതീക്ഷകളെയും തകിടം മറിക്കുന്നതായിരുന്നു. ബസിനുള്ളില്‍ വച്ച് മരിച്ച ഒരാളുടെ ശരീരം പരിശോധിച്ചപ്പോഴാണ് പുതിയ ഭീകരന്റെ കടന്നുവരവ് ചൈന മനസ്സിലാക്കിയത്. അയാളുടെ ശരീരത്തില്‍ കണ്ടെത്തിയ ഹാന്‍ഡാ വൈറസ് കൊറോണയേക്കാള്‍ മാരകമാണെന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. രോഗബാധയുള്ളയാള്‍ക്ക് മരണം സംഭവിച്ച സമയത്ത് ബസിലുണ്ടായിരുന്ന 32 യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കിയിരിക്കുകയാണ്. എന്നാല്‍ ഇത് പുതിയ വൈറസ് അല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 950-ലെ അമേരിക്കന്‍- കൊറിയന്‍ യുദ്ധക്കാലത്ത് ഹാന്‍ഡ നദിയുടെ പരിസരങ്ങളിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത് എന്നാണ് സ്വീഡിഷ് ശാസ്ത്രജ്ഞയായ സുമയ്യ ഷേയ്ക്ക് ട്വീറ്റ് ചെയ്തത്. സാധാരണയായി എലികള്‍ക്കുള്ളിലെ ശരീര സ്രവം ഉള്ളില്‍…

Read More

ചൈനയില്‍ നിന്നുള്ള പാഴ്‌സലുകള്‍ വരെ വരുന്നത് വൃത്തികെട്ട ചാക്കുകളില്‍ ! തപാല്‍ ഉരുപ്പടികളുമായി ഐസോലേഷനില്‍ ഉള്ളവരുടെ വീട്ടിലും പോകണം; തപാല്‍ ജീവനക്കാര്‍ നേരിടുന്നത് സമാനതകളില്ലാത്ത ഭീഷണി

കോവിഡ്19 വൈറസ് ഏതുനിമിഷം വേണമെങ്കിലും ബാധിക്കാമെന്ന ഭീഷണിയിലാണ് തപാല്‍ ജീവനക്കാര്‍. സര്‍ക്കാര്‍ ഒട്ടുമിക്ക മേഖലകളിലും സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുമ്പോള്‍ യാതൊരു സുരക്ഷയും ലഭ്യമല്ലാതെ ജോലി ചെയ്യുകയാണ് ഇവര്‍. ചൈനയില്‍ നിന്നടക്കമുള്ള തപാലുകള്‍ യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെയാണ് ഇവര്‍ കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്നത്. കേന്ദ്രജീവനക്കാരില്‍ ഒരു വിഭാഗത്തിന് അവധി നല്‍കി വീടുകളില്‍ ജോലിചെയ്യാന്‍ അവസരമുണ്ടെങ്കിലും തപാല്‍ മേഖലയിലെ ഒട്ടു മിക്ക ജീവനക്കാര്‍ക്കും അതിനു അനുമതിയില്ല. പ്രത്യേകിച്ച് ഫീല്‍ഡ് ജോലികള്‍ ഉള്ളവര്‍ക്ക്. കോവിഡ് ബാധയെതുടര്‍ന്ന് സംസ്ഥാന സര്‍ക്കാരും ജീവനക്കാര്‍ക്ക് അവധി നല്‍കി സുരക്ഷയൊരുക്കി. കേന്ദ്ര ജീവനക്കാരായ തങ്ങളുടെ സുരക്ഷ ആരും പരിഗണിക്കുന്നപോലുമില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. കോവിഡ് മാരകമായ രാജ്യങ്ങളില്‍ നിന്നടക്കമുള്ള മെയിലുകള്‍ പരിശോധിക്കുന്നവര്‍ കടുത്ത ആശങ്കയിലാണ്.അതിനിടെ ഓണ്‍ലൈന്‍ ഉല്‍പ്പന്നങ്ങളും ധാരാളമായി എത്തുന്നുണ്ട്. ചൈനയില്‍നിന്നുള്ള പാഴ്സലുകള്‍ പരിശോധിക്കാനുള്ള സൗകര്യമൊന്നുമില്ല. ഒട്ടുംശുചിയല്ലാത്ത ചാക്കുകളിലാണു തപാല്‍ ഉരുപ്പടികള്‍ പോസ്റ്റ് ഓഫീസുകളില്‍ എത്തുന്നത്. വിമാനങ്ങളില്‍വരുന്ന തപാല്‍ ഉരുപ്പടികള്‍ പിന്നീട്…

Read More

സുന്ദരി നീയും സുന്ദരന്‍ ഞാനും ചേര്‍ന്നിരുന്നാല്‍ പിന്നെ ‘ഡൈവോഴ്‌സ്’ ! ഐസോലേഷനില്‍ വീട്ടില്‍ ഒരുമിച്ച് ഏറെ നേരം കഴിഞ്ഞതിനെത്തുടര്‍ന്ന് ചൈനയില്‍ വിവാഹമോചനം കൂടുന്നു; 21ദിവസത്തിനുള്ളില്‍ 300 ഡൈവോഴ്‌സുകള്‍…

കോവിഡ് ബാധയില്‍ നിന്ന് രക്ഷനേടാന്‍ ഭാര്യാഭര്‍ത്താക്കന്മാരെ ഐസൊലേഷനില്‍ ആക്കിയ ചൈനീസ് ഗവണ്‍മെന്റ് ഇങ്ങനെയൊരു സംഭവം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഐസൊലേഷന്‍ മൂലം ചൈനയില്‍ വിവാഹമോചനക്കേസുകള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. രോഗബാധ തടയാനായി സൃഷ്ടിച്ച് നിര്‍ബ്ബന്ധിത ഐസൊലേഷനില്‍ ഭാര്യയും ഭര്‍ത്താവും വീടുകളില്‍ ഒരുമിച്ച് പതിവിലും കൂടുതല്‍ സമയം കഴിയേണ്ടി വന്നതാണ് കാരണമായി പറയുന്നത്. കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ 300 വിവാഹമോചനങ്ങളാണ് നടന്നത്. കൊറോണ പൊട്ടിപ്പുറപ്പെട്ടതിനു മുമ്പുള്ള കാലത്തെ അപേക്ഷിച്ച് വിവാഹമോചനം വന്‍തോതില്‍ വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്വാറന്റൈന്റെ ഭാഗമായി പങ്കാളികള്‍ അടച്ചിട്ട മുറികളില്‍ അധികം സമയം ചെലവഴിച്ചത് വഴക്കും പിണക്കവും കൂട്ടിയെന്നും ഇത് വിവാഹമോചനം പെരുകാന്‍ കാരണമായതായും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. യുവ ദമ്പതികള്‍ പതിവിലും കൂടുതല്‍ സമയം വീട്ടിനുള്ളിലാണ് കഴിഞ്ഞത്. ഇത് ചെറിയ കാര്യങ്ങളില്‍ പോലും ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ വലിയ വഴക്കിലേക്ക് മാറ്റി. കൊറോണ മൂലം ഒരു മാസം അടച്ചിട്ട ശേഷം…

Read More

കോവിഡില്‍ നിന്ന് രക്ഷനേടാന്‍ ആളുകള്‍ ശുചീകരണ ടണലുകളിലേക്ക് ഓടിക്കയറുന്നു. ! ലക്ഷക്കണക്കിന് ആളുകള്‍ കഴിയുന്നത് തടവുപുള്ളികളെപ്പോലെ; ചരിത്രത്തില്‍ ആദ്യമായി ചൈന പരാജയപ്പെടുമ്പോള്‍…

ലോകത്തെ അനിഷേധ്യ സാമ്പത്തിക ശക്തിയായി വളര്‍ന്നു വന്ന ചൈന കൊറോണ വൈറസിനു മുമ്പില്‍ അടിയറവു പറയുന്ന കാഴ്ച അതിദയനീയമാണ്. അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് ചൈനക്കാര്‍. സാമ്പത്തികമായി തകര്‍ന്നടിഞ്ഞ ചൈനയിലെ ജനങ്ങള്‍ കോവിഡ്-19ന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ നെട്ടോട്ടമോടുകയാണ്. കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ച ചൈനയില്‍ തന്നെയാണ് പല പ്രതിരോധ മാര്‍ഗങ്ങളും ആദ്യം പരീക്ഷിക്കപ്പെടുന്നത്. രോഗാണുക്കളെ പരമാവധി കൊല്ലുന്ന ശുചീകരണ ടണലുകളും രോഗാണു നാശിനികള്‍ സ്‌പ്രേ ചെയ്യുന്ന ട്രക്കുകളുമൊക്കെ ഇതില്‍ പെടുന്നു. പക്ഷേ, ഇതുകൊണ്ടൊന്നും കൊറോണയില്‍ നിന്നും പൂര്‍ണ്ണമായും രക്ഷപ്പെടാനാവില്ലെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്. ഓട്ടോമാറ്റിക് കാര്‍വാഷ് പോലുള്ള ഈ സംവിധാനത്തിനുള്ളില്‍ കയറി നിന്നാല്‍ മനുഷ്യന്റെ ദേഹത്തെ രോഗാണുക്കളില്‍ 99 ശതമാനവും നശിക്കുമെന്നാണ് കരുതപ്പെടുന്നത്. ചൈനീസ് നഗരമായ ചോങ്ക്വിങിലാണ് ഈ ടണല്‍ സ്ഥാപിച്ചിരിക്കുന്നത്. കൊറോണ വൈറസ് ഭീതിയില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗമായാണ് ഈ ഉപകരണത്തെ കാണുന്നത്. ഇതു മാത്രമല്ല രോഗാണു…

Read More

ചൈനയില്‍ പഠിക്കാന്‍ പോയ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കണം എന്ന ആവശ്യം തള്ളി പാക്കിസ്ഥാന്‍ ! ഇന്ത്യയെ കണ്ടു പഠിക്കൂ എന്ന് വുഹാനിലെ പാക് വിദ്യാര്‍ഥികള്‍…

ചൈനയിലെ വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രണ്ട് എയര്‍ഇന്ത്യ വിമാനങ്ങളിലായി ദില്ലിയില്‍ എത്തിച്ചിരുന്നു. ഇന്ത്യ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാന്‍ തുടങ്ങിയതോടെ ചൈനയില്‍ നിന്നും രക്ഷിക്കാന്‍ കരഞ്ഞ് അപേക്ഷിക്കുകയാണ് പാക് വിദ്യാര്‍ത്ഥികള്‍. നേരത്തെ ചൈനയില്‍ പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥികളെ തിരികെ നാട്ടില്‍ എത്തിക്കണം എന്ന ആവശ്യം പാക് ഭരണകൂടം തള്ളിയിരുന്നു. കൊറോണ വൈറസ് വ്യാപകമായ വുഹാന്‍ നഗരത്തില്‍ നിന്നും പാക് പൗരന്മാരെ ഒഴിപ്പിക്കരുതെന്ന പാക്കിസ്താന്‍ നിലപാട് സഖ്യകക്ഷിയായ ചൈനയുമായുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമാണ് എന്നാണ് പാക് ഭരണകൂടത്തിന്റെ വിശദീകരണം. എന്നാല്‍ ഈ നിലപാട് പാകിസ്ഥാനിലും വുഹാനില്‍ അകപ്പെട്ട പാക് നിവാസികള്‍ക്കിടയിലും കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയാണ്. സ്വന്തം നാട്ടുകാരെ രക്ഷിക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് എടുത്ത നടപടികള്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും മാതൃകയാക്കണം എന്നാണ് വുഹാനിലെ പാക് വിദ്യാര്‍ത്ഥികളുടേത് എന്ന് പറഞ്ഞു ട്വിറ്ററില്‍ വൈറലാകുന്ന വീഡിയോകളില്‍ പറയുന്നത്. പാക് ഭരണകൂടത്തിന്റെ നിലപാട് വിമര്‍ശിക്കുന്ന നിരവധി…

Read More