ഇ​സ്ര​യേ​ലി​ൽ നെ​ത​ന്യാ​ഹു​വി​ന്‍റെ സ​ഖ്യ​ത്തി​ന് നേ​രി​യ മു​ൻ​തൂ​ക്കം

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ൽ പാ​ർ​ല​മെ​ന്‍റാ​യ ക്നെ​സെ​റ്റി​ലേ​ക്കു ന​ട​ന്ന നി​ർ​ണാ​യ​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും കേ​വ​ല​ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​തെ ഫ​ലം ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ട​ത്തി​ലേ​ക്ക്. വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ ലി​ക്കു​ഡ് പാ​ർ​ട്ടി നേ​തൃ​ത്വം ന​ൽ​കു​ന്ന ഭ​ര​ണ​പ​ക്ഷ സ​ഖ്യം നേ​രി​യ മു​ൻ​തൂ​ക്കം നേ​ടി​യി​ട്ടു​ണ്ട്. എ​ങ്കി​ലും കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ന് ആ​വ​ശ്യ​മാ​യ 61 സീ​റ്റു​ക​ൾ ആ​ർ​ക്കും ല​ഭി​ക്കി​ല്ലെ​ന്നു വ്യ​ക്ത​മാ​യി​ക്ക​ഴി​ഞ്ഞു. 55 ശ​ത​മാ​നം വോ​ട്ടു​ക​ൾ എ​ണ്ണി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ നെ​ത​ന്യാ​ഹു​വി​ന്‍റെ സ​ഖ്യം 55 സീ​റ്റി​ലും പ്ര​തി​പ​ക്ഷ സ​ഖ്യം 49 സീ​റ്റി​ലും മു​ൻ​തൂ​ക്കം നേ​ടി​യി​ട്ടു​ണ്ട്. ജോ​യി​ന്‍റ് ലി​സ്റ്റും റ​ആ​മും അ​ട​ങ്ങു​ന്ന അ​റ​ബ് പാ​ർ​ട്ടി​ക​ൾ 15 -16 സീ​റ്റി​ൽ മു​ന്നി​ലാ​ണ്. സ​ർ​ക്കാ​ർ​രൂ​പീ​ക​ര​ണ​ത്തി​ൽ ഇ​വ​രു​ടെ നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​കും. സൈ​നി​ക​രു​ടെ​യും ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഉ​ൾ​പ്പ​ടെ​യു​ള്ള വോ​ട്ടു​ക​ൾ അ​ട​ങ്ങി​യ ഇ​ര​ട്ട എ​ൻ​വ​ല​പ്പു​ക​ളി​ലെ വോ​ട്ടെ​ണ്ണ​ൽ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ നാ​ളെ​യോ വെ​ള്ളി​യാ​ഴ്ച​യോ മാ​ത്ര​മേ അ​ന്തി​മ ചി​ത്രം വ്യ​ക്ത​മാ​കൂ. ആ​ർ​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത​പ​ക്ഷം ഇ​സ്ര​യേ​ൽ വീ​ണ്ടു​മൊ​രു തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു നീ​ങ്ങു​മോ അ​തോ ഐ​ക്യ​സ​ർ​ക്കാ​ർ…

Read More