കര്‍ണാടകയില്‍ ഉദിച്ചുയര്‍ന്ന് കോണ്‍ഗ്രസ് ! ലോക്‌സഭ തെരഞ്ഞെടുപ്പിലെ വമ്പന്‍തോല്‍വിയ്ക്കു ശേഷം കോണ്‍ഗ്രസിന്റെ അമ്പരപ്പിക്കുന്ന തിരിച്ചുവരവ് രാഷ്ട്രീയ നിരീക്ഷകരെപ്പോലും അത്ഭുതപ്പെടുത്തുന്നു…

ബംഗളുരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിയു സഖ്യത്തെ നിലംപരിശാക്കിയാണ് ബിജെപി വെന്നിക്കൊടി പാറിച്ചത്. എന്നാല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ കേന്ദ്രത്തില്‍ അധികാരത്തിലേറ്റതിനു തൊട്ടു പിന്നാലെ പുറത്തുവന്നതിനു തൊട്ടുപിന്നാലെ കര്‍ണാടകയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ അമ്പരിപ്പിക്കുന്ന വിജയം രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ പോലും വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഷാഫി പറമ്പില്‍ എംഎല്‍എ പരസ്യമായി തന്റെ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു. എന്താണ് സംഭവിക്കുന്നത് എന്ന ചോദ്യത്തോടെ ഷാഫി ഫേസ്ബുക്കില്‍ രംഗത്തു വരികയും ചെയ്തു.”ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വലിയ വിജയത്തിന് ശേഷം 29നാണ് വോട്ടെടുപ്പ് നടന്നതെന്നതും ഷാഫി ഫേസ്ബുക്കില്‍ ഓര്‍മിപ്പിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് കനത്ത തോല്‍വി ഏറ്റുവാങ്ങാന്‍ കാരണമായത് ജനതാദള്‍ സെക്യുലറുമായുള്ള സഖ്യമാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്ലി കുറ്റപ്പെടുത്തിയിരുന്നു. ജെഡിഎസുമായുള്ള സഖ്യം തിരഞ്ഞെടുപ്പില്‍ വിപരീത ഫലമാണ് ഉണ്ടാക്കിയതെന്ന വീരപ്പമൊയ്ലിയുടെ പ്രസ്താവന വന്‍ വിവാദത്തിനു വഴിവച്ചു. പ്രചാരണ…

Read More

പലരും മക്കള്‍ക്ക് സീറ്റിനായി വാശിപിടിച്ചു ! മുതിര്‍ന്ന നേതാക്കളെ കണക്കിന് വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; പി ചിദംബരത്തെ വിമര്‍ശിച്ചത് പേരെടുത്ത് പറഞ്ഞ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്കു ശേഷം ചില തലമുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശം. മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ സ്വന്തം മക്കള്‍ക്ക് മത്സരിക്കാന്‍ സീറ്റിനായി വാശിപിടിച്ചുവെന്ന് രാഹുല്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ കുറ്റപ്പെടുത്തി. പ്രാദേശിക നേതാക്കളെ വളര്‍ത്തിക്കൊണ്ടു വരാന്‍ കോണ്‍ഗ്രസ് ശ്രമിക്കണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടപ്പോഴാണ് രാഹുല്‍ ഇടപെട്ട് ഇക്കാര്യം തുറന്നുപറഞ്ഞത്. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും പാര്‍ട്ടിയുടേത് ദയനീയ പരാജയമായിരുന്നെന്ന് പറഞ്ഞ രാഹുല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും മക്കള്‍ക്ക് സീറ്റ് വേണമെന്ന് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തുവെന്ന് വ്യക്തമാക്കി.ഈ നേതാക്കളുടെ ആവശ്യം അംഗീകരിക്കുന്നതിന് എതിരായിരുന്നു താനെന്നും രാഹുല്‍ വ്യക്തമാക്കി. മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തേയും അദ്ദേഹം പേരെടുത്തു വിമര്‍ശിച്ചു. ശിവഗംഗയില്‍ മകന്‍ കാര്‍ത്തി ചിദംബരമാണ് മത്സരിച്ചത്. ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരേ താന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പല വിഷയങ്ങളും സജീവപ്രചാരണ വിഷയമാക്കാന്‍…

Read More

പരമാവധി 140 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്ന കണക്കുകൂട്ടലില്‍ കോണ്‍ഗ്രസ് ! പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കാന്‍ ഭഗീരഥ പ്രയത്‌നം വേണ്ടിവരും; മമതയുടെയും മായാവതിയുടെയും സ്വപ്‌നങ്ങള്‍ പൂവണിയുമോ…

ന്യൂഡല്‍ഹി: ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മറ്റു പാര്‍ട്ടികളുടെ പിന്തുണയോടെ അധികാരത്തിലേറാമെന്ന മോഹം അസ്ഥാനത്താണെന്ന് തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ്. ബിജെപിയ്ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ഏകദേശം ഉറപ്പായ സാഹചര്യത്തില്‍ അധികാരത്തിലേറുന്നതില്‍ നിന്ന് എങ്ങനെയും ബിജെപിയെ തടയുകയാവും കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇതിനായി പ്രധാനമന്ത്രി മോഹം ഉപേക്ഷിക്കാന്‍ രാഹുല്‍ഗാന്ധി തയ്യാറായേക്കുമെന്നു തന്നെയാണ് വിവരം. എന്നാല്‍ പ്രതിപക്ഷ ഐക്യം കീറാമുട്ടിയായി തുടരുകയാണ്. മെയ് 21ന് കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. മമതാ ബാനര്‍ജി,അഖിലേഷ് യാദവ്, മായാവതി തുടങ്ങിയ നേതാക്കളാണ് പങ്കെടുക്കില്ലെന്ന് അറിയിച്ചത്. നേതാക്കളെ ചര്‍ച്ചയ്ക്ക് എത്തിക്കാനുള്ള ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സമവായ ശ്രമങ്ങളും പാളി. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. എന്നാല്‍ പ്രധാനമന്ത്രി പദത്തില്‍ കണ്ണുള്ള മമതയും മായാവതിയും തന്ത്രപരമായ നിലപാട് എടുത്തു. കോണ്‍ഗ്രസിന് ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ കഴിഞ്ഞില്ലെങ്കില്‍…

Read More

ബിജെപിയ്‌ക്കെതിരായ എസ്പി-ബിഎസ്പി സഖ്യം കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്കും തിരിച്ചടിയാവുമോ ! പ്രതിപക്ഷ മഹാസഖ്യമെന്ന കോണ്‍ഗ്രസ് ആശയത്തിന് എസ്പി-ബിഎസ്പി സഖ്യം നല്‍കുന്ന തിരിച്ചടികള്‍ ഇങ്ങനെ…

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തര്‍പ്രദേശില്‍ രൂപം കൊണ്ട എസ്പി-ബിഎസ്പി സഖ്യം ബിജെപിയ്ക്ക് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ഇതോടൊപ്പം ദേശീയതലത്തില്‍ പ്രതിപക്ഷ മഹാസഖ്യം എന്ന കോണ്‍ഗ്രസ് ആശയത്തിനും ഈ സഖ്യം തുരങ്കം വച്ചേക്കുമെന്ന ഭയം ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉടലെടുത്തിരിക്കുകയാണ്. തങ്ങളെ ഒഴിവാക്കി പ്രാദേശിക പാര്‍ട്ടികളുമായി സഹകരിക്കാനുള്ള മായാവതി-അഖിലേഷ് കൂട്ടുകെട്ടിനെ കോണ്‍ഗ്രസ് ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. അഖിലേഷിന്റെയും മായാവതിയുടെയും പാത പിന്തുടര്‍ന്നു കൂടുതല്‍ പാര്‍ട്ടികള്‍ കൂടുമാറാനുള്ള സാധ്യതയുണ്ടെങ്കിലും ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെന്നതു കോണ്‍ഗ്രസിനു പ്രതീക്ഷ നല്‍കുന്ന ഘടകമാണെന്നു വിലയിരുത്തല്‍. തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ്. നേതാവുമായ കെ. ചന്ദ്രശേഖര്‍ റാവുവാണു കോണ്‍ഗ്രസ്-ബി.ജെ.പി. വിരുദ്ധ സഖ്യമെന്ന നിലയില്‍ ഫെഡറല്‍ മുന്നണിയെന്നു പേരിട്ട് നീക്കത്തിന് ആദ്യം വിത്തുപാകിയത്. അടുത്തിടെ നടന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാംവട്ടവും വിജയത്തേരേറിയതിന്റെ ആത്മവിശ്വാസമാണ് റാവുവിന്റെ നീക്കങ്ങള്‍ക്കു ബലമേകിയത്. കോണ്‍ഗ്രസും തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി)യും വൈരം മറന്ന് ഒരുമിച്ചിട്ടും…

Read More

ഒന്നര ദശാബ്ദത്തിനു ശേഷം ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് ! മിസോറാം കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്ത് എംഎന്‍എഫ് ; തെലുങ്കാനയില്‍ ടിആര്‍എസ് തന്നെ…

രാജ്യം ഭരിക്കുന്ന ബിജെപിയ്ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഛത്തീസ്ഗഢില്‍ അധികാരത്തിലേക്ക്. പതിനഞ്ചു വര്‍ഷത്തിനു ശേഷമാണ് കോണ്‍ഗ്രസ് ഛത്തീസ്ഗഢില്‍ അധികാരത്തിലേറുന്നത്. 2000ല്‍ സംസ്ഥാനം രൂപീകരിച്ചപ്പോള്‍ അജിത് ജോഗിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ച കോണ്‍ഗ്രസിന് 2003ലെ തിരഞ്ഞെടുപ്പില്‍ അടിപതറുകയായിരുന്നു. പിന്നീട് തുടര്‍ച്ചയായ മൂന്നു തിരഞ്ഞെടുപ്പുകളിലും രമണ്‍സിംഗിന്റെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലേറി. എന്നാല്‍ കടുത്ത ഭരണവിരുദ്ധ വികാരം അലയടിച്ച ഛത്തീസ്ഗഢില്‍ ഇത്തവണ ബിജെപിയെ ഏറെ പിന്നിലാക്കിയാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. തെലങ്കാനയില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവച്ചു കൊണ്ടുള്ള ഫലങ്ങളാണ് പുറത്തുവരുന്നത്. കെ.ചന്ദ്രശേഖരറാവുവിന്റെ നേതൃത്വത്തിലുള്ള ടിആര്‍എസ് തന്നെ ഇക്കുറിയും അധികാരത്തിലേറുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ ഇവിടെയും സീറ്റ് വര്‍ധിപ്പിക്കാനായത് കോണ്‍ഗ്രസിന് കരുത്താകും. മിസോറാമില്‍ എംഎന്‍എഫ് ആണ് ലീഡ് ചെയ്യുന്നത് എംഎന്‍എഫിനൊപ്പം ചേര്‍ന്ന് സര്‍ക്കാരിന്റെ ഭാഗമാവാമെന്ന പ്രതീക്ഷയാണ് മിസോറാമില്‍ ബിജെപി വച്ചു പുലര്‍ത്തുന്നത്. ഓരോ തവണയും ബിജെപിയെയും കോണ്‍ഗ്രസിനെയും മാറിമാറി…

Read More

കോണ്‍ഗ്രസ് മാറ്റത്തിന്റെ പാതയില്‍ ! തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ ഫേസ്ബുക്ക് അക്കൗണ്ടും 15000 ഫോളോവേഴ്‌സും നിര്‍ബന്ധമാക്കുന്നു…

ന്യൂഡല്‍ഹി: പുതിയ കാലത്ത് സോഷ്യല്‍ മീഡിയ തെരഞ്ഞെടുപ്പുകളെപ്പോലും സ്വാധീനിക്കുന്നുണ്ടെന്നതാണ് വാസ്തവം. രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയ്ക്ക് പ്രാധാന്യം കൊടുക്കുന്നുമുണ്ട്. സമീപകാലത്ത് ബിജെപി വിജയിച്ച പല തിരഞ്ഞെടുപ്പുകളിലും സോഷ്യല്‍ മീഡിയയുടെ പ്രകടമായ സ്വാധീനം ഉണ്ടായിരുന്നു. ഈ സാഹചര്യം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസും ഇപ്പോള്‍ മാറാനൊരുങ്ങുകയാണ്. മധ്യപ്രദേശ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വ്യത്യസ്ഥമായ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥിയാകണമെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ കാര്യമായി ഫോളോവേഴ്സ് ഉണ്ടായിരിക്കണം എന്നതാണ് പ്രധാന നിബന്ധന. അതുകൊണ്ടുതന്നെ സമൂഹ്യമാധ്യമങ്ങളില്‍ പാര്‍ട്ടി നേതാക്കളുടെ ഇടപെടല്‍ നിര്‍ബന്ധമായിരിക്കുകയാണ്. ഫേസ്ബുക്കില്‍ കുറഞ്ഞത് 15,000 ലൈക്കുകള്‍ കിട്ടിയിരിക്കണം എന്നതാണ് മാനദണ്ഡം. ട്വിറ്ററിലാണെങ്കില്‍ 5000 ഫോളോവേഴ്സ് എങ്കിലും ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.കൂടാതെ മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ എല്ലാ വാര്‍ത്തകളും റീട്വീറ്റ് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ വേണം. അസംബ്ലി തിരഞ്ഞെടുപ്പിന് ടിക്കറ്റ് പരിഗണിക്കണമെങ്കില്‍ ഈ മാസം 15ന് മുമ്പ് അവര്‍ കൈകാര്യം ചെയ്യുന്ന സോഷ്യല്‍ മീഡിയയുടെ…

Read More

രാവിലെ കോണ്‍ഗ്രസ് വിട്ട് ബിജെപിക്കാരനായ സുന്ദരം വൈകുന്നേരം വീണ്ടും കോണ്‍ഗ്രസുകാരനായി; സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…

മംഗലുരു: കര്‍ണാടക തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രധാന രാഷ്ട്രീയപ്പാര്‍ട്ടിയിലെ ആളുകള്‍ സീറ്റിനു വേണ്ടി മറുകണ്ടം ചാടല്‍ തുടരുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ നേതാവ് മണിക്കൂറുകള്‍ക്കകം തിരിച്ച് പഴയ പാര്‍ട്ടിയിലെത്തിയത് ഏവരെയും അദ്ഭുതപ്പെടുത്തി. പനേമംഗലുരു ബ്ലോക്ക് സെക്രട്ടറി സുന്ദര ദേവിനഗരയാണ് രാവിലെ ബിജെപിയിലേക്ക് പോയി വൈകിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നത്. ശനിയാഴ്ച രാവിലെ ബിജെപി സ്ഥാനാര്‍ത്ഥി യു രാജേഷ് നായിക് സുന്ദരയ്ക്ക് പാര്‍ട്ടി പതാക നല്‍കി വരവേറ്റത്. വനം മന്ത്രി ബി രാമനാഥ റായിക്കെതിരെ മത്സരിക്കുന്നയാളാണ് രാജേഷ്. മണിക്കൂറുകള്‍ക്കു ശേഷം വൈകിട്ട് കോണ്‍ഗ്രസ് പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സുന്ദര പാര്‍ട്ടിയില്‍ തിരിച്ചെത്തിയതായി പ്രഖ്യാപിച്ചു. ചന്ദ്രപ്രകാശ് ഷെട്ടി തുംബെയുള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത ചടങ്ങായിരുന്നു അത്.പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചകളേത്തുടര്‍ന്നാണ് സുന്ദര തിരിച്ച് കോണ്‍ഗ്രസിലെത്തിയത്. എന്നാല്‍ എന്തൊക്കെ ഉപാധികളാണ് അംഗീകരിച്ചത് എന്ന കാര്യം വ്യക്തമല്ല.…

Read More

അങ്ങനെ കമല്‍നാഥും ബിജെപിയിലേക്ക്; കൂടുമാറുന്നത് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ആകെയുള്ള രണ്ട് എംപിമാരില്‍ ഒരാള്‍; കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും നിലവിലെ പാര്‍ലമെന്റംഗവുമായ കമല്‍നാഥ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്. കമല്‍നാഥിന്റെ ബിജെപി പ്രവേശനം ഇന്ന് നടക്കുമെന്നാണ് കേള്‍ക്കുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ആകെയുള്ള രണ്ട് എംപിമാരില്‍ ഒരാളായ ഇദ്ദേഹം പാര്‍ട്ടിയില്‍ വേണ്ട പ്രാതിനിത്യം ലഭിച്ചില്ല എന്നാരോപിച്ചാണ് ബിജെപിയിലേക്ക് കൂടുമാറുന്നത്. ജോതിരാദിത്യ സിന്ധ്യ മാത്രമാണ് ഇനി മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംപിയായി അവശേഷിക്കുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് കമല്‍നാഥിനെ ബിജെപിയിലേക്ക് അടുപ്പിക്കാന്‍ ചരടുവലി നടത്തിയത്. കമല്‍നാഥിന് കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം നല്‍കണമെന്നും ശിവരാജ് സിംഗ് ചൗഹാന്‍ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കാമെന്ന ഉറപ്പാണ് ശിവരാജ് സിംഗ് ചൗഹാന് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. കോണ്‍ഗ്രസസിന്റെ ലോക്സഭ കക്ഷി നേതൃസ്ഥാനം കമല്‍നാഥ് പ്രതീക്ഷിച്ചിരുന്നതായും, ഇത് മല്ലികാര്‍ജുന്‍ ഗാര്‍ഖെയ്ക്ക് നല്‍കിയതില്‍ ഇദ്ദേഹത്തിന് അതൃപ്തിയുണ്ടായിരുന്നുവെന്നും വാര്‍ത്തകളുണ്ട്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം മല്ലികാര്‍ജുന്‍ ഗാര്‍ഖെയ്ക്ക് നല്‍കിയപ്പോഴും ലോക്സഭ നേതൃ സ്ഥാനത്തേക്ക് തന്റെ…

Read More

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറുന്ന ആ ഭാഗ്യന്വേഷികള്‍ ആരാണ്? കണ്ണൂരിലെ കരുത്തനും രണ്ടു എംപിമാരും പിന്നെ ഡല്‍ഹി കേന്ദ്രീകരിച്ച ഒരു നേതാവുമെന്ന് സംസാരം, ഓപ്പറേഷന്‍ കേരളയക്ക് പിന്നില്‍ അമിത് ഷാ

കേരളത്തില്‍ അടിത്തറ ശക്തിപ്പെടുത്താന്‍ തന്ത്രങ്ങളില്‍ മാറ്റംവരുത്തി ബിജെപി. നേതാക്കളെ വളര്‍ത്തിക്കൊണ്ടു വന്ന് പാര്‍ട്ടി വളര്‍ത്തുന്നതിലും എളുപ്പം ഇതര പാര്‍ട്ടികളിലെ ജനപ്രിയ നേതാക്കളെ ബിജെപി പാളയത്തിലെത്തിക്കുകയെന്ന തന്ത്രമാകും പാര്‍ട്ടി പയറ്റുക. ഇതിന്റെ ഭാഗമായി ചില കോണ്‍ഗ്രസ്, സിപിഎം നേതാക്കളുമായി ബിജെപി ദേശീയ നേതൃത്വം ചര്‍ച്ചകള്‍ നടത്തിയതായി സൂചനയുണ്ട്. കണ്ണൂര്‍ രാഷ്ട്രീയത്തിലെ കരുത്തനായ കോണ്‍ഗ്രസ് നേതാവുമായി ആദ്യ ഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ് നേതൃത്വവുമായി അകന്നുനില്‍ക്കുന്ന ഈ നേതാവിനെ പാളയത്തിലെത്തിച്ചാല്‍ കണ്ണൂരില്‍ ഉള്‍പ്പെടെ അക്കൗണ്ട് സ്വാധീനം വര്‍ധിപ്പിക്കാമെന്നാണ് ബിജെപി പ്രതീക്ഷ. ശശി തരൂരാണ് ബിജെപിയിലേക്ക് ചേക്കേറാനൊരുങ്ങുന്ന മറ്റൊരു നേതാവെന്നാണ് സൂചന. ഇക്കാര്യം കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ കഴിഞ്ഞദിവസം അറിയാതെ പറയുകയുമുണ്ടായി. എന്നാല്‍ തന്റെ ആശയങ്ങള്‍ ബിജെപിയുടേതിനു വിരുദ്ധമാണെന്നും ഒരു കാരണവശാലും സംഘ്പരിവാര്‍ താവളത്തിലേക്കില്ലെന്നുമാണ് തരൂരിന്റെ പരസ്യ പ്രതികരണം. തരൂരിന്റെ ബിജെപി പ്രവേശനം സംബന്ധിച്ച് പലവിധത്തിലുള്ള കിംവദന്തികള്‍…

Read More