തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ നിർണായകമായി മറ്റൊരു മൊഴി കൂടി രേഖപ്പെടുത്തി. ജീവനൊടുക്കിയ പതിബെൽ പ്രോജക്ട് മാനേജർ ലീ സി ബിന്നിന്റെ സഹായിയായ ഷാജഹാനാണ് വിജിലൻസിന് മൊഴി നൽകിയത്. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർ ബില്ലുകൾ തടഞ്ഞുവെച്ചതോടെ ലീ മാനസികമായി തകർന്നിരുന്നുവെന്നും കൈക്കൂലി ആവശ്യപ്പെട്ട കാര്യം ലീ തന്നോട് പറഞ്ഞിരുന്നതായും ഷാജഹാൻ മൊഴി നൽകി. ലീയുടെ ആത്മഹത്യാക്കുറിപ്പിൽ കൈക്കൂലി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉണ്ടായിരുന്നതായി കമ്പനിയിലെ ചില ജീവനക്കാർ വഴി അന്ന് അറിഞ്ഞിരുന്നുവെന്നും ഷാജഹാൻ അന്വേഷണസംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്. ഗ്യാനേഷ് കുമാർ കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്ത് കെഎസ്ടിപി റോഡ് പദ്ധതിയിൽ അഴിമതി നടത്തിയെന്നും പതി-ബെൽ പ്രോജക്ട് മാനേജരായിരുന്ന ലീ സി ബിന്നിനോട് കൈക്കൂലി ആവശ്യപ്പെട്ടെന്നുമുള്ള ആരോപണങ്ങളിലാണ് അന്വേഷണം നടക്കുന്നത്. ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെയാണ് ഇൻഡോ-മലേഷ്യൻ കൺസോർഷ്യമായ പതി-ബെൽ കെഎസ്ടിപി റോഡ് പദ്ധതിയുടെ കരാർ…
Read More