കോവിഡ് വകഭേദത്തിനു പിന്നാലെ കേരളത്തില്‍ ഡെങ്കി വകഭേദവും ! അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്രം; ഡെന്‍വ് 2 വൈറസ് അതീവ മാരകം എന്ന് റിപ്പോര്‍ട്ട്…

കോവിഡ് വകഭേദങ്ങളെക്കൊണ്ടു തന്നെ പൊറുതിമുട്ടിയിരിക്കുമ്പോള്‍ കേരളത്തിനു ഭീഷണിയായി ഡെങ്കിപ്പനിയുടെ വകഭേദവും എത്തുന്നു. ഡെന്‍വ് 2 വൈറസ് വകഭേദം കേരളമടക്കം 11 സംസ്ഥാനങ്ങളില്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. ഈ അവസരത്തില്‍ അതീവ ജാഗ്രത അനിവാര്യമാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം വിലയിരുത്താന്‍ ചേര്‍ന്ന മന്ത്രാലയ ഉന്നതാധികാര സമിതി യോഗമാണു ഡെങ്കിപ്പനി ഉയര്‍ത്തുന്ന വെല്ലുവിളി ചര്‍ച്ച ചെയ്തത്. സാധാരണ ഉണ്ടാവുന്നതിനെക്കാള്‍ കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്കു വഴിവയ്ക്കാവുന്ന വൈറസ് വകഭേദമാണിത്. മരണ നിരക്കും കൂടും.കേരളത്തിനു പുറമേ ആന്ധ്ര, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, യുപി, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിലാണു ഡെന്‍വ് 2 വിഭാഗത്തിലുള്ള ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരെ കണ്ടെത്താനും ചികിത്സാ നടപടികള്‍ ഊര്‍ജിതമാക്കാനും ആവശ്യത്തിനു പരിശോധനാ കിറ്റുകളും മരുന്നുകളും സംഭരിക്കാനും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. എളുപ്പം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള രോഗമാണ് ഇത്. അതുകൊണ്ട്…

Read More