ശസ്ത്രക്രിയ നടക്കുന്നതിനിടയിലും സംസാരിച്ചു ! ശസ്ത്രക്രിയ കഴിഞ്ഞ് ആറു മണിക്കൂറിനു ശേഷമായിരുന്നു എല്ലാം കഴിഞ്ഞത്; പ്രചരിക്കുന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരേ സച്ചിയെ ചികിത്സിച്ച ഡോക്ടര്‍…

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി മരിച്ചത് ശസ്ത്രക്രിയ ചെയ്യുന്നതിനിടയിലാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരേ അദ്ദേഹത്തെ ചികിത്സിച്ച ഡോ.പ്രേംകുമാര്‍. ശസ്ത്രക്രിയ കഴിഞ്ഞ് ആറ് മണിക്കൂറിന് ശേഷമാണ് ഹൃദയാഘാതമുണ്ടായത്. അടിയന്തര ചികിത്സ നല്‍കിയ ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും ഡോ. പ്രേംകുമാര്‍ പറഞ്ഞു. ഡോക്ടറുടെ വാക്കുകള്‍ ഇങ്ങനെ…’രണ്ട് ശസ്ത്രക്രിയകളുണ്ടായിരുന്നു ഉണ്ടായിരുന്നത്. ആദ്യ ശസ്ത്രക്രിയ സമയത്തായിരുന്നു സച്ചിക്ക് കൂടുതല്‍ ഭയം. വലത്തെ സൈഡിലെ ഹിപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ മെയ് ഒന്നിനായിരുന്നു. മെയ് നാലിന് ഡിസ്ചാര്‍ജായി അദ്ദേഹം വീട്ടിലേക്ക് പോയി”. ”രണ്ടാമത്തെ ശസ്ത്രക്രിയക്കായി ജൂണ്‍ 15 നാണ് ഓപ്പറേഷന്‍ തിയറ്ററിലേക്ക് കൊണ്ടുപോയത്. ശസ്ത്രക്രിയ 6.30 തിന് പൂര്‍ത്തിയാക്കി. അതിന് ശേഷം ഭാര്യ ഐസിയുവില്‍ കയറി അദ്ദേഹവുമായി സംസാരിച്ചിരുന്നു. സ്പൈനല്‍ അനസ്തേഷ്യയിലാണ് ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹത്തിന്റെ ബോധം കെടുത്തിയിരുന്നില്ല.” ”ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്ത സമയത്താണ് സച്ചിയുടെ ഭാര്യ ഐസിയുവിനുള്ളില്‍ കയറി സംസാരിച്ചത്.…

Read More

കഴിച്ചത് ചിക്കന്‍ സൂപ്പും നാരങ്ങാ വെള്ളവും പാരസെറ്റമോളും മാത്രം; കൊറോണ പമ്പകടന്നു ! രോഗം പൂര്‍ണമായും മാറിയെന്ന് അവകാശപ്പെടുന്ന ഡോക്ടര്‍ പറയുന്നതിങ്ങനെ…

ചിക്കന്‍ സൂപ്പും നാരങ്ങാവെള്ളവും പാരസെറ്റാമോളും മാത്രം കഴിച്ചതിനെത്തുടര്‍ന്ന് തന്റെ ശരീരത്തില്‍ നിന്ന് കൊറോണ വൈറസ് പമ്പ കടന്നെന്ന് അവകാശപ്പെട്ട് ഡോക്ടര്‍. കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടനിലുളള സീനിയര്‍ ഡോക്ടറാണ് തന്റെ അസുഖം ഭേദമായതായി വെളിപ്പെടുത്തിയത്. ന്യൂയോര്‍ക്കില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയപ്പോഴാണ് ഡോക്ടറില്‍ കൊറോണ സ്ഥിരീകരിച്ചത്. തുടക്കത്തില്‍ ചുമയും ക്ഷീണവുമാണ് അനുഭവപ്പെട്ടതെന്ന് ക്ലെയര്‍ ജെറാഡ് പറയുന്നു. ദീര്‍ഘദൂരം വിമാനത്തില്‍ യാത്ര ചെയ്തത് കൊണ്ടുളള ക്ഷീണമാണെന്നാണ് താന്‍ ആദ്യം കരുതിയതെന്ന് റോയല്‍ കോളജിലെ ജിപി വിഭാഗം മുന്‍ മേധാവി കൂടിയായ ക്ലെയര്‍ ജെറാഡ് വിവരിക്കുന്നു. പിന്നീട് തൊണ്ടവേദനയും ശരീരോഷ്മാവിന്റെ പെട്ടെന്നുള്ള വര്‍ധനയും ഉണ്ടായതോടെ ഇവര്‍ വീട്ടില്‍ വിശ്രമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ അസുഖത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചു. തുടര്‍ന്ന് ലോക്കല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധിച്ചതായി തിരിച്ചറിഞ്ഞതെന്ന് തന്റെ അനുഭവകഥ തുറന്ന് പറയുന്നതിനിടെ ക്ലെയര്‍ ജെറാഡ്…

Read More

ബീജ ദാതാവിനെ ആ അമ്മ തിരഞ്ഞെടുത്തെങ്കിലും ഡോക്ടര്‍ പണിപറ്റിച്ചു ! തന്റെ അച്ഛന്‍ ഡോക്ടറാണെന്ന് മകള്‍ തിരിച്ചറിഞ്ഞതിങ്ങനെ

16 വയസുള്ളപ്പോഴാണ് താന്‍ ജനിച്ചത് കൃത്രിമ ബീജ സങ്കലനത്തിലൂടെയാണെന്ന കാര്യം ഈവ് വിലി എന്ന പെണ്‍കുട്ടി തിരിച്ചറിഞ്ഞത്. ഇപ്പോള്‍ 65 വയസുള്ള മാര്‍ഗോ വില്യംസ് ആണ് ഈവ് വിലിയുടെ അമ്മ. ഭര്‍ത്താവിന് കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തതിനാലാണ് മോര്‍ഗോ വില്യംസ് സഹായം അഭ്യര്‍ത്ഥിച്ച് ഡോ. കിം മക്‌മോറിസിനെ സമീപിക്കുകയായിരുന്നു. കാലിഫോര്‍ണയയിലെ ബീജബാങ്ക് വഴി ഒരു ദാതാവിനെ കണ്ടെത്തിയതായി വില്യംസിനെ ഡോക്ടര്‍ അറിയിച്ചു. ഇവ്‌വിലിക്ക് ഇന്ന് 32 വയസാണ്. 2017, 2018 വര്‍ഷങ്ങളില്‍ പതിനായിരക്കണക്കിന് അമേരിക്കക്കാരുടെ ഡിഎന്‍എ ടെസ്റ്റ് നടത്തിയപ്പോള്‍ ഈവും ഞെട്ടി. അമ്മയ്ക്ക് ബീജദാതാവിനെ കണ്ടെത്തി കൊടുത്ത ഡോക്ടര്‍ മക്‌മോറിസ് ആണ് തന്റെ പിതാവെന്ന് ഈവ് മനസിലാക്കുകയായിരുന്നു. ഡിഎന്‍എ പരിശോധനാഫലത്തെ എതിര്‍ത്ത മക്‌മോറിസ് ഈവ് വിലിക്ക് എഴുതിയ കത്തില്‍ ബീജ ദാതാവിന്റെ ബീജവുമായി തന്റെ ബീജം കൂട്ടി കലര്‍ത്തിയിരുന്നുവെന്ന് സമ്മതിക്കുകയായിരുന്നു. എന്നാല്‍, ഡോക്ടര്‍ തുറന്നു പറയുന്നതിന് മുന്‍പ് തന്നെ വിലി…

Read More

കാരണം അറിയാതെ ആരെയും കുറ്റപ്പെടുത്തരുത് ! ചികിത്സയ്ക്ക് എത്തിയ രോഗിയുടെ മുമ്പില്‍ ഡോക്ടര്‍ മൊബൈലില്‍ കളിച്ചിരുന്നതല്ല; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ഇതാണ്…

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ഏറ്റവുമധികം ചര്‍ച്ച ചെയ്ത വീഡിയോകളില്‍ ഒന്നായിരുന്നു ചികിത്സയ്ക്ക് എത്തിയ രോഗിക്ക് മുന്നില്‍ മൊബൈലില്‍ കളിച്ചിരിക്കുന്ന ഡോക്ടറുടേത്. എന്നാല്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത വ്യാജമാണെന്ന് വെളിപ്പെടുത്തി രോഗിയായ യുവാവ് രംഗത്തെത്തിയിരിക്കുകയാണ്. തിരുവനന്തപുരം കന്യാകുളങ്ങര ഗവണ്മെന്റ് ഹോസ്പിറ്റലില്‍ഹര്‍ത്താല്‍ ദിവസമാണ് സംഭവം. ‘മൊബൈലില്‍ കളിച്ചു കൊണ്ടിരിക്കുന്ന ഡോക്ടര്‍. പാവം രോഗികള്‍ വരിയില്‍. അധികാരികളില്‍ എത്തുന്നത് വരെ ഷെയര്‍ ചെയ്യുക’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിച്ചത്. 1500 ല്‍ അധികം ഷെയറുകളും പോസ്റ്റിന് ലഭിച്ചു. ഡോക്ടറെ വിമര്‍ശിച്ചും തെറി വിളിച്ചും നിരവധി പേര്‍ രംഗത്തെത്തി. യാഥാര്‍ത്ഥ്യമറിയാതെ ഇത് പ്രചരിപ്പിക്കരുതെന്നുള്ള അനുകൂല കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഒടുവില്‍ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് രോഗി തന്നെ രംഗത്തെത്തിയതോടെയാണ് ഡോക്ടറുടെ നിരപരാധിത്വം തെളിഞ്ഞത്. യുവാവ് വീഡിയോയില്‍ പറയുന്നതിങ്ങനെ…’സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലുള്ള രോഗി ഞാനാണ്. ഡോക്ടര്‍ മൊബൈലില്‍ കളിക്കുന്നതല്ല അത്. എന്റെ മുന്‍പേ എത്തിയ…

Read More

28 വര്‍ഷം മുമ്പ് താന്‍ കൈകളില്‍ ഏറ്റുവാങ്ങിയ ചോരക്കുഞ്ഞ് ഇന്ന് ഡോക്ടറായി അതേ ആശുപത്രിയില്‍; അവനൊപ്പം ജോലി ചെയ്യുന്നതിന്റെ ത്രില്ലില്‍ നഴ്‌സ് എഴുതിയ സ്‌നേഹസാന്ദ്രമായ കുറിപ്പ് വൈറലാകുന്നു…

കാലിഫോര്‍ണിയ:28 വര്‍ഷം മുമ്പ് താന്‍ കൈകളിലേറ്റു വാങ്ങിയ ആ ചോരക്കുഞ്ഞിന്റെ മുഖം ഒരിക്കലും മറക്കാന്‍ ആ നഴ്‌സിനാവുമായിരുന്നില്ല, ഇപ്പോള്‍ ആ പിഞ്ചുകുഞ്ഞ് അതേ ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്യുമ്പോള്‍ അവനൊപ്പം ജോലി ചെയ്യുന്നതിന്റെ ത്രില്ലിലാണ് വില്‍മ വോങ് എന്ന ആ നഴ്‌സ്. കാലിഫോര്‍ണിയയിലെ ലൂസില്‍ പാക്കാര്‍ഡ് ചില്‍ഡ്രന്‍സ് ആശുപത്രിയാണ് ഈ വികാരഭരിതനിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ‘ അന്ന് അവനെ ജോലിയുടെ ഭാഗമായിട്ടാണെങ്കിലും പൊന്നുപോലെ പരിചരിച്ചു. ഇന്ന് അവന്‍ എന്നെ ചേര്‍ത്ത് നിര്‍ത്തുന്നു’ വില്‍മ പറയുന്നു. പൂര്‍ണ വളര്‍ച്ച എത്താതെ ജനിക്കുന്ന കുഞ്ഞുങ്ങളെ പരിചരിക്കുന്ന ജോലിയായിരുന്നു വില്‍മയ്ക്ക്. 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ ലഭിച്ച ഒരു കുഞ്ഞായിരുന്നു ബ്രാന്‍ഡന്‍ സെമിനാറ്റോര്‍. വര്‍ഷങ്ങള്‍ക്കിപ്പുറം അവന്‍ പഠിച്ച് ഡോക്ടറായി അതേ ആശുപത്രിയില്‍ എത്തി. അപ്പോഴും നഴ്സായി വില്‍മ അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. പുതിയതായി വന്ന ഡോക്ടറുടെ പേര് കേട്ടപ്പോള്‍ വില്‍മയ്ക്ക് സംശയമായി.…

Read More

രണ്ട് മാസം ഗര്‍ഭിണിയായ യുവതിയ്ക്ക് ഡോക്ടര്‍ കുറിച്ചു കൊടുത്തത് ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്ന്; കരുനാഗപ്പള്ളിയിലെ വനിതാ ഡോക്ടര്‍ക്കെതിരേ പരാതികള്‍ ശക്തമാകുന്നു; കാശു വാങ്ങി ഗര്‍ഭച്ഛിദ്രം നടത്തുന്നുവെന്ന് ആരോപണം…

കൊല്ലം: രണ്ടു മാസം ഗര്‍ഭിണിയായ യുവതിയ്ക്ക് ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക കുറിച്ചു നല്‍കിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും ഡോക്ടറിനെതിരേ ഗുരുതര ആരോപണവുമായി രംഗത്ത്. ആശുപത്രിയുടെ മറവില്‍ ഫീസ് വാങ്ങി ഗര്‍ഭഛിദ്രം ഡോക്ടര്‍ നടത്തിവരുന്നതായി യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും ആരോപിച്ചു. കഴിഞ്ഞദിവസമാണു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ ആദിനാട് നോര്‍ത്ത് പ്രവീണാലയത്തില്‍ പ്രവിതക്ക് സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഷൈനി ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്ന് മാറി നല്‍കിയത്. രണ്ടുമാസം ഗര്‍ഭിണായായ യുവതി പതിവ് സ്കാനിങ് റിപ്പോര്‍ട്ടുമായാണ് ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ഇന്നലെ പറഞ്ഞിരുന്നയാളല്ലേയെന്നു മാത്രം പറഞ്ഞ് ഡോക്ടര്‍ മരുന്നു കുറിച്ചു നല്‍കുകയായിരുന്നുവെന്നു യുവതിയുടെ ഭര്‍ത്താവ് അനുലാല്‍ പറയുന്നു. ഈ കുറിപ്പുമായി മെഡിക്കല്‍ സ്റ്റോറിലെത്തിയപ്പോഴാണ് ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്നാണ് ഡോക്ടര്‍ കുറിച്ചു നല്‍കിയതെന്നു യുവതി അറിയുന്നത്. മരുന്ന് കുറിച്ച് നല്‍കിയ ശേഷം ലുങ്കിയും, ബനിയനും വാങ്ങി ലേബര്‍ റൂമില്‍ വരാന്‍ ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ…

Read More

പീഡിപ്പിക്കാന്‍ വരുന്നവനോട് പെണ്‍കുട്ടികള്‍ എന്തു ചെയ്യണം; ഈ ഡോക്ടറുടെ വിലപ്പെട്ട നിര്‍ദ്ദേശം സ്ത്രീകള്‍ തീര്‍ച്ചയായും വായിക്കുക

സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ രാകേഷ് വല്ലിട്ടായില്‍ എന്ന ഡോക്ടറുടെ വാക്കുകള്‍ പ്രസക്തമാവുകയാണ്. തങ്ങളെ പീഡിപ്പിക്കാന്‍ വരുന്നവനോട് സ്ത്രീകള്‍ എങ്ങനെ പ്രതികരിക്കണമെന്ന നിര്‍ദ്ദേശമാണ് ഇദ്ദേഹം നല്‍കുന്നത്. ഡോക്ടറുടെ കുറിപ്പ് ഇങ്ങനെ… ഒരു ഡോക്ടര്‍ ആയതു കൊണ്ട് കുറച്ചു ആധികാരികമായി തന്നെ പറയാം.സ്ത്രീകള്‍ക്ക് വേണ്ടി മാത്രം ആണ് ഈ പോസ്റ്റ്. ഇനി ഒരു സഹോദരിയെയും പീഡനത്തിന് ഇരയായി കാണേണ്ടി വരരുത് എന്ന ഒരേഒരു പ്രാര്‍ത്ഥനയില്‍ …ഈ ചെറിയ അറിവിന്റെ കുറിപ്പ് സമര്‍പ്പിക്കുന്നു. ആദ്യം നമുക്ക് പഠിക്കാനുള്ളത് പുരുഷന്റെ ലൈംഗിക അവയവങ്ങളെ കുറിച്ചാണ്. പീഡനം സഹിക്കേണ്ടി വരുന്ന സഹോദരിമാര്‍ പലരും അതിനെ കുറിച്ച് അജ്ഞരാണ്. എന്നാല്‍ കേട്ടോളൂ. പുരുഷന് പ്രധാനമായും രണ്ടു ലൈംഗിക അവയവങ്ങള്‍ ആണ് ഉള്ളത്. ഒന്ന് ലിംഗം, രണ്ടു വൃഷണം ( ലിംഗത്തിന്റ താഴെ ഉള്ള അവയവം)വൃഷണത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ബീജം ശുക്ല രൂപത്തില്‍ സ്ത്രീയുടെ ഗര്‍ഭ പാത്രത്തില്‍…

Read More

വയസ് സെഞ്ചുറി പിന്നിട്ടു; ദിവസവും 10 മണിക്കൂര്‍ രോഗികളെ ചികിത്സിക്കാനായി മാറ്റിവയ്ക്കും; 102 വയസുള്ള ബല്‍വന്ത് ഗട്ട്പാണ്ഡെ അന്നാട്ടുകാര്‍ക്ക് ഇന്നും ഒരത്ഭുതമാണ്

പൂന:ചിലര്‍ അങ്ങനെയാണ് കാലത്തെയും പ്രായത്തെയും തോല്‍പ്പിച്ചു കൊണ്ട് മുന്നേറിക്കൊണ്ടിരിക്കും. കഴിഞ്ഞ മാര്‍ച്ചില്‍ 102 വയസ്സ് തികഞ്ഞ പൂന സ്വദേശിയായ ബല്‍വന്ത് ഗട്ട്പാണ്ഡെ എന്ന ഡോക്ടറെ ഈ ഗണത്തില്‍പ്പെടുത്താം. ഇദ്ദേഹം ഇപ്പോഴും രോഗികളെ പരിശോധിക്കുന്ന തിരക്കിലാണ്. ഒരിക്കലും ജോലിയില്‍ നിന്നും വിരമിക്കില്ലെന്ന് പറയുന്ന പാണ്ഡെ, രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിക്കുക എന്നതാണ് തന്റെ ആഗ്രഹമെന്നും പറയുന്നു. ഡോക്ടര്‍ പദവി മഹത്തരമാണെന്നും മാനുഷികമായ സേവനം നടത്തി എന്ന സംതൃപ്തിയും സാമ്പത്തിക സുരക്ഷിതത്വവും ഈ ജോലി നല്‍കുന്നുവെന്നും ഡോക്ടര്‍ പറയുന്നു. 1995 ല്‍ എല്ലുപൊട്ടിയതൊഴിച്ചാല്‍ ഇതുവരെ മറ്റൊരു ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയനാകേണ്ടി വന്നിട്ടില്ല. ഡോക്ടര്‍ പാണ്ഡെയുടെ മകനും കൊച്ചുമകനും ഡോക്ടറാണ്. 1941 ല്‍ പ്രാക്ടീസ് ആരംഭിച്ച ഡോക്ടര്‍ പാണ്ഡെ പറയുന്നത് ഇന്നുള്ള രോഗങ്ങള്‍ ഭൂരിഭാഗവും തെറ്റായ ഭക്ഷണക്രമം മൂലമാണെന്നാണ്. ഡോക്ടറുടെ ഫീസ് ഇപ്പോഴും 30 രൂപയാണ്. സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി…

Read More