ഒടുവില്‍ സുപ്രിം കോടതി വിധി നടപ്പായി ! ജെയിന്‍ കോറല്‍ കോവിനു പിന്നാലെ ഗോള്‍ഡന്‍ കായലോരവും മണ്ണോടു ചേര്‍ന്നു; പദ്ധതി പൂര്‍ണവിജയമെന്ന് എഡിഫസ് കമ്പനി

ജെയിന്‍ കോറല്‍ കോവിനു പിന്നാലെ ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റും മണ്ണോടു ചേര്‍ന്നതോടെ സുപ്രിംകോടതി വിധി പൂര്‍ണമായി നടപ്പായി. 2.30-ന് മൂന്നാം സൈറണ്‍ മുഴങ്ങിയതിനു പിന്നാലെ സ്‌ഫോടനം നടന്നു. ഇതോടെ സുപ്രീംകോടതി വിധിച്ച പ്രകാരം എല്ലാ കെട്ടിട സമുച്ചയങ്ങളും പൊളിക്കുന്ന പ്രക്രിയയും അവസാനിച്ചു. 26 മിനിറ്റ് വൈകി 1.56-നാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്. സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയതാണു സൈറണ്‍ മുഴങ്ങുന്നതു വൈകാന്‍ കാരണമായത്. 10.59-ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള മൂന്നാം സൈറണ്‍ മുഴങ്ങിയതിനു പിന്നാലെയാണു ജെയിന്‍ കോറല്‍ കോവില്‍ സ്‌ഫോടനം നടന്നത്. 128 അപ്പാര്‍ട്ട്‌മെന്റുകളാണ് ഈ കെട്ടിടത്തിലുള്ളത്. 17 നിലകളുള്ള കെട്ടിടം ഒമ്പത് സെക്കന്‍ഡില്‍ തകര്‍ന്നുവീണു. ചമ്പക്കര കനാല്‍ തീര റോഡിനോടു ചേര്‍ന്ന് തൈക്കുടം പാലത്തിനു സമീപമാണ് കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് സ്ഥിതി ചെയ്തിരുന്നത്. 20 കൊല്ലം മുന്‍പ് മരട് പഞ്ചായത്തായിരുന്നപ്പോള്‍ ആദ്യം പണിത ഫ്‌ളാറ്റ് സമുച്ചയമായിരുന്നു…

Read More