സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ ചെല്ലുമ്പോള്‍ പലപ്പോഴും ശിവശങ്കറും അവിടെയുണ്ടായിരുന്നു; ‘മാഡ’ത്തിന്റെ കളികള്‍ ചിന്തിക്കാവുന്നതിലും അപ്പുറം; സ്വര്‍ണക്കടത്തു കേസില്‍ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍…

താന്‍ സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ ചെല്ലുമ്പോള്‍ പലപ്പോഴും ശിവശങ്കറും അവിടെയുണ്ടായിരുന്നുവെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളിലൊരാളായ സന്ദീപ് നായരുടെ വെളിപ്പെടുത്തല്‍. ഒരു തവണ രാത്രി ശിവശങ്കറിനെ അദ്ദേഹം താമസിക്കുന്ന ഹെതര്‍ ഫ്‌ളാറ്റില്‍ കൊണ്ടു ചെന്നാക്കിയിട്ടുമുണ്ടെന്നും അന്വേഷണ സംഘത്തിനു മുമ്പാകെ സന്ദീപ് മൊഴി നല്‍കി. ഈ അവസരങ്ങളിലൊക്കെ ഫ്‌ളാറ്റില്‍ സരിത്തുമുണ്ടായിരുന്നുവെന്നും കേസിലെ മൂന്നാം പ്രതിയായ സന്ദീപ് പറയുന്നു. സന്ദീപിനെ കണ്ടു പരിചയമുണ്ടെങ്കിലും സൗഹൃദമില്ലെന്നാണ് ശിവശങ്കര്‍ പറയുന്നത്. സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ എന്ന് എന്‍ഐഎ കരുതുന്ന സന്ദീപുമായി അടുപ്പമുണ്ടെന്നു തെളിഞ്ഞാല്‍ ശിവശങ്കറിന്റെ വാദങ്ങളെല്ലാം പൊളിയും. നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ പൂര്‍ണ നിയന്ത്രണം സ്വപ്‌നയ്ക്കാണെന്നും അങ്ങനെ എത്തുന്ന സ്വര്‍ണം റമീസിനു നല്‍കുക എന്നതു മാത്രമാണ് തന്റെ ജോലിയെന്നും സന്ദീപ് നായര്‍ പറയുന്നു. ദുബായില്‍ നിന്ന് എങ്ങനെയാണ് സ്വര്‍ണം ഡിപ്ലോമാറ്റിക് ബാഗില്‍ കയറ്റുന്നത് എന്ന കാര്യം സ്വപ്‌നയ്ക്കു മാത്രമേ അറിയൂ എന്നും അവര്‍ തങ്ങള്‍ക്ക് മാഡം…

Read More

ഈ ഫ്‌ളാറ്റിന്റെ ടെറസില്‍ വച്ചായിരുന്നു മോഹന്‍ലാലിന്റെ ആദ്യ ഷോട്ടെടുത്തത് ! ഞങ്ങളുടേതായ കാരണത്താലല്ല ദുരന്തം; തങ്ങള്‍ തിരിച്ചുവരിക തന്നെ ചെയ്യുമെന്ന് മേജര്‍ രവി…

മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ സ്‌ഫോടനത്തിലൂടെ പൊളിച്ചു മാറ്റി സുപ്രീംകോടതി വിധി നടപ്പാക്കിയിരിക്കുകയാണ് കേരള സര്‍ക്കാര്‍. തകര്‍ക്കപ്പെട്ട ഫ്‌ളാറ്റുകളില്‍ നിരവധി സാധാരണക്കാരുടെ ഫ്‌ളാറ്റുകളും ഉണ്ടായിരുന്നു. നടന്‍ സൗബിന്‍, സംവിധായകരായ മേജര്‍ രവി, ബ്ലസി, നടി ആന്‍ അഗസ്റ്റിന്‍-ജോമോന്‍ ടി ജോണ്‍ തുടങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും ഇവിടെ ഫ്‌ളാറ്റുകളുണ്ടായിരുന്നു. വര്‍ഷങ്ങളോളം താമസിച്ച ഫ്‌ളാറ്റ് ഇടിഞ്ഞു വീഴുന്നത് കാണാന്‍ ശേഷിയില്ലാതെ പലരും ഇന്നലെ മരടില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. ഫ്‌ളാറ്റ് പൊളിക്കുന്നതില്‍ അതീവ ദുഃഖമുണ്ടെങ്കിലും എന്തുവന്നാലും ഞങ്ങള്‍ തിരിച്ചു വരുമെന്ന് നടനും സംവിധായകനുമായ മേജര്‍ രവി പറഞ്ഞു. പത്തുവര്‍ഷക്കാലം ഞങ്ങളെല്ലാവരും ഒരു കുടുംബം പോലെ ഒന്നിച്ച് താമസിച്ച സ്ഥലമാണ് ഇത്. തകര്‍ന്നു വീണ എച്ചുടുഒ ഹോളി ഫെയ്ത്തിന്റെ ടെറസില്‍ വച്ചായിരുന്നു തന്റെ സിനിമയായ കര്‍മയോദ്ധയിലെ മോഹന്‍ലാലിന്റെ ആദ്യ ഷോട്ടെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. എന്തായാലും അവസാനം വരെ ഒന്നിച്ചു നില്‍ക്കുമെന്നും തങ്ങള്‍ തിരിച്ചു…

Read More

ഒടുവില്‍ സുപ്രിം കോടതി വിധി നടപ്പായി ! ജെയിന്‍ കോറല്‍ കോവിനു പിന്നാലെ ഗോള്‍ഡന്‍ കായലോരവും മണ്ണോടു ചേര്‍ന്നു; പദ്ധതി പൂര്‍ണവിജയമെന്ന് എഡിഫസ് കമ്പനി

ജെയിന്‍ കോറല്‍ കോവിനു പിന്നാലെ ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റും മണ്ണോടു ചേര്‍ന്നതോടെ സുപ്രിംകോടതി വിധി പൂര്‍ണമായി നടപ്പായി. 2.30-ന് മൂന്നാം സൈറണ്‍ മുഴങ്ങിയതിനു പിന്നാലെ സ്‌ഫോടനം നടന്നു. ഇതോടെ സുപ്രീംകോടതി വിധിച്ച പ്രകാരം എല്ലാ കെട്ടിട സമുച്ചയങ്ങളും പൊളിക്കുന്ന പ്രക്രിയയും അവസാനിച്ചു. 26 മിനിറ്റ് വൈകി 1.56-നാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്. സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയതാണു സൈറണ്‍ മുഴങ്ങുന്നതു വൈകാന്‍ കാരണമായത്. 10.59-ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള മൂന്നാം സൈറണ്‍ മുഴങ്ങിയതിനു പിന്നാലെയാണു ജെയിന്‍ കോറല്‍ കോവില്‍ സ്‌ഫോടനം നടന്നത്. 128 അപ്പാര്‍ട്ട്‌മെന്റുകളാണ് ഈ കെട്ടിടത്തിലുള്ളത്. 17 നിലകളുള്ള കെട്ടിടം ഒമ്പത് സെക്കന്‍ഡില്‍ തകര്‍ന്നുവീണു. ചമ്പക്കര കനാല്‍ തീര റോഡിനോടു ചേര്‍ന്ന് തൈക്കുടം പാലത്തിനു സമീപമാണ് കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് സ്ഥിതി ചെയ്തിരുന്നത്. 20 കൊല്ലം മുന്‍പ് മരട് പഞ്ചായത്തായിരുന്നപ്പോള്‍ ആദ്യം പണിത ഫ്‌ളാറ്റ് സമുച്ചയമായിരുന്നു…

Read More