പ്രകാശ് തമ്പി ബാലഭാസ്‌കറിന്റെ മാനേജരല്ല ! സ്വര്‍ണക്കടത്തു കേസിലെ ഇടനിലക്കാരനുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ക്കു പിന്നിലെ നിജസ്ഥിതി വെളിപ്പെടുത്തി ലക്ഷ്മി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചു നടത്തിയ സ്വര്‍ണക്കടത്തു കേസിലെ മുഖ്യ ഇടനിലക്കാരന്‍ പ്രകാശ് തമ്പിയുമായി അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാല ഭാസ്‌കറിന് അടുത്ത ബന്ധമുണ്ടായിരുന്നെന്ന വാര്‍ത്തകള്‍ തള്ളി ബാലഭാസകറിന്റെ ഭാര്യ ലക്ഷ്മി. പ്രകാശ് തമ്പി ബാലഭാസ്‌കറിന്റെ മാനേജരായിരുന്നെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇയാള്‍ ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോര്‍ഡിനേഷന്‍ മാത്രമാണ് വഹിച്ചതെന്നും പ്രചരണം വാസ്തവ വിരുദ്ധമാണെന്നും ബാലഭാസ്‌ക്കറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ലക്ഷ്മി കുറിച്ചു. ഈ പ്രതികള്‍ ബാലഭാസ്‌കറിന്റെ ചില പരിപാടികള്‍ കോഡിനേറ്റ് ചെയ്തിരുന്നെന്നും അതിന് അവര്‍ക്ക് പ്രതിഫലവും നല്‍കിയിരുന്നെന്നും അല്ലാതെ മറ്റു ബന്ധങ്ങളില്ലെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ അപകീര്‍ത്തികരവും വേദനാജനകവുമാണെന്നു ലക്ഷ്മി വ്യക്തമാക്കി. പ്രകാശ് തമ്പി പിടിയിലായതിന് പിന്നാലെ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളെന്നു കണ്ടെത്തിയവര്‍ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മാനേജര്‍മാര്‍ ആയിരുന്നുവെന്ന വിധത്തില്‍ മാധ്യമ വാര്‍ത്തകള്‍ ഇന്നലെ പുറത്തുവന്നിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള…

Read More

കാര്യം സാധിക്കുന്നതിനായി ബിജു ഉപയോഗപ്പെടുത്തിയത് 40ലേറെ സുന്ദരിമാരെ ! സ്വന്തം ഭാര്യയെ വരെ നാലു തവണ സ്വര്‍ണക്കടത്തിനായി ഉപയോഗിച്ചു; ബിജു മോഹന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത് വന്‍സ്വര്‍ണ്ണക്കടത്തു സംഘം…

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ എട്ടരക്കോടിയുടെ സ്വര്‍ണം കടത്തിയ സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ കഴക്കൂട്ടം വെട്ടുറോഡ് കരിയില്‍ സ്വദേശി ബിജുമോഹനെതിരെ (45) ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇയാളുടെ കസ്റ്റമര്‍മാരായ ജ്യൂവല്ലറിക്കാര്‍ ഇയാളെ ഒളിപ്പിച്ചിരിക്കുകയാണെന്നാണ് സൂചന. ബിജുവിനെ കണ്ടെത്താന്‍ തലസ്ഥാനത്തെ വിവിധയിടങ്ങളിലും ബന്ധുവീടുകളിലും അന്വേഷണ സംഘം പരിശോധന നടത്തി. നെട്ടയം,കാച്ചാണി, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ ബിനാമികളെ ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ വസ്തുക്കള്‍ ഇയാള്‍ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. നെട്ടയത്തുള്ള സുഹ്യത്തുക്കളാണ് ഇയാളെ ഒളിപ്പിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. ഇയാള്‍ വിദേശത്തേക്ക് കടക്കുന്നത് തടയാന്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാനിര്‍ദ്ദേശം നല്‍കി. ബിജുവിന്റെ ഭാര്യ വിനീതാ രത്നകുമാരിയെ (38) സ്വര്‍ണക്കടത്ത് കേസില്‍ ഡി.ആര്‍.ഐ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഇവരും അഭിഭാഷകയാണ്. പിടിയിലായവര്‍ക്കെതിരെ കൊഫെപോസ (വിദേശനാണ്യ വിനിമയ സംരക്ഷണവും കള്ളക്കടത്തും സംബന്ധിച്ച ചട്ടം) ചുമത്തി. വിനീതയെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് തലസ്ഥാനത്തെ അഭിഭാഷകര്‍…

Read More

ചിപ്പിയുടെ ഫോണ്‍കോള്‍ ലിസ്റ്റ് പരിശോധിച്ച ഉദ്യോഗസ്ഥരുടെ കണ്ണു തള്ളി !തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 25 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായ സെറീന സ്വര്‍ണക്കള്ളക്കടത്തു ലോകത്തെ കിരീടം വയ്ക്കാത്ത രാജകുമാരി…

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം 25കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്ത സംഭവത്തില്‍ അറസ്റ്റിലായ ചിപ്പിയെന്ന സെറീന(42)യെക്കുറിച്ച് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഞെട്ടി. രാഷ്ട്രീയ-ഉദ്യോഗസ്ഥ മേഖലയിലെ ഉന്നതരുമായി അടുത്ത ബന്ധമുള്ള സ്വര്‍ണക്കള്ളക്കടത്ത് മേഖലയിലെ കിരീടം വയ്ക്കാത്ത രാജകുമാരിയാണ് സെറീനയെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ രേഖകള്‍. സെറീന മുമ്പ് പത്തു തവണയാണ് ദുബായില്‍നിന്നു കേരളത്തിലെത്തിയത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍ വഴിയാണ് വന്നുപോയതെന്നും പാസ്പോര്‍ട്ട് രേഖകളില്‍നിന്നു വ്യക്തമാണ്. പോലീസിലെ ഒരു ഉന്നതനുമായുള്ള അടുപ്പമാണ് സെറീനയ്ക്ക് തുണയാകുന്നത്. കഴിഞ്ഞ ദിവസത്തെ പദ്ധതി ആസൂത്രണം ചെയ്തത് സെറീനയാണെന്ന് തെളിഞ്ഞിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയിലെ കണ്ടക്ടര്‍ സുനില്‍ കുമാറിനെ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്നാണ് സൂചന. തലസ്ഥാനത്തെത്തിക്കുന്ന തങ്കക്കട്ടികള്‍ കൊച്ചിയിലെ പ്രശസ്തമായ ജൂവലറിയിലേക്കു കൈമാറ്റം ചെയ്തതായി വിവരമുണ്ട്. വിദേശത്തു നിന്നു കടത്തിക്കൊണ്ടു വന്ന 25കിലോ സ്വര്‍ണമാണ് തിരുമല…

Read More

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ സ്വര്‍ണം ഒഴുകുന്നു ! പിടികൂടിയത് രണ്ട് പേരെയെങ്കില്‍ രക്ഷപ്പെട്ടവര്‍ നിരവധിയെന്ന് സൂചന;മംഗളുരു എയര്‍പോര്‍ട്ടിനെ ഉപേക്ഷിച്ച് കണ്ണൂരിനെ സ്‌നേഹിക്കാന്‍ ഹവാലക്കാരും…

കണ്ണൂര്‍: സ്വര്‍ണക്കടത്തുകാരുടെ ഇഷ്ടകേന്ദ്രമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനം മാറുന്നതായി വിവരം. വിമാനത്താവളം സജ്ജമായി ഒരു മാസം പൂര്‍ത്തീകരിക്കും മുമ്പ് രണ്ട് സ്വര്‍ണ്ണക്കടത്തുകാരെയാണ് കണ്ണൂരില്‍ വെച്ച് പിടികൂടിയത്. എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സില്‍ റിയാദില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ താമരശ്ശേരി സ്വദേശി നടുക്കുന്നുമ്മല്‍ ജംഷീറാണ് ഇന്നലെ പിടിയിലായത്. റോളര്‍ സ്‌കേറ്റിങിനുപയോഗിക്കുന്ന ഷൂവിന്റെ ചക്രങ്ങളില്‍ ഒളിപ്പിച്ചു വച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. 829 ഗ്രാം സ്വര്‍ണ്ണമാണ് ജംഷീറില്‍ നിന്നും പിടികൂടപ്പെട്ടത്. വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് പത്ത് ദിവസത്തിനകം തന്നെ പിണറായി സ്വദേശിയില്‍ നിന്നും രണ്ട് കിലോ ഗ്രാം സ്വര്‍ണം ഡയറക്ടറേറ്റ് റവന്യൂ ഇന്‍ന്റലിജന്‍സ് വിഭാഗം പിടികൂടിയിരുന്നു. മംഗളുരു എയര്‍പോര്‍ട്ട് കേന്ദ്രകരിച്ചു കൊണ്ട് പ്രവര്‍ത്തിച്ചിരുന്ന സംഘങ്ങള്‍ ഇപ്പോള്‍ കണ്ണൂരിലേക്ക് കൂടുമാറിയിരിക്കുകയാണെന്നാണ് വിവരം. ഇതിന്റെ ഫലമെന്നവണ്ണം മംഗളുരുവില്‍ നിന്നു പിടിക്കപ്പെടുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി കുറയുകയും ചെയ്തിട്ടുണ്ട്. വിമാനത്താവളം വരും മുമ്പ് തന്നെ…

Read More