സ്ട്രോക്ക് കാരണം ആശയവിനിമയത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഇതിനു നല്ല രീതിയിലുള്ള സ്പീച്ച് തെറാപ്പി ആവശ്യമാണ്. സ്ട്രോക്ക് പ്രയാസങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. * ആശയവിനിമയം നടത്താന്‍ നിരന്തരമായി അഭ്യസിക്കുക * ഉച്ചത്തില്‍ വായിക്കുക * പേരുകള്‍ ഗാനങ്ങള്‍ തുടങ്ങിയവ പലതവണ ആവര്‍ത്തിക്കുക * കാര്‍ഡുകള്‍ അല്ലെങ്കില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുക തുടങ്ങിയവ ചെയ്യാവുന്നതാണ്. ഭക്ഷണം കഴിക്കുന്പോൾസ്ട്രോക്ക് രോഗികളില്‍ ഭക്ഷണം വിഴുങ്ങുന്നതിനു പ്രയാസം കാണാറുണ്ട്. ഇത് ആഹാരം ശ്വാസനാളത്തിലേക്ക് പോകാനും തന്മൂലം ആസ്പിരേഷന്‍ ന്യുമോണിയ വരുന്നതിനും സാധ്യതയുണ്ട്. ഇത് കുറയ്ക്കുന്നതിനായി ഭക്ഷണം ചെറിയ കഷണങ്ങളായി മുറിച്ചു കഴിക്കേണ്ടതും പാനീയങ്ങള്‍ കുറച്ചു കുറച്ചായി മൊത്തിക്കുടിക്കേണ്ടതുമാകുന്നു. സംസാരം ഒഴിവാക്കാം…* ഭക്ഷണം കഴിക്കുമ്പോള്‍ സംസാരം ഒഴിവാക്കുകയും മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതും ഒഴിവാക്കേണ്ടതാണ്. * കിടന്നു കൊണ്ട് ഭക്ഷണം കഴിക്കാന്പാടുള്ളതല്ല. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കുറവ്,ഓര്‍മക്കുറവ് സ്ട്രോക്ക് മൂലം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള…
Read MoreTag: health
സ്ട്രോക്ക് സാധ്യത കൂടുതലുള്ളവർ ആരൊക്കെ? സ്ട്രോക്ക് വന്നാൽ ഉടൻ എന്ത് ചെയ്യണം…
സ്ട്രോക്ക് ഒരു ജീവിതശൈലീരോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. *അമിത രക്തസമ്മര്‍ദം ഉള്ളവരില്‍ സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. * പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് എന്നിവ ഉള്ളവരിലും സ്ട്രോക്ക് ഉണ്ടാകാം. * ഹാര്‍ട്ട് അറ്റാക്ക് വന്നവർ , ഹൃദയ വാല്‍വ് സംബന്ധമായ തകരാറുകള്‍ ഉള്ളവർ, ഹൃദയമിടിപ്പ് ക്രമം അല്ലാത്തവര്‍, ഇവരിലൊക്കെ സ്ട്രോക്ക് സാധ്യത വളരെ കൂടുതലാണ്. ചെറുപ്പക്കാരിലും… ഈയിടെയായി ചെറുപ്പക്കാരിലും സ്ട്രോക്ക് അധികമായി കണ്ടുവരുന്നുണ്ട്. ഇതിന്റെ ഒരു പ്രധാന കാരണം ജീവിതശൈലിയില്‍ ഉണ്ടായിട്ടുള്ള വ്യതിയാനമാണ്. * പുകവലിയാണ് ഇതില്‍ ഏറ്റവും പ്രധാന കാരണം.അമിതവണ്ണം, മാനസിക സമ്മർദം * അമിതവണ്ണം, രക്തസമ്മര്‍ദം, മാനസികസമ്മര്‍ദം എന്നിവയും ചെറുപ്പക്കാരില്‍ സ്ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളാണ്. * ഗര്‍ഭനിരോധന ഗുളികകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകളിലും സ്ട്രോക്ക് സാധ്യത…
Read Moreവിളർച്ച പരിഹരിക്കാം… ഉലുവ, ബീറ്റ്റൂട്ട്, എള്ള്, ചീര എന്നിവ മാറ്റിവയ്ക്കരുതേ…
രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു സാധാരണനിലയിൽ നിന്നു കുറയുന്നതാണു വിളർച്ചയ്ക്കു കാരണം. ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുന്പ് അടങ്ങിയ തന്മാത്രയാണു ഹീമോഗ്ലോബിൻ. ഇരുന്പ് എന്തിന്?ഹീമോഗ്ലോബിൻ നിർമാണത്തിന് ഇരുന്പ് അത്യന്താപേക്ഷിതം. ശരീരമാകമാനം ഓക്സിജൻ എത്തിക്കുകയാണ് ഇതിന്റെ ജോലി. വിളർച്ചയുള്ളവരിൽ കോശസമൂഹങ്ങളിലെത്തുന്ന ഓക്സിജന്റെ അളവിൽ കുറവുണ്ടാകുന്നു.വിളർച്ച തുടങ്ങി മാസങ്ങളോളം ലക്ഷണങ്ങൾ പ്രകടമാവില്ല. തലകറക്കം, ക്ഷീണംകടുത്ത ക്ഷീണം, നിദ്രാലസ്യം, തലകറക്കം എന്നിവ ക്രമേണ പ്രകടമാകുന്നു. വിളർച്ചയുളളവരിൽ രക്താണുക്കൾക്ക് എല്ലാ അവയവങ്ങളിലേക്കും മതിയായ തോതിൽ ഓക്സിജൻ എത്തിക്കാനാവില്ല. ഹീമോഗ്ലോബിന്റെ കുറവ് കരൾ, വൃക്കകൾ, ഹൃദയം എന്നിവയുടെ ജോലിഭാരം കൂട്ടുന്നു. ഗർഭിണികളിൽഇരുന്പ്, ഫോളിക്കാസിഡ്, വിറ്റാമിൻ സി, ബി12 എന്നീ പോഷകങ്ങളുടെ കുറവാണ് മിക്കപ്പോഴും വിളർച്ചയ്ക്കു കാാരണം. സ്ത്രീകളിലും ഗർഭിണികളിലും വിളർച്ചാസാധ്യത കൂടുതലാണ്. വിളർച്ചാസാധ്യതയുള്ളവർരക്തസ്രാവം, ബോണ്മാരോയിലെ അസുഖങ്ങൾ, കാൻസർ, കുടൽ രോഗങ്ങൾ, വൃക്ക തകരാർ, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മറ്റു ഗുരുതരരോഗങ്ങൾ എന്നിവ ബാധിച്ചവർക്കു വിളർച്ചാസാധ്യതയേറും. അരിവാൾ രോഗംഹീമോഗ്ലോബിൻ…
Read Moreഎന്താണ് പുളിച്ചുതികട്ടൽ; കാരണങ്ങൾ എന്തൊക്കെ; അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം…
വയറിനുള്ളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ദഹനരസം അന്നനാളത്തിലേക്കു തിരികെ വരുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും. സാധാരണയായി പലപ്രാവശ്യം ഈ ദഹനരസം അന്നനാളത്തില്‍ വരുമെങ്കിലും ഇവ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമ്പോഴാണ് അതിനെ ഒരു അസുഖമായി കണക്കാക്കുന്നത്. 10-25 ശതമാനം വരെആളുകളില് ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതായി പഠനങ്ങള്‍ പറയുന്നു. കാരണങ്ങള്‍* അമിതവണ്ണം പ്രധാനമായും ഇത് വയറ്റിനുള്ളിലെ സമ്മര്‍ദം കൂട്ടുകയും അതുവഴി ആഹാരവും ഭക്ഷണരസങ്ങളും അന്നനാളത്തിലേക്കു തിരികെ വരുന്നു. ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ഭാരം കൂടിയതുമൂലം ധാരാളം ആളുകളില്‍ ജേര്‍ഡ് കണ്ടുവരുന്നു. * കുനിഞ്ഞുള്ള വ്യായാമം (ഭാരോദ്വഹനം, സൈക്ലിംഗ്) – ഇവരില്‍ രോഗലക്ഷണങ്ങള്‍ കൂടുതലായി കാണപ്പെടുന്നു. * പുകവലി * ഹയാറ്റസ് ഹെര്‍ണിയ * മാനസിക പിരിമുറുക്കം രോഗലക്ഷണങ്ങള്‍* നെഞ്ചെരിച്ചില്‍ – വയറിന്റെ മുകള്‍ഭാഗത്തോ, നെഞ്ചിന്റെ താഴ്ഭാഗത്തോ അനുഭവപ്പെടുന്നു. സാധാരണയായി ഇത് ഭക്ഷണത്തിനു ശേഷം (കൂടുതല്‍ ഭക്ഷണം കഴിച്ചതിനു ശേഷമോ) എരിവ് കൂടുതലായി ഉപയോഗിക്കുമ്പോഴുമാണ് അനുഭവപ്പെടുന്നത്.…
Read Moreവരണ്ട വായ, ആവർത്തിച്ചുവരുന്ന വായ്പുണ്ണ്; ഈ ലക്ഷങ്ങളുള്ളവർ ശ്രദ്ധിക്കുക…
പ്രമേഹം ഇന്നു സർവസാധാരണ അസുഖമായി മാറിക്കഴിഞ്ഞു. പ്രായഭേദമെന്യേ ആർക്കും വരാവുന്ന ഒന്ന്. കരുതലോടെ നേരിട്ടില്ലെങ്കിൽ ആളെത്തന്നെ ഇല്ലാതാക്കുന്ന ഒരു അസുഖമാണു പ്രമേഹം. കേരളത്തിൽ പ്രമേഹം പിടിമുറുക്കിയതിനു കാരണം അവരുടെ മാറുന്ന ജീവിതശൈലികളാണ്. കായികാധ്വാനം കുറഞ്ഞപ്പോൾപ്രമേഹരോഗികൾ ഏറെ കരുതലോടെ പരിഗണിക്കേണ്ട ഒന്നാണ് അവരുടെ പല്ലുകളുടെ ആരോഗ്യം. രണ്ടുനേരം പല്ലു തേച്ചതുകൊണ്ടു മാത്രം കാര്യമില്ല. മറ്റു പല ഘടകങ്ങളും പല്ലിന്റെ ആരോഗ്യത്തെ ബാധിക്കും. ദന്താരോഗ്യം മോശമാകുന്നതോടെ പ്രമേഹരോഗികളെ മറ്റു പല രോഗങ്ങളും കീഴ്പ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. കായികാധ്വാനം ഇല്ലാതെ യുവതലമുറ ഓഫീസ് ജീവിതത്തിലേക്കു ചേക്കേറിയപ്പോൾ ഒപ്പം കൂടിയാണ് ഈ അസുഖം. തുടക്കത്തിലെ പരിഗണിച്ചില്ലെങ്കിൽ പ്രമേഹം നമ്മുടെ ശരീരത്തെ ഒന്നൊന്നായി നശിപ്പിച്ചുകൊണ്ടിരിക്കും. മനുഷ്യശരീരത്തിലെ മിക്ക അവയവത്തെയും പ്രമേഹം ബാധിക്കുന്നു. പ്രമേഹ രോഗികളുടെ ഉമിനീരിൽ… പ്രമേഹ രോഗികളിൽ അധികമായും കാണപ്പെടുന്നതു മോണരോഗമാണ്. ഇതു തുടക്കത്തിലെ കണ്ടെത്തി ചികിത്സിക്കേണ്ടതുണ്ട്. പ്രമേഹ രോഗികളുടെ ഉമിനീരിൽ ഗ്ലൂക്കോസിന്റെ…
Read Moreചെങ്കണ്ണ്; ചൂടുവെള്ളത്തിലെ കുളി ഒഴിവാക്കുക; ഭക്ഷണത്തിൽ ഒഴിവാക്കേണ്ടതെന്തെല്ലാം…
ചെങ്കണ്ണ് മറ്റൊരാളിലേക്ക് പകരാതിരിക്കാൻ രോഗമുള്ളയാൾ തന്നെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. രോഗി ഉപയോഗിക്കുന്ന തൂവാല, തോർത്ത്, മറ്റു വസ്ത്രങ്ങൾ, തലയിണ, പാത്രങ്ങൾ, കണ്ണട, മൊബൈൽ ഫോൺ, കീബോർഡ്, ലാപ്ടോപ്പ്, റിമോട്ട് കണ്ട്രോൾ തുടങ്ങിയവയിലൂടെ രോഗം മറ്റൊരാളിലേക്ക് പകരാം. പൊതുവാഹനങ്ങളിൽ യാത്ര വേണ്ടരോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനായി ഒരാഴ്ചയോളം ശ്രദ്ധിക്കണം. പ്രത്യേകിച്ചും പൊതു വാഹനങ്ങളിലുള്ള യാത്രകൾ ഒഴിവാക്കുകയും ആൾക്കാർ കൂടുന്ന യോഗങ്ങളിലും കോളേജിലും സ്കൂളിലും മറ്റും പോകാതിരിക്കുകയും വേണം. വലിപ്പമുള്ള കണ്ണടപൊടിയിൽ നിന്നുള്ള സംരക്ഷണത്തിനും കണ്ണിലേക്കടിക്കുന്ന പ്രകാശത്തിന്റെ അളവ് കുറയ്ക്കുന്നതിനും വലുപ്പമുള്ള കണ്ണട ഉപയോഗിക്കുന്നതാണ് ഉചിതം. ചെയ്യരുത്….കംപ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിയവ ഉപയോഗിക്കുകയോ നല്ല പ്രകാശമുള്ള വസ്തുക്കളിലേക്ക് നോക്കുകയോ വെയിൽ കൊള്ളുകയോ ചൂടുവെള്ളത്തിൽ കുളിക്കുകയോ അധികം എരിവും ചൂടും പുളിയുമുള്ളവ കഴിക്കുകയോ ചെയ്യരുത്. സ്വയംചികിത്സ ഒഴിവാക്കാംരാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ കണ്ണ് കഴുകി വൃത്തിയാക്കണം. ആയുർവേദ തുള്ളിമരുന്ന് ഉപയോഗിക്കണം. ഉച്ചയ്ക്കും രാത്രിയും കണ്ണിൽ മരുന്ന്…
Read Moreചെങ്കണ്ണ്; വേഗത്തിൽ പകരും, ശ്രദ്ധ വേണം
പൊടിയും ചൂടും കൂടുതലുള്ളപ്പോൾ വ്യാപിക്കുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ചെങ്കണ്ണ്.അല്പമൊന്ന് ശ്രദ്ധിച്ചാൽ വലിയ ചികിത്സയൊന്നും കൂടാതെ പരിഹരിക്കാൻ സാധിക്കുമെന്നു മാത്രമല്ല രോഗം വരാതിരിക്കുവാനും പകരാതിരിക്കുവാനും സാധ്യതയുമുണ്ട്. * മറ്റൊരാളിലേക്ക് രോഗം പകരാതിരിക്കാൻ രോഗമുള്ളയാൾ തന്നെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. എല്ലാം ചുവപ്പും ചെങ്കണ്ണ് അല്ല മറ്റ് പല ശാരീരിക രോഗങ്ങളോടനുബന്ധിച്ചും കണ്ണിന്റെ തന്നെ ചില കുഴപ്പങ്ങൾ കാരണവും കാലാവസ്ഥാജന്യമായ കാരണങ്ങൾ കൊണ്ടും കണ്ണിൽ ചുവപ്പ് വരാം. കണ്ണിന് ചുവപ്പുണ്ടാകുന്ന എല്ലാ രോഗങ്ങളും ചെങ്കണ്ണാണെന്ന് വിചാരിക്കരുത്. രോഗം നീണ്ടു നിന്നാൽ…കാഴ്ചയ്ക്ക് സാധാരണയായി ഒരു തകരാറുമുണ്ടാക്കാത്ത, താരതമ്യേന ദോഷം കുറഞ്ഞ രോഗമാണ് ചെങ്കണ്ണ്.എന്നാൽ, വേഗത്തിൽ പകരുമെന്നതിനാൽ ശ്രദ്ധിക്കുകയും വേണം.നീണ്ടു നിൽക്കുന്ന ചെങ്കണ്ണ് കൂടുതൽ കുഴപ്പങ്ങൾക്ക് കാരണമായും മാറാറുണ്ട്. പ്രകാശത്തിലേക്ക് നോക്കാൻ പ്രയാസം കൺപോളകളുടെ അകത്തും കൃഷ്ണമണിയ്ക്ക് ചുറ്റിലുമുള്ള രക്തക്കുഴലുകൾ തടിച്ചും നല്ല ചുവപ്പുനിറത്തിൽ കാണും. വേദനയും കണ്ണിൽനിന്നു വെള്ളം വരികയും പ്രകാശത്തിലേക്ക് നോക്കാനുള്ള പ്രയാസവും…
Read Moreസോറിയാസിസ് പകരുമോ? സോപ്പ് ഉപയോഗിക്കാമോ; ശ്രദ്ധിക്കേണ്ടകാര്യങ്ങൾ…
സോറിയാസിസ് ബാധിതർക്ക് അപകർഷ ബോധം വേണ്ട. ഇതു മറ്റുള്ളവരിലേക്കു പകരില്ല. എങ്കിലും, ഇതു രോഗികളിൽ ഉണ്ടാക്കുന്ന മാനസികാവസ്ഥ ഭീകരമാണ്. രോഗത്തെ ഭയക്കുന്തോറും വെറുക്കുന്തോറും ഇതു കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. നിങ്ങളുടെ കുഴപ്പം കൊ239231ണ്ടു വന്നതല്ല രോഗം എന്ന യാഥാർഥ്യം മനസിലാക്കുക. സോപ്പിന്റെ ഉപയോഗം…* ശരീരത്തിൽ ജലാംശം കുറയാതെ നോക്കുക. സോപ്പിന്റെ ഉപയോഗം കുറയ്ക്കുക. * പാലുത്പന്നങ്ങളും മാംസാഹാരങ്ങളൂം ചെമ്മീൻ പോലുള്ള ഷെൽ ഫിഷുകളും അസുഖങ്ങൾ കൂട്ടാം. *മദ്യവും പുകവലിയും ഒഴിവാക്കുക. * നന്നായി ഉറങ്ങുക. സ്റ്റിറോയിഡുകൾ അടങ്ങിയ ഓയിന്റ്മെന്റുകൾആധുനിക വൈദ്യ ശാസ്ത്രത്തിന്റെ കാഴ്ചപ്പാടനുസരിച്ച് ഈ രോഗം മാറ്റാൻ പറ്റില്ല. കുറയ്ക്കാനേ കഴിയൂ.അതിനായി സ്റ്റിറോയിഡുകൾ അടങ്ങിയ ഓയിന്റ്മെന്റുകളും അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള ചികിൽസകളും ചെയ്യാറുണ്ട്. ഹോമിയോപ്പതിയിൽ…എന്നാൽ ഹോമിയോപ്പതിയുടെ ചിന്താഗതി വ്യത്യസ്തമാണ്. ജന്മനായുള്ള രോഗമല്ലല്ലോ. ഇതു പിന്നീടു വന്നതല്ലേ. അതിനാൽ തന്നെ ഇതു വരാനുണ്ടായ സാഹചര്യം ഒഴിവാക്കിയാൽ രോഗം…
Read Moreസോറിയാസിസ്; പല രൂപത്തിലും ഭാവത്തിലും; ലേപനം ഉപയോഗിക്കുമ്പോൾ; ശ്രദ്ധിക്കേണ്ട കാര്യം
ഇപ്പോൾ വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണു സോറിയാസിസ്. മാറാരോഗത്തിന്റെ വകുപ്പിലാണ് ആധുനിക വൈദ്യശാസ്ത്രം ഈ രോഗത്തെ പെടുത്തിയിരിക്കുന്നത്.soriyas disease head രോഗം വരാനുള്ള യഥാർഥ കാരണം വ്യക്തമല്ല. ശരീരം സ്വയം ആക്രമിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമായി ഇതു കരുതപ്പെടുന്നു.( റുമാറ്റോയിഡ് ആർത്രൈറ്റിസ്, ലൂപ്പസ്, സീലിയാക് ഡിസീസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിങ്ങനെ ധാരാളം രോഗങ്ങൾ ഈ വിഭാഗത്തിലുണ്ട്.) ചെതുന്പലുകൾ പോലെതണുപ്പു കാലാവസ്ഥയിലും മാനസിക സമ്മർദം കൊണ്ടും രോഗം വർധിക്കാറുണ്ട്. സാധാരണക്കാരിൽ നിന്നു വ്യത്യസ്തമായി ഇവരിൽ ത്വക്കിലെ കോശങ്ങൾ ധാരാളമായി പെരുകുന്നു. അവ ഒത്തു ചേർന്നു പാളികളായി, വെളുത്തു വെള്ളി നിറമുള്ള ചെതന്പലുകൾ പോലെ ഇളകിപ്പോകുന്നതാണു ബാഹ്യ ലക്ഷണം. ത്വക്കിലെ രോഗബാധിത ഭാഗത്തിനു ചുറ്റും ചുവപ്പു നിറം കാണാം. ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടാറുണ്ട്. തലയിൽ മാത്രം ബാധിക്കുന്നതും…സോറിയാസിസ് പലഭാഗത്തും ബാധിക്കാം. പലരൂപത്തിലും ഭാവത്തിലും വരാം. സോറിയാസിസ് വൾഗാരിസ് എന്ന വ്യാപിക്കുന്ന…
Read Moreമഞ്ഞുകാലത്തെ ഭക്ഷണം; ചുക്കു കാപ്പി, ഗ്രീൻടീ, ഇഞ്ചി ചേർത്ത ചായ
തണുപ്പുകാലം ചര്‍മ്മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം നല്‍കേണ്ട സമയമാണ്. ഭക്ഷണ രീതിയില്‍ വളരെ നല്ല ശ്രദ്ധയുണ്ടാകണം. ചായ തയാറാക്കുന്പോൾചുക്ക് കാപ്പി, ഗ്രീന്‍ടീ, ഇഞ്ചി, പുതിന, തേന്‍ എന്നിവ ചേര്‍ത്ത ചായ വളരെ നല്ലതാണ്. സൂപ്പ് കഴിക്കാംമാംസം, പച്ചക്കറികള്‍ എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന സൂപ്പുകള്‍ മഞ്ഞുകാലത്ത് മികച്ച ഭക്ഷണമാണ്.ഇറച്ചി വാങ്ങുന്പോൾ…ഏത് പഴകിയ ഇറച്ചിയും മഞ്ഞുകാലത്ത് ഫ്രഷായി തോന്നാം. അതിനാല്‍ ഇറച്ചിവര്‍ഗങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം. എല്ലുകളുടെ ആരോഗ്യത്തിന്തണുപ്പുകാലാവസ്ഥ അസ്ഥിസംബന്ധമായ പ്രശ്നങ്ങളിലേയ്ക്ക് നയിക്കാം. കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അസ്ഥിയുടെ സാന്ദ്രത നിലനിര്‍ത്താന്‍ സഹായിക്കുന്നു. മുള്ളോടുകൂടിയ മത്സ്യം, മുട്ട, ഇലക്കറികള്‍, എള്ള് എന്നിവ നല്ലത്. തൈരിലെ ബാക്ടീരിയതൈരില് അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക് ബാക്ടീരിയകള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഒന്നോ രണ്ടോ കപ്പ് തൈരോ മോരോ ദിവസേനയുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്താം. വറുത്തതും പൊരിച്ചതും കുറയ്ക്കണംവറുത്തുപൊരിച്ച ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, പഞ്ചസാര കൂടുതലായി ചേര്‍ന്ന ആഹാരങ്ങള്‍…
Read More