നമ്മുടെ ശരീരത്തിലെ ചലനത്തെ ബാധിക്കുന്ന രോഗാവസ്ഥയാണ് പാർക്കിൻസൺസ് രോഗം. നമ്മുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗങ്ങളാണ് ബെയ്സൽ ഗാംഗ്ലിയ(basal ganglia)യും സബ്റ്റാൻഷ്യ നൈഗ്ര (subtsantia nigra) യും. ഇവിടങ്ങളിലെ ഡോപ്പാമിൻ എന്ന പദാർഥം ഉൽപ്പാദിപ്പിക്കുന്ന ഞരമ്പുകൾ നശിച്ചുപോകുന്നതാണ് ഈ രോഗത്തിന് ആധാരം. 1817 ൽ ഡോ. ജെയിംസ് പാർക്കിൻസൺ ആണ് ഈ രോഗത്തെ പറ്റി ആദ്യമായിവിവരണം നൽകിയത്. ആയുർവേദത്തിൽ 4500 വർഷങ്ങൾക്കു മുന്നേ കമ്പവാതം എന്നൊരു രോഗത്തപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഇതിനു പാർക്കിൻസൺസ് രോഗത്തിന്റെ ലക്ഷണങ്ങളുമായി സാമ്യമുണ്ട്. സാധാരണയായി 60 വയസിനു മേൽ പ്രായമുള്ളവരിലാണ് ഈ രോഗം കണ്ടുവരുന്നത്. 40 വയസിനുമേൽ പ്രായമുള്ളവരിൽ 0.3 % പേരിൽ ഈ രോഗം കണ്ടുവരുന്നു. ഇന്ത്യയിൽ ഏകദേശം ഏഴു ദശലക്ഷം പേർക്ക് പാർക്കിൻസൺസ് രോഗം ഉണ്ടെന്നു കണക്കാക്കപ്പെടുന്നു. രോഗകാരണങ്ങൾചലനത്തെ നിയന്ത്രിക്കുന്ന ഞരമ്പുകൾനശിച്ചു പോകുന്നതിനു വ്യക്തമായ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ജനിതകവും പാരിസ്ഥികവുമായ…
Read MoreTag: health
കാഴ്ചശക്തി നഷ്ടപ്പെടൽ, ഉദ്ധാരണശേഷിക്കുറവ്; പ്രമേഹം നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ
ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. പ്രമേഹകാരണങ്ങൾപാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ, ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം. അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ സമയമെടുക്കൽ എന്നിവ…
Read Moreകൊടും വേനലിൽ കരുതലൊരുക്കാം; യാത്രകളിൽ കുട ചൂടാം, കുടിവെള്ളം കരുതാം
കൊച്ചി: സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ജാഗ്രതാനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിര്‍ദേശങ്ങള്‍ ഇങ്ങനെ… പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെയുള്ള സമയത്ത് ശരീരത്തില്‍ നേരിട്ട് കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനല്‍ മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കരുതണം. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നതാണ് ഉചിതം. കാട്ടുതീയ്ക്കും സാധ്യത വേനല്‍ ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള…
Read Moreകുട്ടികളിൽ ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ ഉണ്ടോ, എങ്ങനെ തിരിച്ചറിയാം…
ശൈശവത്തിൽ തന്നെ കുട്ടികളുടെ പെരുമാറ്റരീതികൾ നിരീക്ഷിച്ചാൽ അവരിൽ ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ ഉണ്ടോയെന്ന് കണ്ടെത്താന്‍ കഴിയും. ഓട്ടിസമുള്ള കുട്ടികളിൽ കണ്ടുവരുന്ന ചില ലക്ഷണങ്ങൾ താഴെപറയുന്നു. * ഓട്ടിസം ബാധിച്ച കുട്ടികൾ ആദ്യകാലങ്ങളിൽ മറ്റുള്ളവരുടെ കണ്ണിൽ നോക്കുകയോ അവരുമായി ഇടപഴകുകയോ ചെയ്യില്ല. * ഇത്തരം സ്വഭാവവൈകല്യമുള്ളവർ ഒന്നിനോടും താത്്പര്യം കാണിക്കാതെയും സംരക്ഷകരോട് സ്നേഹത്തോടെ പ്രതികരിക്കാതെയും ഇരിക്കും. *അച്ഛനമ്മമാരോടും മറ്റു വേണ്ടപ്പെട്ടവരോടും അടുപ്പമോ പരിചയത്തോടെ ചിരിക്കുകയോ ഇല്ല. സംസാര വൈകല്യം* ഓട്ടിസം കുട്ടികളിൽ കണ്ടുവരുന്ന മറ്റൊരു പ്രധാന ലക്ഷണമാണ് സംസാര വൈകല്യം. ചില വാക്കുകൾ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളിൽ ആവര്‍ത്തിച്ചു പറയുന്ന പ്രത്യേകതയും ഇവരിൽ കാണാറുണ്ട്. സംസാരശേഷി ആദ്യം വളരുകയും പിന്നീട് പെട്ടെന്ന് സംസാരം കുറയുന്നതായും കാണാം. * ചില ഓട്ടിസം കുഞ്ഞുങ്ങൾ തങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോൾ അവരെ ശ്രദ്ധിക്കുകയില്ല. എന്നാൽ, ഒരു കൂട്ടം ഓട്ടിസം കുട്ടികൾ പരിചിതരോടും അപരിചിതരോടും ഒരുപോലെ അടുപ്പം…
Read Moreവരണ്ട ചർമത്തിനു പ്രതിവിധിയുണ്ടോ? ത്വക്കിനെ മൃദുലമാക്കാന്‍ ഏറ്റവും നല്ലത്…
ഫേഷ്യല്‍സ്, സൗണാ ബാത്ത് (Sauna bath) മഡ് പാക് (Mud pack) ഇവയൊക്കെ തൊലിയുടെ ഭംഗി കൂട്ടുന്നതായി തോന്നുമെങ്കിലും അത് താല്‍ക്കാലികം മാത്രമാണ്. ആസ്ട്രിന്‍ജെന്റ്സ് ആസ്ട്രിന്ജെന്റ്സിന്റെ (Astringents) ഉപയോഗം കൊണ്ട് മുഖത്തിന് പുതുമയും ഉന്മേഷവും തോന്നും. കാരണം ഇതില്‍ ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നു. ആള്‍ക്കഹോള്‍ ബാഷ്പീകരിച്ചു പോകുമ്പോള്‍ ചര്‍മത്തിന് കുളിര്‍മ അനുഭവപ്പെടും. അലുമിനിയം സാള്‍ട്ട് അടങ്ങിയ ആസ്ട്രിന്‍ജെന്റ്സ് ഉപയോഗിക്കുമ്പോള്‍ മുഖത്ത് അരുണിമയും തുടുപ്പും ഏറുന്നതുകൊണ്ട്, അത് ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം ഉണ്ടാകുന്നു. പക്ഷേ, ത്വക്ക് കൂടുതല്‍ സുന്ദരമാകുന്നു എന്നത് മിഥ്യാബോധം മാത്രമാണ്. സാലിസിലേറ്റ്സ് സാലിസിലേറ്റ്സ് പോലുള്ള രാസവസ്തുക്കള്‍ അടങ്ങിയ ലേപനങ്ങള്‍ തൊലിയിലെ മൃതകോശങ്ങള്‍ മാറ്റുകയും ചര്‍മത്തിന് പൊതുഭംഗി നല്‍കുകയും ചെയ്യുന്നു. സ്ക്രബ് (Scrub) ലേപനങ്ങളും ചര്‍മത്തിന്റെ പുറത്തെ പാളികള്‍ മാറ്റി തൊലിക്ക് തുടിപ്പു നല്കാന് കെല്‍പ്പുള്ളവയാണ്. പക്ഷേ അവ താല്‍ക്കാലികം മാത്രമാണ്. മാസ്കുകൾമാസ്ക് (Masks) – പലവിധ രാസവസ്തുക്കളും…
Read Moreഹോ, എന്തൊരു ചൂടാണ്… കുട്ടികളെ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകരുത്; കുടിവെള്ളം എപ്പോഴും കൈയില്‍ കരുതണം
കൊച്ചി: വേനല്‍ ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റിയുടെ നിര്‍ദേശം. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കളും സ്കൂള്‍ അധികൃതരും പ്രത്യേകം ശ്രദ്ധ ചെലുത്തണം. ധാരാളം വെള്ളം കുടിക്കണംനിര്ജലീകരണം തടയാന്‍ വെള്ളം കുടിക്കണം. കുടിവെള്ളം എപ്പോഴും കൈയില്‍ കരുതണം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയുള്ള സമയത്ത് സൂര്യപ്രകാശം കൂടുതല്‍ സമയം ഏല്‍ക്കുന്നത് ഒഴിവാക്കണം. കുട്ടികള്‍ക്ക് വെയില് കൂടുതലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നുവരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്ക്കുന്നില്ലെന്നു ഉറപ്പു വരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം ഉറപ്പാക്കണം. ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം. പരീക്ഷാക്കാലമായതിനാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം അതാതു പഞ്ചായത്ത് അധികൃതരും അംഗനവാടി…
Read Moreഅരി, ഗോതമ്പ്, കിഴങ്ങുവർഗ്ഗങ്ങൾ അമിതമായി കഴിക്കുന്നവരോണോ? ചുമ്മാതിരുന്നാലും കൊളസ്ട്രോൾ ഉണ്ടാവും…
അധികമായ വിശ്രമമുള്ളവർക്കും മെലിഞ്ഞിരിക്കുന്നവർക്കും അധ്വാനത്തിന് അനുസരിച്ചല്ലാത്ത അളവിൽ കലോറിമൂല്യം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നവർക്കും കൊളസ്ട്രോൾ ഉണ്ടാകാം. അരി, ഗോതമ്പ്, കിഴങ്ങുവർഗ്ഗങ്ങൾ തുടങ്ങിയ ആഹാരം അമിതമായി കഴിക്കുന്നവർക്ക് കൊളസ്ട്രോൾ ഉണ്ടാകാതിരിക്കണമെങ്കിൽ വിശ്രമമെടുക്കുന്നതിനേക്കാൾ കൂടുതലായി അവർ അധ്വാനിക്കേണ്ടിവരും. കൊഴുപ്പും മധുരവും എണ്ണയും * കൊളസ്ട്രോൾ കുറയ്ക്കുന്നതിനായി കൊഴുപ്പും മധുരവും എണ്ണയും കൂടിയ ഭക്ഷണം പരമാവധി കുറച്ച് പയറുവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. * അവൊക്കാഡോ എന്ന ഫ്രൂട്ട് കഴിക്കുന്നവർക്ക് ചീത്ത കൊളസ്ട്രോൾ കുറയുകയും നല്ല കൊളസ്ട്രോൾ വർധിക്കുകയും ചെയ്യും. * ഓട്സും ബാർലിയും മറ്റു മുഴുധാന്യങ്ങളും കൊളസ്ട്രോൾ കുറയുവാൻ സഹായിക്കും. പുളിയുള്ള പഴങ്ങൾ* ആപ്പിൾ, മുന്തിരി, ഓറഞ്ച് പോലുള്ള പുളിയുള്ള പഴങ്ങൾ ധാരാളം കഴിക്കാവുന്നതാണ്. * നട്സ്, പിസ്ത, ബദാം, കാഷ്യൂനട്ട് പോലുള്ളവ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ നല്ലതാണ്. എന്നാൽ അവയുടെ അളവ് നിയന്ത്രിച്ച് ഉപയോഗിക്കുകയും മദ്യത്തിനൊപ്പം ഉപയോഗിക്കാതിരിക്കുകയും വേണം. മദ്യവും…
Read Moreഉപ്പ് കുറയ്ക്കണമെങ്കിൽ ഇതൊന്നു ശീലിച്ചോളൂ… ബിപി ഉള്ളവർ രാത്രി ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്…
ശരീരത്തിന് ആവശ്യമായതിനേക്കാൾ കൂടുതൽ ഉപ്പ് ദിവസവും നമ്മൾ കഴിക്കുന്നുണ്ട്. ഇതിനാൽ വർധിക്കുന്ന സോഡിയം കാരണം രക്തസമ്മർദം കൂടുമെന്നതിനാൽ ഉപ്പിന്റെ ഉപയോഗം വളരെ നിയന്ത്രിക്കേണ്ടിവരും. * ഉപ്പ് കുറയ്ക്കണമെങ്കിൽ ബേക്കറി സാധനങ്ങളും അച്ചാറും ഉപ്പിലിട്ടവയും ഒഴിവാക്കിയേ മതിയാകൂ. സസ്യഭക്ഷണം ശീലമാക്കാം* മാംസാഹാരം പരമാവധി കുറയ്ക്കുന്നതും ബീഫ് ഒഴിവാക്കുന്നതും രക്തസമ്മർദം കുറയ്ക്കാൻ നല്ലതാണ്; പ്രത്യേകിച്ചും അമിതവണ്ണമുള്ളവർ. സസ്യഭുക്കായ ഒരാളിന് രക്താതിമർദവും ഹൃദയവുമായി ബന്ധപ്പെട്ട പല രോഗങ്ങളും ഒഴിവാക്കാനാകും. അതുകൊണ്ട്ഇത്തരം രോഗികൾ പരമാവധി സസ്യഭുക്കാകുന്നതാണ് നല്ലത്. പാൽക്കട്ടി ഉപയോഗിക്കുന്നവരിൽ* പാൽക്കട്ടി ഉപയോഗിക്കുന്നവരിലും അതിലുള്ള ടൈറാമിന്റെ സാന്നിധ്യംകൊണ്ട് ബിപി വർധിക്കാം. അമിത രക്തസമ്മർദം കുറയ്ക്കാംകരിക്കിൻവെള്ളം, പടവലങ്ങ, പേരയില, കുമ്പളങ്ങ, പഴങ്ങൾ, ഉണക്കമുന്തിരി, കോവയ്ക്ക, വാഴപ്പിണ്ടി, വാഴക്കൂമ്പ്, ഇലക്കറികൾ തുടങ്ങിയവയുടെ വിവിധ രീതിയിലുള്ള ഉപയോഗം അമിതരക്തസമ്മർദമുള്ളവർക്ക് നല്ലതാണ്. ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ടത്എന്നാൽ, ഉറക്കംപോലും തടസപ്പെടുന്ന വിധത്തിൽ വളരെ വൈകിയുള്ള രാത്രിഭക്ഷണം, അമിതഭക്ഷണം, എളുപ്പം ദഹിക്കാത്ത ഭക്ഷണം തുടങ്ങിയവ…
Read Moreപ്രമേഹ അറിയിപ്പുകൾ അവഗണിക്കരുത്; സൂക്ഷിച്ചില്ലെങ്കിൽ പ്രമേഹം കാഴ്ചയെ കവരും…
പ്രമേഹം, ബാധിച്ചിരിക്കുന്നു എന്ന് അറിയുന്നതു മുതൽ ശരിയായ രീതിയിൽ കൈകാര്യം ചെയ്യേണ്ട ആരോഗ്യ പ്രശ്നമാണിത്. രക്തത്തിലെ പഞ്ചസാരയുടെ നില ഉയർന്നുനിൽക്കുന്നതിന്റെ ഭാഗമായി പ്രധാനമായി ഏറ്റവും കൂടുതൽ പേരിൽ കാണാൻ സാധ്യതയുള്ള അസ്വസ്ഥത വർധിച്ച ദാഹമായിരിക്കും. ഇടയ്ക്കിടെ വെള്ളം കുടിക്കേണ്ടി വരും. മൂത്രമൊഴിക്കാൻ പോകേണ്ടതായും വരും. കാഴ്ചയിൽ പ്രശ്നങ്ങൾ അനുഭവപ്പെട്ടു തുടങ്ങും. ഇതൊടൊപ്പം ശരീരഭാരം കുറയാനും തുടങ്ങും. ധമനികൾക്കു നാശം സംഭവിക്കുന്നു നിയന്ത്രണ വിധേയമല്ലാത്ത അവസ്ഥയിൽ രക്തത്തിലെ പഞ്ചസാരയുടെ നില ഉയർന്നുനിൽക്കുന്നത് ധമനികളിൽ നാശം സംഭവിക്കുന്നതിനു കാരണമാകും. അതിന്റെ ഫലമായി മർമ പ്രധാനമായ അവയവങ്ങളിൽ ആവശ്യമായ അളവിൽ രക്തം എത്തുകയില്ല. ഈ പ്രക്രിയയുടെ ഫലമായി ഭാവിയിൽ ജീവനുതന്നെഭീഷണി ആകാവുന്ന തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും. പഞ്ചസാര നില പരിശോധിക്കണം അതുകൊണ്ടുതന്നെ പ്രമേഹത്തിന്റെ അറിയിപ്പുകൾ ആയ അസ്വസ്ഥതകൾ അനുഭവപ്പെടുകയാണെങ്കിൽ എത്രയും നേരത്തേ രക്തത്തിലെ പഞ്ചസാരയുടെ നില…
Read Moreസ്ട്രോക്ക് പ്രയാസങ്ങൾ ഒഴിവാക്കം; ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി…
സ്ട്രോക്ക് കാരണം ആശയവിനിമയത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഇതിനു നല്ല രീതിയിലുള്ള സ്പീച്ച് തെറാപ്പി ആവശ്യമാണ്. സ്ട്രോക്ക് പ്രയാസങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. * ആശയവിനിമയം നടത്താന്‍ നിരന്തരമായി അഭ്യസിക്കുക * ഉച്ചത്തില്‍ വായിക്കുക * പേരുകള്‍ ഗാനങ്ങള്‍ തുടങ്ങിയവ പലതവണ ആവര്‍ത്തിക്കുക * കാര്‍ഡുകള്‍ അല്ലെങ്കില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുക തുടങ്ങിയവ ചെയ്യാവുന്നതാണ്. ഭക്ഷണം കഴിക്കുന്പോൾസ്ട്രോക്ക് രോഗികളില്‍ ഭക്ഷണം വിഴുങ്ങുന്നതിനു പ്രയാസം കാണാറുണ്ട്. ഇത് ആഹാരം ശ്വാസനാളത്തിലേക്ക് പോകാനും തന്മൂലം ആസ്പിരേഷന്‍ ന്യുമോണിയ വരുന്നതിനും സാധ്യതയുണ്ട്. ഇത് കുറയ്ക്കുന്നതിനായി ഭക്ഷണം ചെറിയ കഷണങ്ങളായി മുറിച്ചു കഴിക്കേണ്ടതും പാനീയങ്ങള്‍ കുറച്ചു കുറച്ചായി മൊത്തിക്കുടിക്കേണ്ടതുമാകുന്നു. സംസാരം ഒഴിവാക്കാം…* ഭക്ഷണം കഴിക്കുമ്പോള്‍ സംസാരം ഒഴിവാക്കുകയും മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതും ഒഴിവാക്കേണ്ടതാണ്. * കിടന്നു കൊണ്ട് ഭക്ഷണം കഴിക്കാന്പാടുള്ളതല്ല. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കുറവ്,ഓര്‍മക്കുറവ് സ്ട്രോക്ക് മൂലം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള…
Read More