ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. പ്രമേഹകാരണങ്ങൾപാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ, ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം. അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ സമയമെടുക്കൽ എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.…
Read MoreTag: health
സിഒപിഡി രോഗികളുടെ ശ്രദ്ധയ്ക്ക് (2) സിഒപിഡി രോഗികളിൽ കോവിഡ് മാരകമായേക്കാം
ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ് സി.ഒ.പി.ഡി. അഥവാ ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ്. വിട്ടുമാറാത്തതും കാലക്രമേണ വര്‍ധിക്കുന്നതുമായ ശ്വാസംമുട്ടല്‍, കഫകെട്ട്, ചുമ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. പ്രതിരോധ കുത്തിവയ്പ്പെടുക്കുകസിഒപിഡി രോഗികളിൽ കോവിഡും മറ്റു ശ്വാസകോശ അണുബാധ മൂലമുള്ള രോഗങ്ങളും തടയുന്നതിനു പ്രതിരോധ കുത്തിവയ്പുകൾ സഹായിക്കുന്നു. സിഒപിഡി രൂക്ഷമാകുന്നത് ഒഴിവാക്കാനും വാക്സിനുകൾ ഗുണപ്രദം. ശ്വസന വ്യായാമം രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിനും ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ശ്വസന വ്യായാമ മുറകളും വീട്ടിൽ തന്നെയുള്ള നടത്തവും മറ്റു ലഘുവ്യായാമങ്ങളും ഉപകാരപ്രദം. പുകയും വിഷവാതകങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകപുകവലി ഒഴിവാക്കുക. മുറികളിൽ വായുസഞ്ചാരം ഒഴിവാക്കുക. വായുമലിനീകരണം ഉണ്ടാകാത്ത രീതിയിലുള്ള പാചകരീതി അവംലംബിക്കുക. കോവിഡ് രോഗസാധ്യത കുറയ്ക്കുക മാസ്ക് ധരിക്കുക. സാമൂഹിക അകലം പാലിക്കുക. കൈകൾ ശുചിയാക്കുക. എന്നിവയ്ക്കൊപ്പം സിഓപിഡി രോഗികൾ വാക്സിൻ കൂടി സ്വീകരിക്കേണ്ടതാണ്. സിഒപിഡി രോഗികൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ1.സിഒപിഡി രോഗികളിൽ കോവിഡ്…
Read Moreസിഒപിഡി രോഗികളുടെ ശ്രദ്ധയ്ക്ക് (1) ഇൻഹേലർ എങ്ങനെ ഉപയോഗിക്കണം
ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ് സി.ഒ.പി.ഡി. അഥവാ ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ്. വിട്ടുമാറാത്തതും കാലക്രമേണ വര്‍ധിക്കുന്നതുമായ ശ്വാസംമുട്ടല്‍, കഫകെട്ട്, ചുമ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. പ്രധാന കാരണങ്ങൾപുക, വാതകങ്ങള്‍, പൊടിപടലങ്ങള്‍ തുടങ്ങിയവയോടുള്ള സമ്പര്‍ക്കം ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. പുകവലിയും അന്തരീക്ഷ മലിനീകരണവും സി.ഒ.പി.ഡി.ക്കുള്ള കാരണങ്ങളില്‍ പ്രഥമസ്ഥാനത്ത് നില്ക്കുന്നു. മാരകരോഗങ്ങളിൽ രണ്ടാമത്ലോകത്ത് മരണങ്ങള്‍ക്കുള്ള ആദ്യ മൂന്നു കാരണങ്ങളില്‍ ഒന്നാണ് സി.ഒ.പി.ഡി. ഗ്ലോബല്‍ ബര്‍ഡെന്‍ ഓഫ് ഡിസീസസ് എസ്റ്റിമേറ്റസ് (GBD) പ്രകാരം ഇന്ത്യയില്‍ മാരക രോഗങ്ങളില്‍ സി.ഒ.പി.ഡി.രണ്ടാം സ്ഥാനത്ത് നില്ക്കുന്നു. ആരോഗ്യമുള്ള ശ്വാസകോശംഈ കോവിഡ് കാലത്തും സിഓപിഡി രോഗികളുടെ എണ്ണത്തിൽ കുറവൊന്നും സംഭവിച്ചില്ല. ശ്വാസകോശം ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വർധിച്ചുവരുന്ന കാലഘട്ടം കൂടിയാണ്. ശ്വാസകോശാരോഗ്യം സംരക്ഷി ക്കുന്നതിന് സിഒപിഡി രോഗികളും അവരെ പരിചരിക്കു ന്നവരും ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. ഊര്ജസ്വലരായിരിക്കുകസിഓപിഡി കണ്ടെത്തിയാൽ പലരും ഉദാസീനരായിപ്പോകാറുണ്ട്.…
Read Moreഫംഗസ് – 1ഫംഗസിനെ തോൽപ്പിക്കാൻ എന്തു ചെയ്യണം?
സൂക്ഷ്മജീവികൾ ഏതായാലും അവയെ നേരിടാനും ചെറുത്തു തോൽപിക്കാനും ആരോഗ്യത്തിനു ഹാനികരമാകാതെ ശരീരം സംരക്ഷിക്കുന്നതിനും നമ്മുടെയെല്ലാം ശരീരത്തിൽ തന്നെ സഹജമായ ഒരു കഴിവുണ്ട്. ഈ സംരക്ഷണ സംവിധാനങ്ങളിൽ പോറലുകൾ ഉണ്ടാകുമ്പോഴാണ് പ്രതിരോധശേഷി കുറയുന്നത്. തീരെ നിസാരമായ ചർമ രോഗങ്ങൾ മുതൽ ശ്വാസം മുട്ടലും തുടർന്ന് മരണവും വരെ സംഭവിക്കുന്ന അവസ്ഥകൾ വരെയുള്ള പല ആരോഗ്യ പ്രശ്നങ്ങൾക്കും ഫംഗസ് കാരണമാകാവുന്നതാണ്. പലരും ഭയത്തോടെയാണ് ഫംഗസ് വാർത്തകൾ കാണുകയും കേൾക്കുകയും ചെയ്യുന്നത്. ചില ചർമരോഗങ്ങൾ…ചർമത്തിൽ ഉണ്ടാകാറുള്ള ചില പ്രശ്നങ്ങൾക്ക് നാട്ടറിവുകൾ അനുസരിച്ച് വട്ടച്ചൊറി എന്ന് പറയാറുണ്ട്. ഇങ്ങനെയുള്ള പല ചർമരോഗങ്ങളും ഉണ്ടാകുന്നത് ഫംഗസ് ബാധ മൂലം ആയിരിക്കും. തലയോട്ടിയിലെ ചർമ്മം, താടി, കാൽപ്പാദം, ഊരുസന്ധി, നഖങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ചൊറിച്ചിലും പഴുപ്പും കൂടുതൽ പേരിലും ഫംഗസ് ബാധയുടെ ഫലമായി ഉണ്ടാകുന്നതാണ്. പ്രതിരോധശേഷി കുറഞ്ഞാൽചില ഫംഗസ് ബാധയുടെ ഫലമായി ന്യൂമോണിയ ഉണ്ടാകുന്നതാണ്. രോഗ…
Read Moreഎന്താണ് ന്യൂമോണിയ? ന്യൂമോണിയ അതിജീവനത്തിന് എന്തൊക്കെ ശ്രദ്ധിക്കണം?
ന്യൂമോണിയയ്ക്കെതിരെ സംസ്ഥാനത്ത് സാന്‍സ് (SAANS) പദ്ധതി നടപ്പിലാക്കുന്നു. ഈ മാസം ആരംഭിച്ച് ഫെബ്രുവരി മാസം വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ലക്ഷ്യം വയ്ക്കുന്നത്. ന്യൂമോണിയയെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുക, എത്രയും വേഗം ചികിത്സ ലഭ്യമാക്കുക, പരിശീലനം നല്‍കുക, ഫീല്‍ഡ്തല ജീവനക്കാരെ സജ്ജമാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. പലപ്പോഴും താമസിച്ചു ചികിത്സ തേടുന്നതാണ് നോ്യൂമോണിയ മരണങ്ങള്‍ക്ക് കാരണമാകുന്നത്. അതിനാല്‍ തന്നെ എത്രയും നേരത്തെ ചികിത്സ തേടേണ്ടതാണ്. വാക്സിനുണ്ട്അണുബാധ കാരണം ഏറ്റവുമധികം പേരെ മരണത്തിലേക്ക് നയിക്കുന്ന രോഗമാണ് ന്യൂമോണിയ. കൂട്ടികളേയും പ്രായമായവരേയുമാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. ന്യൂമോണിയ തടയാനായി നിരവധി പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നു വരുന്നത്. കുട്ടികളിലെ ന്യൂമോകോക്കല്‍ ന്യൂമോണിയതടയാന് ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന് നല്കി വരുന്നു. ഇപ്പോള്‍ ഈ വാക്സിന് എല്ലായിടത്തും ലഭ്യമാക്കിയിട്ടുണ്ട്. എന്താണ് ന്യൂമോണിയ?അണുബാധ നിമിത്തം ശ്വാസകോശത്തില്‍ നീര്‍ക്കെട്ടുണ്ടാകുകയും അത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ്…
Read Moreനേരത്തെ കണ്ടെത്തിയാല്‍ മലമ്പനി ചികിത്സിച്ച് ഭേദമാക്കാം
2025 ഓടുകൂടി കേരളത്തിൽ മലേറിയ(മലന്പനി) നിർമ്മാർജനം ചെയ്യുക എന്നതാണ് നാം ലക്ഷ്യമിടുന്നത്. നേരത്തെ കണ്ടുപിടിച്ചാല്‍ മലമ്പനി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലോ, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലോ രക്തപരിശോധന നടത്തുകയും സൗജന്യ സമ്പൂര്‍ണ ചികിത്സ തേടുകയും ചെയ്യാം. രോഗം വരുന്ന വഴിഅനോഫിലിസ് വിഭാഗത്തില്‍പ്പെട്ട ക്യൂലക്സ് കൊതുകു വഴി പകരുന്ന ഒരു രോഗമാണ് മലമ്പനി. പ്ലാസ്മോഡിയം ജനുസില്‍പ്പെട്ട ഏകകോശ പരാഗ ജീവികളാണ് മലമ്പനിക്ക് കാരണമാകുന്നത്. രോഗലക്ഷണംപനിയും, വിറയലും, തലവേദനയുമാണ് മലമ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ദിവസങ്ങളോളം പനിയും, വിറയലും ആവര്‍ത്തിക്കുന്നത് മലമ്പനിയുടെ പ്രത്യേക ലക്ഷണമാണ്. രോഗനിര്ണയംരക്ത പരിശോധനയിലൂടെ മാത്രമേ മലമ്പനി രോഗം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ. മലമ്പനിയാണ് എന്ന് അറിയാനുള്ള റാപ്പിഡ് ടെസ്റ്റ് (ബൈവാലെന്റ് ആര്.ഡി.റ്റി) സംവിധാനവും നിലവിലുണ്ട്. പ്രതിരോധ മാര്‍ഗങ്ങള്‍· വീടിനു ചുറ്റും, പരിസരപ്രദേശങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക · കിണറുകള്‍, ടാങ്കുകള്‍, വെള്ളം സംഭരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍ എന്നിവ…
Read Moreഎന്തു കഴിക്കണം, എങ്ങനെ കഴിക്കണം?
നമ്മുടെ ശരീരഘടന അനുസരിച്ച് എന്തു കഴിക്കണം, എപ്പോൾ കഴിക്കണം, എത്രത്തോളം കഴിക്കണം, എത്ര തവണ കഴിക്കണം, എങ്ങനെ കഴിക്കണം എന്നിവ നാം അറിഞ്ഞിരിക്കണം. * വിശപ്പുള്ളപ്പോൾ മാത്രം ഭക്ഷണം കഴിക്കുക. ആരോഗ്യമുള്ളവനേ ശരിയായ വിശപ്പറിയൂ. ആഹാരം ദിവസേന മൂന്നു നേരം മാത്രമായി മിതപ്പെടുത്തുക. വയറിനെ നാലായി ഭാഗിച്ച് രണ്ടുഭാഗം അന്നംകൊണ്ടു നിറയ്ക്കാം. ഒരുഭാഗം ജലത്തിനുവേണ്ടിയും നാലാമത്തെ ഭാഗം വായു സഞ്ചാരത്തിനുവേണ്ടിയും നീക്കിവയ്ക്കണം. * ധൃതഗതിയിൽ ഭക്ഷണം കഴിക്കരുത്. നന്നായി ചവച്ചരച്ചു കഴിക്കുക. പഴങ്ങളും പച്ചക്കറികളും ഇലവർഗങ്ങളും മുളപ്പിച്ച പയറുവർഗങ്ങളും നാരുള്ള ഭക്ഷണവും ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തുക. നാരുകൾ അടങ്ങിയ ഭക്ഷണംപച്ചക്കറികൾ: ഇലക്കറികൾ, ബീൻസ്, കാരറ്റ്, തക്കാളി, കാബേജ്, കൂൺ എന്നിവ.പഴങ്ങൾ: ആപ്പിൾ, ചെറുപഴം, മുന്തിരി, പേരയ്ക്ക, അത്തിപ്പഴം, ഓറഞ്ച് എന്നിവ.ധാന്യങ്ങൾ: തവിടുള്ള അരി, ഗോതന്പ്, പയറുവർഗങ്ങൾ. * അതത് കാലങ്ങളിലും പ്രാദേശികമായും സുലഭമായും ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും…
Read Moreസീതപ്പഴം(2) ഗർഭിണികളുടെ ആരോഗ്യത്തിനും മുഖക്കുരുവിൽ നിന്നു സംരക്ഷണം നൽകും
സീതപ്പഴത്തിൽ ഉയർന്ന അളവിൽ അടങ്ങിയ ഇരുന്പ് വിളർച്ച തടയുന്നു. ഗർഭിണികളുടെയും ഗർഭസ്ഥശിശുവിന്റെയും ആരോഗ്യത്തിന് സഹായകം. അതിലുളള വിറ്റാമിൻ എ, സി എന്നിവ ഗർഭസ്ഥശിശുവിന്റെ ചർമം, കണ്ണുകൾ, മുടി എന്നിവയുടെ ആരോഗ്യത്തിന് ഉത്തമം. അണുബാധ തടയുന്നുഗർഭിണികൾ സീതപ്പഴം ശീലമാക്കുന്നത് കുഞ്ഞിന്റെ വളർച്ചയ്ക്കും തലച്ചോറിന്റെ വികാസത്തിനും സഹായകം. ഗർഭകാലത്തുണ്ടാകുന്ന മനംപിരട്ടൽ, ഛർദി എന്നിവ തടയുന്നതിനും ഉത്തമം. മാസം തികയാതെയുളള പ്രസവം ഒഴിവാക്കുന്നതിനും ഗുണപ്രദം. മുലപ്പാലിന്റെ ഉത്പാദനം കൂട്ടുന്നതിനും ഗുണപ്രദം. സീതപ്പഴത്തിലുളള ആന്റി ഓക്സിഡൻറുകൾ അണുബാധ തടയുന്നതിനു സഹായകം. ചർമസംരക്ഷണത്തിന്സീതപ്പഴത്തിലുളള വിറ്റാമിൻ സി, എ, ബി, മറ്റ് ആന്റിഓക്സിഡന്റുകൾ എന്നിവ ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ചർമത്തിലെ മുറിവുകൾ ഭേദപ്പെടുന്നതിനും പുതിയ പാളി ചർമകോശങ്ങൾ രൂപപ്പെടുന്നതിനും സഹായകം. ചുളിവു കുറയ്ക്കാംസീതപ്പഴം ശീലമാക്കിയാൽ ചർമത്തിൽ ചുളിവുകൾ രൂപപ്പെടുന്നതു തടയാം. ചർമത്തിന്റെ ഇലാസ്തിക കൂട്ടാം. അതിലുളള വിറ്റാമിൻ സി ചർമകോശങ്ങളിലെ ഫ്രീ റാഡിക്കലുകളോടു പൊരുതി ചർമത്തിന്റെ…
Read Moreസീതപ്പഴം (1) ; നല്ല കൊളസ്ട്രോൾ കൂട്ടാനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും…
ധാരാളം ഉൗർജമടങ്ങിയ ഫലമാണു സീതപ്പഴം. ക്ഷീണവും തളർച്ചയും പേശികളുടെ ശക്തിക്ഷയവും അകറ്റുന്നു. ഫലത്തിന്റെ മാംസളമായ, തരിതരിയായി ക്രീം പോലെയുളള ഭാഗം പോഷകസമൃദ്ധം. വിറ്റാമിൻ സി, എ, ബി6 എന്നീ പോഷകങ്ങൾ ധാരാളമടങ്ങിയ ഫലമാണു സീതപ്പഴം. പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പർ, സോഡിയം തുടങ്ങിയ ധാതുക്കളും അതിലുണ്ട്. ഫലത്തിനുളളിൽ പുഴു കാണപ്പെടാൻ സാധ്യതയുളളതിനാൽ കഴിക്കുംമുന്പു ശ്രദ്ധിക്കണം. ആന്റിഓക്സിഡന്റുകൾ ധാരാളംസീതപ്പഴത്തിന്റെ ആന്റി ഓക്സിഡന്റ് ഗുണം ചിലതരം കാൻസറുകൾ തടയുന്നതിനു സഹായകമെന്നു ഗവേഷകർ. സീതപ്പഴത്തിലുളള വിറ്റാമിൻ സിയും റൈബോഫ്ളാവിൻ എന്ന ആന്റി ഓക്സിഡന്റും ഫ്രീ റാഡിക്കലുകളെ തുരത്തുന്നു. കാഴ്ചശക്തി മെച്ച ത്തിൽ നിലനിർത്തുന്നതിനു സഹായകം. വിറ്റാമിൻ സി ആന്റി ഓക്സിഡൻറാണ്. ശരീരകോശങ്ങളിൽ അടിഞ്ഞുകൂടുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നതിൽ ആന്റി ഓക്സിഡന്റുകൾ നിർണായക പങ്കു വഹിക്കു ന്നു. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. രോഗാണുക്കളെ തുരത്തുന്നു. ഹൃദയാരോഗ്യം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനു സീതപ്പഴം ഗുണകരം. സീതപ്പഴത്തിൽ സോഡിയവും…
Read Moreനമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം; കീടനാശിനി നീക്കംചെയ്യാൻ സാനിറ്റൈസർ മതിയോ?
ശുദ്ധജലം ഉപയോഗിക്കാം, ജലജന്യരോഗങ്ങൾ തടയാം1. കുടിവെള്ള സ്രോതസുകളിൽ മലിനജലം കലരുന്നില്ലെന്ന് ഉറപ്പുവരുത്തുക, 2. കിണറുകളും കുടിവെള്ള സ്രോതസുകളും കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക.3. മലിനജലം കലർന്നിട്ടുണ്ടെങ്കിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുക. 4. കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. ക്ലോറിൻ ഗുളിക ഉപയോഗം20 ലിറ്റർ വെള്ളത്തിൽ 0.5 ഗ്രാം ക്ലോറിൻ ഗുളികയും 500 ലിറ്റർ വെള്ളത്തിൽ 12.5 ഗ്രാം ക്ലോറിൻ ഗുളികയും 1000 ലിറ്റർ വെള്ളത്തിൽ 25 ഗ്രാം ക്ലോറിൻ ഗുളികയുമാണ് പൊടിച്ചു ചേർക്കേണ്ടത്. ക്ലോറിനേഷൻ ചെയ്ത് അര മണിക്കൂറിനുശേഷം വെള്ളം ഉപയോഗിക്കാവുന്നതാണ്. ലിക്വിഡ് ക്ലോറിനേഷൻ1000 ലിറ്റർ വെള്ളത്തിൽ 20 മില്ലി ലിറ്റർ ദ്രാവക ക്ലോറിൻ ചേർക്കണം. സൂപ്പർ ക്ലോറിനേഷന് ഇരട്ടി അളവിൽ ദ്രാവക ക്ലോറിൻ ഉപയോഗിക്കണം. അര മണിക്കൂറിനു ശേഷം വെള്ളം ഉപയോഗിക്കാം. നിർബന്ധമായും സോപ്പുപയോഗിച്ചു കൈ കഴുകേണ്ടത് എപ്പോഴെല്ലാം?1. ശുചിമുറി ഉപയോഗിച്ചതിനു ശേഷം.2.തുമ്മുകയോ ചുമയ്ക്കുകയോ ചെയ്തതിനു…
Read More