കഥയും നോവലും എഴുതിയവര്‍ പോലും സൂക്ഷിക്കുക !നിങ്ങള്‍ പോലും അറിയാതെ അതിനു രണ്ടാം ഭാഗം വരുന്നുണ്ടാകും; ഇതിഹാസയുടെ സംവിധായകനെതിരേ തുറന്നടിച്ച് തിരക്കഥാകൃത്ത്…

ഇതിഹാസ, സ്‌റ്റൈല്‍, കാമുകി എന്നീ ചിത്രങ്ങളുെട സംവിധാകയനായ ബിനു എസിനെതിരേ കടുത്ത ആരോപണങ്ങളുമായി തിരക്കഥാകൃത്ത് അനീഷ് ലി അശോക്. ഇതിഹാസ-2വിന്റെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ടാണ് അനീഷ് സംവിധായകന് നേരെ തിരിഞ്ഞത്. താനറിയാതെ ഇതിഹാസ-2 സിനിമയുമായി സംവിധായകനും കൂട്ടരും മുന്നോട്ട് പോകുന്നുണ്ടെന്നും അതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും അനീഷ് പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് ബിനു, ഇതിഹാസ 2 എന്ന ചിത്രം അനൗണ്‍സ് ചെയ്യുന്നത്. തിരക്കഥയിലും ബിനുവിന്റെ പേര് ആയിരുന്നു. അനീഷിന്റെ കുറിപ്പില്‍ പറയുന്നത്…ഇതിഹാസ എന്ന സിനിമ എഴുതിയ ഞാന്‍ പോലും അറിയാതെ ഇപ്പോള്‍ ‘ഇതിഹാസ 2’ എന്ന പേരില്‍ പലരും എവിടയൊക്കെയോ ഇരുന്നു അതിനു രണ്ടാം ഭാഗം എഴുതുന്നു എന്ന ഒരു വാര്‍ത്ത കേള്‍ക്കുവാനിടയായി. എന്താണ് അവരുടെ ലക്ഷ്യം എന്നു അറിയില്ല… ഇവരൊക്കെ ഭയങ്കര ബുദ്ധി രാക്ഷസന്മാര്‍ ആണെന്നു തോന്നുന്നു… ഇങ്ങനൊക്കെ രണ്ടാം ഭാഗം എടുക്കാന്‍ പറ്റുമെങ്കില്‍ ഈ നാട്ടില്‍…

Read More