വി​വാ​ദ​നാ​യി​ക ക​ന​ക​ദു​ര്‍​ഗ വീ​ണ്ടും വി​വാ​ഹി​ത​യാ​യി ! വ​ര​ന്‍ വി​ള​യോ​ടി ശി​വ​ന്‍​കു​ട്ടി…

ശ​ബ​രി​മ​ല യു​വ​തി​പ്ര​വേ​ശ​ത്തി​ലൂ​ടെ വി​വാ​ദ​നാ​യി​ക​യാ​യി വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞ ആ​ക്ടി​വി​സ്റ്റ് ക​ന​ക​ദു​ര്‍​ഗ​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ന്‍ വി​ള​യോ​ടി ശി​വ​ന്‍​കു​ട്ടി​യും വി​വാ​ഹി​ത​രാ​യി. ഭാ​ര്യ ഭ​ര്‍​തൃ ബ​ന്ധം എ​ന്ന​തി​ലു​പ​രി പ​ര​സ്പ​രം സ​ഖാ​ക്ക​ളാ​യി ഒ​രു​മി​ച്ച് ജീ​വി​ക്കാ​ന്‍ ഇ​രു​വ​രും തീ​രു​മാ​നി​ക്കു​ക​യും പി​ന്നാ​ലെ സ്‌​പെ​ഷ​ല്‍ മാ​ര്യേ​ജ് ആ​ക്ട് പ്ര​കാ​രം ഇ​രു​വ​രും ഇ​ന്ന് വി​വാ​ഹം റ​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ‘ര​ണ്ട് പേ​രും ഒ​റ്റ​യ്ക്ക് ജീ​വി​ക്കു​ന്ന​വ​രാ​ണ്. ആ​ക്ടി​വി​സ്റ്റു​ക​ളാ​ണ്. ഐ​ക്യ​ത്തോ​ടെ ജീ​വി​ക്കാ​മെ​ന്ന് തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ മേ​യ് മാ​സം മു​ത​ലു​ള്ള പ​രി​ച​യ​മാ​ണ്. വി​വാ​ഹി​ത​രാ​യെ​ങ്കി​ലും ഒ​രാ​ള്‍ ഒ​രാ​ള്‍​ക്ക് മു​ക​ളി​ലെ​ന്ന ചി​ന്ത​യി​ല്ല. അ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​രും ത​ന്റേ​ത് താ​നും തു​ട​രു​മെ​ന്നും വി​ള​യോ​ടി ശി​വ​ന്‍​കു​ട്ടി വ്യ​ക്ത​മാ​ക്കു​ന്നു. ഈ​യ​ടു​ത്ത് പു​റ​ത്തി​റ​ങ്ങി​യ ച​ല​ച്ചി​ത്രം ‘പ​ട’​യി​ലെ യ​ഥാ​ര്‍​ഥ സ​മ​ര​നാ​യ​ക​നാ​ണ് വി​ള​യോ​ടി ശി​വ​ന്‍​കു​ട്ടി.

Read More

ഒപ്പം മലകയറിയ ബിന്ദു സുഖിക്കുമ്പോള്‍ കനകദുര്‍ഗയ്ക്ക് ഇത് കഷ്ടകാലം ! വീട്ടില്‍ കയറാന്‍ സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനമായില്ല; ഒരാവേശത്തിന് ശബരിമലയില്‍ കയറിയ കനകദുര്‍ഗയുടെ ഇപ്പോഴത്തെ ജീവിതം കയ്യാലപ്പുറത്തെ തേങ്ങപോലെ…

മലപ്പുറം: ശബരിമലയില്‍ പ്രവേശിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ ബിന്ദുവും കനകദുര്‍ഗയും മലകയറിയത് ഒരുമിച്ചായിരുന്നെങ്കിലും ഇരുവരുടെയും ഇന്നത്തെ ജീവിതം രണ്ടു തട്ടിലാണ്. സര്‍ക്കാരിന്റെ തലോടലേറ്റ് ബിന്ദു സുഖിക്കുമ്പോള്‍ കനകദുര്‍ഗയുടെ അവസ്്ഥ മറിച്ചാണ്. ബിന്ദുവിനു വേണ്ടി സര്‍ക്കാര്‍ ചട്ടങ്ങള്‍ മാറ്റി മറിയ്ക്കുമ്പോള്‍ ഭര്‍ത്താവിന്റെ വീട്ടില്‍പോലും കനകദുര്‍ഗയ്ക്ക് കയറാനാകുന്നില്ല. പെരുന്തല്‍മണ്ണയിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തിലാണ് കനകദുര്‍ഗ ഇപ്പോള്‍ കഴിയുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍ കയറാന്‍ സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനമാകാത്തതിനെത്തുടര്‍ന്നാണ് ഇത്. ഭര്‍ത്തൃവീട്ടില്‍ കയറാന്‍ അനുവദിക്കണം, കുട്ടിയെ കൂടെ വിടണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നല്‍കിയ ഹര്‍ജി ഇന്നലെ കോടതി പരിഗണിച്ചില്ല. കനകദുര്‍ഗയുടെ അഭിഭാഷക ഹാജരാകാത്തതിനെത്തുടര്‍ന്ന് മാറ്റിയ കേസ് ഇന്നു പരിഗണിച്ചേക്കും. പെരിന്തല്‍മണ്ണ കോടതിയില്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം പുലാമന്തോള്‍ ഗ്രാമന്യായാലയത്തിന്റെ പരിഗണനയ്ക്കു വിട്ടിരുന്നു. അവിടെ ജഡ്ജി ഇല്ലാതിരുന്നതിനാല്‍ ചുമതലയുള്ള തിരൂര്‍ കോടതിയില്‍ ഇന്നലെ കേസ് പരിഗണിക്കുമെന്നാണ് കരുതിയത്. കേസ് പരിഗണനയ്ക്കു വന്നില്ലെന്നാണു കനകദുര്‍ഗയുടെ…

Read More