കര്‍ണാടകത്തില്‍ ബിജെപിയും കോണ്‍ഗ്രസും വോട്ടര്‍മാര്‍ക്ക് നല്‍കിയത് ആയിരങ്ങള്‍; വിലപേശലില്‍ പലര്‍ക്കും ലഭിച്ചത് 700 മുതല്‍ 2000 രൂപ വരെ; മദ്യവും യഥേഷ്ടം ഒഴുക്കി…

കര്‍ണാടക: കഴിഞ്ഞ ദിവസം നടന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ഒഴുക്കിയത് കോടികളെന്ന് വിവരം. വോട്ടര്‍മാര്‍ക്ക് ആയിരവും രണ്ടായിരവും വച്ചാണ് ഇരുപാര്‍ട്ടികളില്‍ നിന്നും ലഭിച്ചത്. കൂടാതെ മദ്യവും യഥേഷ്ടം ഒഴുക്കിയെന്ന് റിപ്പോര്‍ട്ടുണ്ട്. മാസം 2000 രൂപ മാത്രം വരുമാനം ഉളള വീട്ടമ്മമാര്‍ക്ക് ആയിരങ്ങള്‍ നല്‍കിയാണ് വോട്ടു വാങ്ങിയതെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 500 രൂപയാണ് കിട്ടിയതെന്നും ഈ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും 1000 രൂപ വീതം നല്‍കിയതായും നാഗവല്ലി എന്ന വീട്ടമ്മയുടെ വാക്കുകളെ ഉദ്ദരിച്ച് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥാനാര്‍ത്ഥിത്വം വിലയിരുത്തിയാണ് എത്ര രൂപ നല്‍കണമെന്ന് കണക്കാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചില സമുദായങ്ങളേയും പ്രദേശങ്ങളിലേയും രാഷ്ട്രീയം മനസിലാക്കി പണവും മദ്യവും നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്. ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി മല്‍സരിക്കുന്ന ബിടിഎം പ്രദേശത്ത് 2000 രൂപയാണ് ഇരു പാര്‍ട്ടികളും…

Read More

കര്‍ണാടകത്തില്‍ അന്യഗ്രഹജീവികള്‍ ! കൃഷിയിടത്തില്‍ കൂറ്റന്‍ കാല്‍പ്പാട് കണ്ട്‌വീട്ടിലൊളിച്ച് നാട്ടുകാര്‍; പാതിരാത്രിയില്‍ അപരിചിതമായ ശബ്ദങ്ങളും പതിവാകുന്നു

അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം കണ്ടെത്തിയെന്നു പറയപ്പെടുന്ന സ്ഥലങ്ങളില്‍ ഭൂരിഭാഗവും അമേരിക്കയും മറ്റ് പാശ്ചാത്യദേശങ്ങളുമാണ്. എന്നാല്‍ തങ്ങളുടെ ഗ്രാമത്തില്‍ കുറച്ചു നാളുകളായി എന്താണു സംഭവിക്കുന്നത് എന്നറിയാതെ പേടിച്ചിരിക്കുകയാണ് കര്‍ണാടകയിലെ ഗഡഗ് ജില്ലയിലെ ആന്തുരിലുള്ളവര്‍. സ്ത്രീകളും കുട്ടികളും പുറത്തിറങ്ങാന്‍ പോലും തയാറാകാതെ വീടിനകത്ത് അടച്ചുപൂട്ടിയിരിക്കുന്നു. മുതിര്‍ന്നവര്‍ക്ക് ഭയമുണ്ടെങ്കിലും മുഴുവന്‍ സമയ പട്രോളിങ്ങിന് പൊലീസും വനപാലകരും ഉള്ളതു മാത്രമാണ് ഏക ആശ്വാസം. ഗ്രാമത്തെ ചൂഴ്ന്നു നില്‍ക്കുന്ന ഈ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ ഉപജീവനമാര്‍ഗമായ കൃഷി പോലും കഷ്ടത്തിലാകും. ആന്തൂരിലെ ഒരു കൃഷിയിടത്തില്‍ കണ്ടെത്തിയ ഭീമന്‍ കാല്‍പ്പാടുകളാണ് നാട്ടുകാരുടെ ഉറക്കം കെടുത്തിയിരിക്കുന്നത്. ഒപ്പം പാതിരാത്രിയില്‍ പലരും പേടിപ്പെടുത്തുന്ന കനത്ത നിശ്വാസങ്ങളും ചുറ്റില്‍ നിന്നും കേള്‍ക്കുന്നതായി ആളുകള്‍ പറയുന്നു പക്ഷെ പരിസരത്തെങ്ങും ആരെയും കാണാനുമില്ല. ജൂലൈ ഒന്‍പതിന് ഞായറാഴ്ച രാവിലെയാണ് ആന്തൂരിലെ കൃഷിയിടങ്ങളിലൊന്നില്‍ വമ്പന്‍ കാല്‍പ്പാടുകള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്. അതിന്റെ തൊട്ടുതലേന്നു രാത്രിയില്‍…

Read More