കര്‍ഷകനല്ലേ മാഡം ഒന്നു കള പറിക്കാന്‍ ഇറങ്ങിയതാ ! മുണ്ട് മടക്കി തലയില്‍ കുത്തി വീട്ടില്‍ നല്ല നാടന്‍ കര്‍ഷകനായി മോഹന്‍ലാല്‍;വീഡിയോ കാണാം…

നല്ല നാടന്‍ കര്‍ഷകന്റെ വേഷവും പ്രവൃത്തികളുമായി മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാല്‍. ലോക്ക്ഡൗണ്‍ കാലത്ത് ആരംഭിച്ച വീട്ടിലെ ജൈവ കൃഷിയുടെ വീഡിയോ പങ്കുവയ്ക്കുകയാണ് താരം. വീട്ടിലെ ആവശ്യങ്ങള്‍ക്ക് ഈ പച്ചക്കറികള്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ തന്റെ പച്ചക്കറി തോട്ടത്തിലേക്ക് നടന്നു വരുന്നിടത്ത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. മുണ്ടും മടക്കിക്കുത്തി തലയില്‍ കെട്ടുമായി അല്പം മാസ്സ് ആയിട്ടാണ് താരത്തിന്റെ വരവ്. തുടര്‍ന്ന് തോട്ടത്തിലെ പച്ചക്കറികള്‍ നനയ്ക്കുകയും സഹായിക്കൊപ്പം നിന്ന് ഫലങ്ങള്‍ പറിക്കുന്നുമുണ്ട്. ‘ഇത് വിത്തിന് വേണ്ടി നിര്‍ത്തിയിരിക്കുന്ന പാവയ്ക്കയാണ്. ഇത് നന്നായി ഉണക്കിയിട്ട് അതിന്റെ വിത്ത് എടുത്ത് നടും. എറണാകുളത്തെ എളമക്കരയില്‍ ഉള്ള എന്റെ വീടാണ്. കഴിഞ്ഞ നാല് അഞ്ചു വര്‍ഷമായി ഈ ചെറിയ സ്ഥലത്ത് നിന്നാണ് ഞങ്ങള്‍ക്ക് വേണ്ടുന്ന പച്ചക്കറികള്‍ ഞങ്ങള്‍ ഉണ്ടാക്കി എടുക്കുന്നത്.നമുക്ക് പാവയ്ക്ക, പയര്‍, വെണ്ടയ്ക്ക, തക്കാളി, പച്ചമുളക്, മത്തങ്ങ, ചോളം,…

Read More

കര്‍ണാടകത്തില്‍ അന്യഗ്രഹജീവികള്‍ ! കൃഷിയിടത്തില്‍ കൂറ്റന്‍ കാല്‍പ്പാട് കണ്ട്‌വീട്ടിലൊളിച്ച് നാട്ടുകാര്‍; പാതിരാത്രിയില്‍ അപരിചിതമായ ശബ്ദങ്ങളും പതിവാകുന്നു

അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം കണ്ടെത്തിയെന്നു പറയപ്പെടുന്ന സ്ഥലങ്ങളില്‍ ഭൂരിഭാഗവും അമേരിക്കയും മറ്റ് പാശ്ചാത്യദേശങ്ങളുമാണ്. എന്നാല്‍ തങ്ങളുടെ ഗ്രാമത്തില്‍ കുറച്ചു നാളുകളായി എന്താണു സംഭവിക്കുന്നത് എന്നറിയാതെ പേടിച്ചിരിക്കുകയാണ് കര്‍ണാടകയിലെ ഗഡഗ് ജില്ലയിലെ ആന്തുരിലുള്ളവര്‍. സ്ത്രീകളും കുട്ടികളും പുറത്തിറങ്ങാന്‍ പോലും തയാറാകാതെ വീടിനകത്ത് അടച്ചുപൂട്ടിയിരിക്കുന്നു. മുതിര്‍ന്നവര്‍ക്ക് ഭയമുണ്ടെങ്കിലും മുഴുവന്‍ സമയ പട്രോളിങ്ങിന് പൊലീസും വനപാലകരും ഉള്ളതു മാത്രമാണ് ഏക ആശ്വാസം. ഗ്രാമത്തെ ചൂഴ്ന്നു നില്‍ക്കുന്ന ഈ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ ഉപജീവനമാര്‍ഗമായ കൃഷി പോലും കഷ്ടത്തിലാകും. ആന്തൂരിലെ ഒരു കൃഷിയിടത്തില്‍ കണ്ടെത്തിയ ഭീമന്‍ കാല്‍പ്പാടുകളാണ് നാട്ടുകാരുടെ ഉറക്കം കെടുത്തിയിരിക്കുന്നത്. ഒപ്പം പാതിരാത്രിയില്‍ പലരും പേടിപ്പെടുത്തുന്ന കനത്ത നിശ്വാസങ്ങളും ചുറ്റില്‍ നിന്നും കേള്‍ക്കുന്നതായി ആളുകള്‍ പറയുന്നു പക്ഷെ പരിസരത്തെങ്ങും ആരെയും കാണാനുമില്ല. ജൂലൈ ഒന്‍പതിന് ഞായറാഴ്ച രാവിലെയാണ് ആന്തൂരിലെ കൃഷിയിടങ്ങളിലൊന്നില്‍ വമ്പന്‍ കാല്‍പ്പാടുകള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്. അതിന്റെ തൊട്ടുതലേന്നു രാത്രിയില്‍…

Read More