അശ്ലീല വീഡിയോകള്‍ കാണുന്നവര്‍ ജാഗ്രതൈ ! അശ്ലീല വീഡിയോകള്‍ തുടര്‍ച്ചയായി കാണുന്നവരെ തേടി കേരള പോലീസ് ഇനി വീട്ടിലെത്തും…

സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ എന്തു വിലകൊടുത്തും ഇതിനു തടയിടാന്‍ ഒരുങ്ങി പോലീസ്. സമൂഹമാധ്യമങ്ങളില്‍ കൂടി കുട്ടികളുടെ അശ്ശീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരും, തുടര്‍ച്ചയായി കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുന്നവരെയും പോലീസ് നിരീക്ഷിച്ചു വരുകയാണ്. ഇത്തരത്തില്‍ തുടര്‍ച്ചയായി അശ്ശീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും കാണുകയും ചെയ്യുന്നവരെ വീട്ടിലെത്തി പൊക്കാനാണ് പോലീസ് നീക്കം. ഇതിന്റെ ഭാഗമായി ശനിയാഴ്ച കൊല്ലം പാരിപ്പള്ളിയില്‍ പഞ്ചായത്ത് ജനപ്രതിനിധിയുടെ വീട്ടില്‍ ഉള്‍പ്പെടെ സൈബര്‍സെല്‍ പരിശോധനയ്ക്കെത്തി. മരുതൂര്‍കുളങ്ങരയില്‍ 16 കാരന്‍ ഉപയോഗിച്ചു വന്നിരുന്ന ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. റെയ്ഡില്‍ പിടിച്ചെടുത്ത ഫോണ്‍ തിരുവനന്തപുരത്ത് സൈബര്‍ സെല്ലിന്റെ ഹൈടെക് വിഭാഗത്തിലേക്ക് അയച്ചു കൊടുത്ത് പരിശോധന നടത്തും. സംസ്ഥാനത്ത് നിരവധി ആളുകളാണ് ഓണ്‍ലൈനില്‍ പേയ്‌മെന്റ് നടത്തി ചൈല്‍ഡ് പോണ്‍ കാണുന്നതെന്നാണ് വിവരം. മാത്രമല്ല വ്യാജരേഖകള്‍ ചമച്ച് വ്യാപകമായി സിംകാര്‍ഡുകള്‍ എടുക്കുന്നതും പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വ്യാജമായി…

Read More

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴ ! 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്…

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. മഴയോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകീട്ട് 10 മണിവരെയുളള സമയത്ത് ശക്തമായ ഇടിമിന്നലിനുളള സാധ്യതയുണ്ട്. ഇത്തരം ഇടിമിന്നലുകള്‍ അത്യന്തം അപകടകരം ആയതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ശനിയാഴ്ച ആറു ജില്ലകളിലും ഞായറാഴ്ച നാലു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കണ്ണൂര്‍, വയനാട്, കോഴിക്കോട്, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലും ഞായറാഴ്ച വയനാട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തുടനീളം കാലവര്‍ഷം മുമ്പത്തേക്കാള്‍ ശക്തമായിരുന്നു. ഇനിയും മഴയുടെ തോത് കൂടാനാണ് സാധ്യത. ഇതേ സമയം ഉത്തരേന്ത്യയില്‍ മഴയ്ക്കു ശമനം വന്നിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ നാലു ദിവസത്തെ കനത്ത മഴയില്‍ 73 പേരാണ് മരിച്ചത്.

Read More

ഡാര്‍ക്ക് വെബ് കേരളത്തിലും പിടിമുറുക്കുന്നു ! ചൈല്‍ഡ് പോണോഗ്രഫിയും മയക്കുമരുന്ന് വില്‍പ്പനയും തകൃതി; ഡാര്‍ക്ക് വെബ് എന്ന അദൃശ്യമായ ഭീകരത സമൂഹത്തില്‍ ദുരന്തം വിതയ്ക്കുന്നതിങ്ങനെ…

മധ്യപ്രദേശില്‍ നിന്നു പുറത്തു വന്ന ഹണിട്രാപ്പ് വാര്‍ത്തകള്‍ രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. സമൂഹത്തിന്റെ എല്ലാ തുറകളില്‍ നിന്നുമുള്ള പ്രമുഖ വ്യക്തികളാണ് ഹണിട്രാപ്പില്‍ വീണത്. നാലായിരത്തോളം ഡിജിറ്റല്‍ തെളിവുകളാണ് പുറത്തു വന്നത്. കോളജ് വിദ്യാര്‍ഥികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ട്രാപ്പിന്റെ ഭാഗമാക്കിയതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ കേരളത്തില്‍ പിടിമുറുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ അതിലും ഗുരുതരമായ മറ്റൊരു സംഗതിയെക്കുറിച്ചുള്ള വിവരമാണ് പുറത്തു വന്നിരിക്കുന്നത്. ഇന്റര്‍നെറ്റിലെ രഹസ്യലോകം എന്നു വിശേഷിപ്പിക്കുന്ന ഡാര്‍ക്ക് വെബാണ് പുതിയ വില്ലനായി അവതരിച്ചിരിക്കുന്നത്. പലയിടത്തും ഗുരുതരമായ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന ഡാര്‍ക്ക് വെബ് കേരളത്തിലും പിടിമുറുക്കിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്, ലഹരിക്കടത്ത്, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നിവയില്‍ ഡാര്‍ക്വെബ് ഉപയോഗിക്കുന്നവരുടെ പങ്ക് വര്‍ധിക്കുന്നതായാണു കണ്ടെത്തിയത്. പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യല്‍, മനുഷ്യക്കടത്ത്, ആയുധവില്‍പന, കൊലപാതകം, ഭീകരവാദം, മാനഭംഗം മുതല്‍ പെണ്‍കുട്ടികളെ വില്‍പനയ്ക്ക് വയ്ക്കുന്നത് വരെയാണ് ഡാര്‍ക്…

Read More

പുഴത്തീരത്ത് ഇരുന്ന ദമ്പതികളെ കമിതാക്കള്‍ എന്നു കരുതി കയ്യേറ്റം ചെയ്ത് സദാചാരഗുണ്ടകള്‍; അഞ്ചുപേര്‍ പിടിയില്‍; സംഭവം ഇങ്ങനെ…

പുഴയോരത്ത് സംസാരിച്ചിരുന്ന ദമ്പതികളെ കമിതാക്കള്‍ എന്നു കരുതി കയ്യേറ്റം ചെയ്ത സദാചാരഗുണ്ടകള്‍ അറസ്റ്റില്‍. കണ്ടിയൂര്‍ കുന്നുംപുറത്ത് വടക്കതില്‍ കണ്ണന്‍ (37), കണ്ടത്തില്‍ അനന്തു(22), ചെമ്പംപറമ്പില്‍ വസിഷ്ഠ് (18), മണപ്പുറത്ത് അനൂപ് (28), കൊട്ടാരത്തില്‍ ആര്‍ എം കെ മന്ദിരത്തില്‍ മിഥുന്‍ (26) എന്നിവരാണ് അറസ്സറ്റിലായത്. കായംകുളം മുതുകുളം തെക്ക് ശിവഭവനില്‍ ശിവപ്രസാദ് (31), ഭാര്യ സംഗീത (25) എന്നിവര്‍ക്കാണ് അക്രമണത്തില്‍ പരിക്കേറ്റത്. പുഴത്തീരത്ത് ഇരുന്ന ദമ്പതികളെ കമിതാക്കളാണെന്ന് ആരോപിച്ചാണ് ഇവള്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് അച്ചന്‍കോവിലാറിന്റെ തീരത്ത് കണ്ടിയൂര്‍ കടവിലാണ് സംഭവം. ഫ്ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വന്നതായിരുന്നു ഇവര്‍. കൂടെ ഭാര്യ സഹോദരനും ഉണ്ടായിരുന്നു. വിദേശത്ത് ജോലിയാണ് ശിവപ്രസാദിന്. ടിക്കറ്റ് ലഭിക്കാന്‍ വൈകുമെന്നറിഞ്ഞ് മൂന്ന് പേരും കടവിലെത്തി. കടവില്‍ ഉണ്ടായിരുന്ന കണ്ണന്‍ എന്ന ആള്‍ ഇവര്‍ കമിതാക്കളാണെന്ന് ആരോപിച്ച് ഇവരെ ചോദ്യം ചെയ്തു.…

Read More

ഓണ്‍ലൈന്‍ പെണ്‍വാണിഭം സൈറ്റുകള്‍ കേരളത്തില്‍ വീണ്ടും വ്യാപകമാകുന്നു ! ഇത്തവണ രംഗത്തിറങ്ങിയിരിക്കുന്നത് കിടിലന്‍ പേരുകളില്‍; സിനിമ സീരിയല്‍ നടിമാര്‍ ലഭ്യമെന്ന് പരസ്യം…

ഓപ്പറേഷന്‍ ബിഗ്ഡാഡിയെന്ന പ്രത്യേക പദ്ധതിയിലൂടെ സംസ്ഥാനത്ത് നിരവധി വമ്പന്‍ പെണ്‍വാണിഭ സംഘങ്ങളാണ് കുടുങ്ങിയത്. എന്നാല്‍ ഇപ്പോഴും സംസ്ഥാനത്ത് ഇത്തരം സംഘങ്ങള്‍ക്ക് കുറവില്ലെന്നു തെളിയിക്കുകയാണ് പുതിയ വിവരങ്ങള്‍. ലുക്ക് ഔട്ട് ഗേള്‍സ്, ഹാപ്പി, ഹാപ്പി എന്‍ഡിംഗ്സ് എന്നീ പേരുകളിലെ അശ്ലീല സൈറ്റുകളിലൂടെ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങളുടെ ഇടപാടുകള്‍ പൊടിപൂരമായി നടക്കുകയാണ്. പലപ്രാവശ്യം പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധരായവര്‍ തന്നെയാണ് പുതിയ സൈറ്റുകള്‍ക്ക് പിന്നിലും എന്നാണ് സൂചന. ചില സൈറ്റുകളില്‍ സിനിമ സീരിയല്‍ നടിമാരുടെ മുഖ ചിത്രവും ചേര്‍ത്തിട്ടുണ്ട്. മല്ലു മൂവി ആക്ട്രസ് അവെയ്‌ലബിള്‍ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്. നേരത്തെ ചുംബനസമര നായകനും ഭാര്യയും പെണ്‍വാണിഭത്തിന്റെ പേരില്‍ പിടിയിലായതോടെയാണ് ഇത്തരം സംഘങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തുന്നത്. പിന്നീട് വരാപ്പുഴ പെണ്‍വാണിഭ കേസില്‍ പ്രതി ജോഷി ജോസഫും മകന്‍ ജോയ്സ് ജോസഫും ഉള്‍പ്പെടെ നിരവധിപേര്‍ പിടിയിലായതോടെ പിന്നീട്…

Read More

മത്സ്യത്തൊഴിലാളികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ചുഴലിക്കാറ്റ് ! ‘വാട്ടര്‍ സ്പൗട്ട്’ എന്ന അപൂര്‍വ പ്രതിഭാസം എന്തെന്നറിയാം…

മത്സ്യത്തൊഴിലാളികളെയാകെ ആശങ്കയിലാഴ്ത്തി ചുഴലിക്കാറ്റ്. വ്യാഴാഴ്ച രാവിലെ 7 നു കാഞ്ഞങ്ങാട് ചിത്താരി കടപ്പുറത്ത് നിന്നു 25 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് ചുഴലി പ്രത്യക്ഷപ്പെട്ടത്. ഇതു പിന്നീട് കരയിലേക്ക് നീങ്ങുകയായിരുന്നു. ഈ സമയം നൂറു കണക്കിനു മത്സ്യ തൊഴിലാളികള്‍ കടലിലുണ്ടായിരുന്നു. ഫുട്‌ബോള്‍ മൈതാനത്തിന്റെ വലുപ്പത്തില്‍ വെള്ളം ചുഴറ്റിയാണ് കാറ്റ് കരയിലേക്ക് അടുത്തതെന്നു മത്സ്യ തൊഴിലാളിയായ ഭാസ്‌കരന്‍ ചിത്താരി പറഞ്ഞു. കരയിലേക്ക് എത്തുമ്പോഴേക്കും ചുഴലിയുടെ വലുപ്പം കുറയുകയായിരുന്നു. ചുഴലിക്ക് തൊട്ടപ്പുറത്തായി കോട്ടിക്കുളം വള്ളക്കാര്‍ എന്ന പേരിലുള്ള മത്സ്യ തൊഴിലാളി സംഘം മീന്‍ പിടിക്കുന്നുണ്ടായിരുന്നു. ചുഴലിയുടെ ദൃശ്യം വള്ളത്തിലുണ്ടായിരുന്നവര്‍ പകര്‍ത്തുകയും ചെയ്തു. കടലില്‍ ആദ്യമായാണ് ഇത്തരത്തിലൊരു പ്രതിഭാസം കണ്ടതെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു. ചുഴലിയുടെ വരവ് ദൂരെ കണ്ടതോടെ മത്സ്യ തൊഴിലാളികള്‍ വഴി മാറുകയായിരുന്നു. അതേ സമയം ഇത് കടലില്‍ കാണുന്ന ‘വാട്ടര്‍ സ്പൗട്ട്’ പ്രതിഭാസമാണെന്നും പറയുന്നു. കടലില്‍ അന്തരീക്ഷ മര്‍ദത്തിന്റെ…

Read More

കേ​​ര​​ള​​ത്തി​​നും വേ​​ണം ഒ​​രു സ്പോ​​ർ​​ട്സ് യൂ​​ണി​​വേ​​ഴ്സി​​റ്റി

ഇ​​ന്ത്യ​​യു​​ടെ കാ​​യി​​ക ഭൂ​​പ​​ട​​ത്തി​​ൽ കേ​​ര​​ള​​ത്തി​​നു സു​​പ്ര​​ധാ​​ന സ്ഥാ​​ന​​മാ​​ണു​​ള്ള​​ത്. അ​​ത്‌​ല​​റ്റി​​ക്സ്, ഗെ​​യിം​​സ്, ടീം, ​​വ്യ​​ക്തി​​ഗ​​തം എ​​ന്നി​​ങ്ങ​​നെ കാ​​യി​​ക മേ​​ഖ​​ല​​യു​​ടെ ഏ​​തു വി​​ഭാ​​ഗ​​ത്തി​​ലാ​​യാ​​ലും അ​​തി​​നു മാ​​റ്റ​​മി​​ല്ല. ഈ ​​മാ​​സം ഐ​​എ​​എ​​എ​​ഫി​​ന്‍റെ ബ​​ഹു​​മ​​തി​​ക്ക് അ​​ർ​​ഹ​​യാ​​യ പി.​​ടി. ഉ​​ഷ മു​​ത​​ൽ ഐ.​​എം. വി​​ജ​​യ​​ൻ, പി.​​ആ​​ർ. ശ്രീ​​ജേ​​ഷ്, എ​​സ്. ശ്രീ​​ശാ​​ന്ത്, വി. ​​ഡി​​ജു എ​​ന്നി​​വ​​രി​​ലൂ​​ടെ ജി​​ൻ​​സ​​ണ്‍ ഫി​​ലി​​പ്പ്, എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ്, പി.​​യു. ചി​​ത്ര, സ​​ഞ്ജു വി. ​​സാം​​സ​​ണ്‍, ആ​​ഷി​​ഖി ക​​രു​​ണി​​യ​​ൻ, പി.​​എ​​സ്. ജീ​​ന, സെ​​ജി​​ൻ മാ​​ത്യു, അ​​നീ​​റ്റ ജോ​​സ​​ഫ് ക്ലീ​​റ്റ​​സ് തു​​ട​​ങ്ങി​​യ​​വ​​രി​ലെ​ത്തി​നി​ൽ​ക്കു​ന്ന​ത് കേ​​ര​​ള​​ത്തി​​ന്‍റെ കാ​​യി​​ക ക​​രു​​ത്ത് വി​​ളി​​ച്ചോ​​തു​​ന്നു. ഇ​​വ​​രേ​​പ്പോ​​ലെ ഇ​​ന്ത്യ​​ക്കാ​​യി വി​​വി​​ധ കാ​​യി​​ക ഇ​​ന​​ങ്ങ​​ളി​​ൽ മെ​​ഡ​​ൽ അ​​ണി​​ഞ്ഞ, രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ അ​​ണി​​നി​​ര​​ന്ന മ​​ല​​യാ​​ളി​​ത്താ​​ര​​പ​​ട്ടി​​ക​​യു​​ടെ നീ​​ള​​മേ​​റെ​​യാ​​ണ്. കാ​​യി​​ക രം​​ഗ​​ത്ത് ഇ​​ത്ര​​യും ശ​​ക്ത​​മാ​​യി വേ​​രോ​​ട്ട​​മു​​ള്ള കേ​​ര​​ള മ​​ണ്ണി​​ൽ എ​​ന്തു​​കൊ​​ണ്ട് ഒ​​രു സ്പോ​​ർ​​ട്സ് യൂ​​ണി​​വേ​​ഴ്സി​​റ്റി ജ​ന്മ​​​മെ​​ടു​​ക്കു​​ന്നി​​ല്ല. സ്പോ​​ർ​​ട്സ് അ​​ഥോ​​റി​​റ്റി ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ (സാ​​യ്) ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടു​​ക​​ളും ഉ​​ഷ സ്കൂ​​ൾ, മേ​​ഴ്സി​​ക്കു​​ട്ട​​ൻ…

Read More

സംസ്ഥാനത്ത് ആദ്യമായി ജയില്‍ ചാടി ചരിത്രം സൃഷ്ടിച്ച യുവതികള്‍ പിടിയിലാകാന്‍ കാരണം ഫോണ്‍വിളി; ജയില്‍ചാടിയ ശേഷവും തട്ടിപ്പു നടത്തി; ഒടുവില്‍ പാലോട് ഉള്‍വനത്തില്‍ നിന്നും പിടിയിലായതിങ്ങനെ…

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ആദ്യ വനിതാ ജയില്‍ചാട്ടക്കാര്‍ ഒടുവില്‍ പിടിയിലായി. രണ്ട് ദിവസം മുമ്പ് അട്ടക്കുളങ്ങരയില്‍ നിന്നും ജയില്‍ ചാടിയ ശില്‍പ്പ, സന്ധ്യ എന്നിവരാണ് തിരുവനന്തപുരം പാലോട് അടപ്പുപാറ ഉള്‍വനത്തില്‍ വച്ച് ഇന്നലെ രാത്രിയില്‍ പിടിയിലായത്. ശില്‍പയുടെ വീട്ടിലേക്ക് പോകുന്നതിനിടെ സഹോദരനെ ഫോണില്‍ വിളിച്ചതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. ഇതാണ് തടവു പുള്ളികളെ പിടികൂടാന്‍ പൊലീസിന് സഹായകമായത്. ഇവര്‍ക്കായി പൊലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ഇവരെ വൈദ്യപരിശോധനയ്ക്ക് ശേഷം ഉടന്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിക്കും. ചൊവ്വാഴ്ച വൈകിട്ടാണ് ഇവര്‍ തലസ്ഥാനത്തെ വനിത ജയിലില്‍ നിന്നും പിന്‍വശത്തെ മതില്‍ ചാടി രക്ഷപ്പെട്ടത്. അതേസമയം, ജയിലില്‍ നിന്നും രക്ഷപ്പെട്ട യുവതികള്‍ മണക്കാട് നിന്നും ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളജിലെ എസ്എടി ആശുപത്രിയിലെത്തിയിരുന്നു. പണം വാങ്ങി വരാമെന്നു പറഞ്ഞ് ആശുപത്രിക്കുള്ളിലേക്കു കയറിപ്പോയ ഇരുവരും പിന്നീടു മടങ്ങിയെത്തിയില്ല. പണം നല്‍കാതെ യുവതികള്‍…

Read More

നല്ല നെയ്മത്തിയുടെ രുചി അങ്ങു മറന്നേക്ക് ! വരാന്‍ പോകുന്നത് ‘മത്തിയില്ലാക്കാലം; സംസ്ഥാനത്ത് മത്തി കിട്ടാത്ത അവസ്ഥയുണ്ടാകുമെന്ന് മത്സ്യ ഗവേഷണ സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ട്…

തിരുവനന്തപുരം: മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട മത്സ്യമായ മത്തി കിട്ടാക്കനിയാകുന്നുവോ ? മണ്‍സൂണ്‍ കാലത്ത് സംസ്ഥാനത്ത് മത്തി ലഭ്യത കുറയുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ മത്സ്യ ഗവേഷണ സ്ഥാപനങ്ങളാണ് മത്തിയുടെ ഉത്പ്പാദനം കുറയുമെന്ന് നിരീക്ഷിച്ചിരിക്കുന്നത്. എല്‍നിനോ പ്രതിഭാസമാണ് മത്തിയുടെ ഉത്പ്പാദന തകര്‍ച്ചയ്ക്ക് കാരണമായി പറയുന്നത്. ഉത്പ്പാദനം ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്ത് മത്തി കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. 2013-ലാണ് സംസ്ഥാനത്ത് മത്തിയുടെ ഉത്പ്പാദനം കുറഞ്ഞത്. 2012-ല്‍ 8.39 ലക്ഷം ടണ്‍ മത്സ്യം ലഭിച്ചിരുന്നു. അതില്‍ പകുതിയും മത്തിയായിരുന്നു. എന്നാല്‍ എല്‍നിനോയുടെ വരവ് മത്തിയുടെ ഉത്പ്പാദനത്തെ സാരമായി ബാധിച്ചു. എല്‍നിനോ ശക്തിപ്രാപിച്ച 2015-ല്‍ മത്തിയുടെ ലഭ്യത വന്‍ തോതില്‍ കുറഞ്ഞു. 2017-ല്‍ നേരിയ തോതില്‍ മത്തി ഉത്പ്പാദനം വര്‍ധിച്ചെങ്കിലും തൊട്ടടുത്ത വര്‍ഷം എല്‍നിനോ വീണ്ടും തീവ്രമായതോടെ മത്തി വീണ്ടും സ്വപ്നം മാത്രമായി അവശേഷിച്ചു. കാലാവസ്ഥാ…

Read More

എന്റെ മകന്‍ മറ്റൊരു കെവിന്‍ ആവരുത് ! മകനൊപ്പം വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്‌തെന്ന് വീട്ടമ്മ; കേരളത്തില്‍ ദുരഭിമാനം വീണ്ടും തലപൊക്കുന്നു…

കേരളത്തെ ഞെട്ടിച്ച ദുരഭിമാനക്കൊലയുടെ ഇരയായ കെവിന്റെ ദുര്‍ഗതി തന്റെ മകനുണ്ടാകരുതെന്ന അപേക്ഷയുമായി ഒരു അമ്മ. മാനന്തവാടി തുറുവേലി കുന്നേല്‍ ജോര്‍ജിന്റെ ഭാര്യ ഷേര്‍ളിയാണ് തന്റെ മകന്‍ ഷെബിന്‍ ജോര്‍ജിനെ അയാള്‍ക്കൊപ്പം വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും തുടര്‍ന്ന് ആക്രമത്തിച്ചുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് . ദുരഭിമാനത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്റെ ഗതി തന്റെ മകന് സംഭവിച്ചാല്‍ തന്റെ കുടുംബം മുഴുവന്‍ ആത്മഹത്യ ചെയ്യുമെന്നും ഷേര്‍ളി പറയുന്നു . ഷെബിന്‍ മാനന്തവാടിയിലെ ഒരു യുവതിയുമായി രണ്ടു വര്‍ഷക്കാലമായി പ്രണയത്തിലാണ് . എന്നാല്‍ ഇരുവീട്ടുകാരുടെയും സാമ്പത്തിക അന്തരത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്ന് ശക്തമായ എതിര്‍പ്പാണ് നേരിട്ടത് ഷേര്‍ലി പറയുന്നു. നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെ ഇരുവരും എറണാകുളത്തേക്കു പോയി . എന്നാല്‍, കുട്ടിയുടെ പിതാവും പിതാവിന്റെ സഹോദരപുത്രനും അവിടെയെത്തി ഇവരെ ആക്രമിക്കുകയായിരുന്നു ഷേര്‍ളി പറഞ്ഞു സംസാരിക്കാനെന്ന് പറഞ്ഞ് ഞങ്ങളെ…

Read More