ഓണ്‍ലൈന്‍ പെണ്‍വാണിഭം സൈറ്റുകള്‍ കേരളത്തില്‍ വീണ്ടും വ്യാപകമാകുന്നു ! ഇത്തവണ രംഗത്തിറങ്ങിയിരിക്കുന്നത് കിടിലന്‍ പേരുകളില്‍; സിനിമ സീരിയല്‍ നടിമാര്‍ ലഭ്യമെന്ന് പരസ്യം…

ഓപ്പറേഷന്‍ ബിഗ്ഡാഡിയെന്ന പ്രത്യേക പദ്ധതിയിലൂടെ സംസ്ഥാനത്ത് നിരവധി വമ്പന്‍ പെണ്‍വാണിഭ സംഘങ്ങളാണ് കുടുങ്ങിയത്. എന്നാല്‍ ഇപ്പോഴും സംസ്ഥാനത്ത് ഇത്തരം സംഘങ്ങള്‍ക്ക് കുറവില്ലെന്നു തെളിയിക്കുകയാണ് പുതിയ വിവരങ്ങള്‍. ലുക്ക് ഔട്ട് ഗേള്‍സ്, ഹാപ്പി, ഹാപ്പി എന്‍ഡിംഗ്സ് എന്നീ പേരുകളിലെ അശ്ലീല സൈറ്റുകളിലൂടെ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങളുടെ ഇടപാടുകള്‍ പൊടിപൂരമായി നടക്കുകയാണ്. പലപ്രാവശ്യം പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധരായവര്‍ തന്നെയാണ് പുതിയ സൈറ്റുകള്‍ക്ക് പിന്നിലും എന്നാണ് സൂചന. ചില സൈറ്റുകളില്‍ സിനിമ സീരിയല്‍ നടിമാരുടെ മുഖ ചിത്രവും ചേര്‍ത്തിട്ടുണ്ട്. മല്ലു മൂവി ആക്ട്രസ് അവെയ്‌ലബിള്‍ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്. നേരത്തെ ചുംബനസമര നായകനും ഭാര്യയും പെണ്‍വാണിഭത്തിന്റെ പേരില്‍ പിടിയിലായതോടെയാണ് ഇത്തരം സംഘങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തുന്നത്. പിന്നീട് വരാപ്പുഴ പെണ്‍വാണിഭ കേസില്‍ പ്രതി ജോഷി ജോസഫും മകന്‍ ജോയ്സ് ജോസഫും ഉള്‍പ്പെടെ നിരവധിപേര്‍ പിടിയിലായതോടെ പിന്നീട്…

Read More

ആദ്യം എന്റെ ശാരീരിക പ്രത്യേകതകളെക്കുറിച്ചാണ് ചോദിച്ചത്; പിന്നെ ഷര്‍ട്ട് മാത്രം ധരിച്ച് വാട്‌സ്ആപ്പ് കോളില്‍ വരാനും ആവശ്യപ്പെട്ടു; ജോലിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് നമ്യയുടെ ഞെട്ടിക്കുന്ന അനുഭവക്കുറിപ്പ്…

സാങ്കേതിക വിദ്യയുടെ വികാസത്തോടൊപ്പം ഓണ്‍ലൈന്‍ രംഗത്തെ ചതിക്കുഴികളും വര്‍ധിക്കുകയാണ്. പലപ്പോഴും പെണ്‍കുട്ടികളെ ടാര്‍ജറ്റ് ചെയ്തായിരിക്കും ചതിക്കുഴികള്‍ ഒരുങ്ങുന്നത്.ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്ന നമ്യ ബെയ്ഡ് എന്ന ചെന്നൈ സ്വദേശിനിയുടെ അനുഭവം ഓരോ പെണ്‍കുട്ടികള്‍ക്കുമുള്ള മുന്നറിയിപ്പാണ്. ബ്ലോഗര്‍ കൂടിയായ നമ്യ ബുദ്ധിപരമായി നീങ്ങിയതു കൊണ്ടു മാത്രമാണ് ചതിക്കുഴിയില്‍ അകപ്പെടാതിരുന്നത്. ജോലിയുടെ അഭിമുഖത്തിന് എന്നു പറഞ്ഞ് വിളിച്ച ആളുടെ ചതിക്കുഴിയില്‍ നിന്ന് താന്‍ രക്ഷപ്പെട്ട കഥയാണ് നവ്യ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നത്. ജോലിയുടെ അഭിമുഖത്തിനായി വിളിക്കുന്നുവെന്ന് പരിചയപ്പെടുത്തിയാണ് നമ്യയോട് അയാള്‍ സംസാരിച്ചു തുടങ്ങിയത്. പക്ഷേ സംസാരരീതി അത്ര മാന്യമല്ലെന്നു േതാന്നിയതോടെ കോള്‍ റെക്കോര്‍ഡ് ചെയ്യുകയാണ് നമ്യ ആദ്യം ചെയ്തത്. ശേഷം ശരീരം പ്രദര്‍ശിപ്പിക്കാന്‍ പറഞ്ഞപ്പോള്‍ ബുദ്ധിപരമായി നീങ്ങിയതും നമ്യയെ രക്ഷിച്ചു. ജോലി എന്നു കേള്‍ക്കുമ്പോള്‍ തട്ടിപ്പുകാര്‍ പറയുന്നത് അതേപടി ചെയ്യാനിരിക്കുന്നവര്‍ക്ക് ഒരു പാഠമാണ് നമ്യയുടെ അനുഭവം. നമ്യയുടെ ഫേസ്ബുക് പോസ്റ്റ്…

Read More