ശ്രീലങ്കയില്‍ നിന്നും ഐഎസ് ഭീകരര്‍ ലക്ഷദ്വീപിലേക്ക് കടന്നു ! ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നത്; കേരള തീരത്ത് അതീവ ജാഗ്രത…

തിരുവനന്തപുരം: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ സങ്കടക്കടലാക്കിയ ഭീകരര്‍ ലക്ഷദ്വീപിലേക്ക് നീങ്ങിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ലങ്കയില്‍ നിന്ന് ബോട്ടുമാര്‍ഗം 15 ഐഎസ് ഭീകരരാണ് ലക്ഷദ്വീപിലേക്ക് നീങ്ങിയതെന്ന് കേന്ദ്ര ഇന്റലിജന്‍സ് നല്‍കുന്ന വിവരം. ഇതേതുടര്‍ന്ന് കേരള തീരത്ത് കനത്ത ജാഗ്രത പാലിക്കാന്‍ കേന്ദ്ര ഇന്റലിജന്‍സും ആഭ്യന്തര മന്ത്രാലയവും നിര്‍ദേശം നല്‍കി. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് നാവികസേനയും തീരസംരക്ഷണ സേനയും തീരദേശ പോലീസ് കടലില്‍ നിരീക്ഷണം ശക്തമാക്കി. സേനാ കപ്പലുകളും ഡോര്‍ണിയര്‍ വിമാനങ്ങളും കടലില്‍ മുഴുവന്‍ സമയ നിരീക്ഷണത്തിലാണ്. ബോട്ട് പെട്രോളിംഗ് ശക്തമാക്കാനും കടലോര ജാഗ്രതാ സമിതി അംഗങ്ങള്‍ക്കും, മത്സ്യത്തൊഴിലാളികള്‍ക്കും വിവരം നല്‍കണമെന്ന് തീരസുരക്ഷാമേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം എറണാകുളം മുനമ്പത്ത് സംശയകരമായ സാഹചര്യത്തില്‍ ബോട്ട് കണ്ടെത്തിയെന്ന വിവരത്തെ തുടര്‍ന്ന് തീരസംരക്ഷണ സേന കൊല്ലത്തു വെച്ച് ബോട്ട് പിടികൂടി. എന്നാല്‍ പരിശോധനയില്‍ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചു.

Read More

കര്‍ണാടകയില്‍ ബിജെപി കളി തുടങ്ങി ! മുഖ്യമന്ത്രി സ്ഥാനം ജെഡിഎസില്‍ നിന്നും ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നീക്കം; തെരഞ്ഞെടുപ്പിനു ശേഷവും കര്‍ണാടക രാഷ്ട്രീയം ശ്രദ്ധാകേന്ദ്രമാകുന്നതിങ്ങനെ…

ബംഗളുരു: ലോകസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയ്ക്കു ശേഷം കോണ്‍ഗ്രസിന് അടുത്ത തലവേദനയാവുകയാണ് കര്‍ണാടകയിലെ ഭരണം. സംസ്ഥാന ഭരണം എങ്ങനെയും നിലനിര്‍ത്താനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം. ഇതിനായി കോണ്‍ഗ്രസ് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന പുതിയ ഫോര്‍മുല സഖ്യത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. സംസ്ഥാനത്ത് അട്ടിമറി നടത്തി ബിജെപി അധികാരം പിടിക്കുമോയെന്ന് കോണ്‍ഗ്രസും ജെഡിഎസും ഭയപ്പെടുന്നുണ്ട്. ഈ സാഹചര്യം ഒഴിവാക്കാനാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം. സഖ്യത്തിനുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളും സ്വരചേര്‍ച്ചയില്ലായ്മയുമാണ് ബിജെപിക്ക് അവസരമൊരുക്കിയത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജെഡിഎസും കോണ്‍ഗ്രസും പ്രത്യേകം യോഗം ചേരുന്നുമുണ്ട്. ഈ യോഗങ്ങളില്‍ ചില തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ദളിത് വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ഇതിനെ മറികടക്കാന്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരാളെ മുഖ്യമന്ത്രിയാക്കാനാണ് കര്‍ണാടക പിസിസി ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ നിലവിലെ ഉപമുഖ്യമന്ത്രി ജി പരമേശ്വരയെ മുഖ്യമന്ത്രിയാക്കുകയും ജെഡിഎസിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുകയും ചെയ്യുക എന്നതാണ് കോണ്‍ഗ്രസിന്റെ…

Read More

ചത്തതിനു ശേഷവും ഫ്രീസറുകളില്‍ ജീവിക്കുന്ന മീനുകള്‍ ! ഇപ്പോള്‍ വില്‍ക്കുന്ന മീനുകള്‍ മാസങ്ങള്‍ക്കു മുമ്പേ പിടിച്ചത്; വിവാഹസീസണും കടല്‍ വറുതിയും വന്നതോടെ മീന്‍വില റോക്കറ്റുപോലെ കുതിക്കുന്നു…

കേരളത്തില്‍ മീന്‍വില റോക്കറ്റ് പോലെ കുതിക്കുന്നു.കരിമീനിന് ഇപ്പോള്‍ വില 550 ആണ്. മോതയ്ക്ക് ഒരാഴ്ചയ്ക്കിടെ കൂടിയതാവട്ടെ 150 രൂപയും. മത്സ്യവിപണിയിലെ സ്റ്റാറായ നെയ്മീന്‍ വില ഒരാഴ്ചകൊണ്ട് 300 രൂപ വര്‍ധിച്ച് 1100 രൂപവരെയായി. കടല്‍ വറുതിക്കൊപ്പം വിവാഹ സീസണും ട്രോളിങ് മുന്‍കൂട്ടി കണ്ടുള്ള പൂഴ്ത്തിവയ്പ്പും മത്സ്യ വിപണിയില്‍ സൃഷ്ടിച്ചിരിക്കുന്നത് അസാധാരണ വിലക്കയറ്റം. ഏതാനും ആഴ്ച മുമ്പ് 350 രൂപമാത്രമുണ്ടായിരുന്ന എ ഗ്രേഡ് കരിമീനിന്റെ ചില്ലറ വില ഇപ്പോള്‍ 550 രൂപയായി. കടല്‍ മത്സ്യങ്ങള്‍ക്കെല്ലാം ഭീകരവിലയാണ്. ജനപ്രിയ ഇനങ്ങളായ മത്തിയും അയലയും കിട്ടാനേയില്ല. വരവു കുറഞ്ഞതോടെ അയല വില 200 രൂപയ്ക്കും മത്തി വില 150 രൂപയ്ക്കും മുകളിലാണ്. ഇവ കിട്ടുന്നതാകട്ടെ ചുരുക്കം ചില കടകളില്‍മാത്രം. കടല്‍ മത്സ്യത്തിന്റെ ഏറ്റവും കുറഞ്ഞ വില 150 രൂപയാണെന്നു വ്യാപാരികള്‍ പറയുന്നു. സാധാരണ തണ്ണീര്‍മുക്കം ബണ്ട് തുറക്കുമ്പോള്‍ കുമരകത്തു കരിമീന്‍ ചാകരയായിരുന്നുവെങ്കില്‍…

Read More

പ്രളയത്തിനു പോലും തടുക്കാനായില്ല ഈ ശീലത്തെ ! പ്രബുദ്ധരായ മലയാളികള്‍ പ്രളയകാലത്ത് കുടിച്ചു തീര്‍ത്തത് 1264 കോടി രൂപയുടെ വിദേശമദ്യം; മദ്യവര്‍ജ്ജനം എവിടെപ്പോയെന്ന് പ്രതിപക്ഷവും വീട്ടമ്മമാരും…

കേരളത്തെ തച്ചുതകര്‍ത്ത പ്രളയകാലത്തും മലയാളിയുടെ മദ്യപാനശീലത്തിന് ഒരു കുറവുമുണ്ടായില്ലെന്നു തെളിയിക്കുന്ന കണക്കുകള്‍ പുറത്ത്. കഴിഞ്ഞ വര്‍ഷം 14508 കോടിയുടെ മദ്യമാണ് പ്രബുദ്ധരായ കേരളജനത കുടിച്ചു തീര്‍ത്തത്. പ്രളയം താണ്ഡവമാടിയ ഓഗസ്റ്റ് മാസത്തില്‍ മാത്രം മലയാളികളുടെ വയറ്റിലേക്ക് പോയത് 1264 കോടി രൂപയുടെ മദ്യമാണ്. സംസ്ഥാന ബിറവേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും 306 മദ്യാവില്‍പനശാലകളിലൂടെയും 450 ബാറുകളിലൂടെയുമാണ് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന നടന്നത്. ഇതിലൂടെ 12424 കോടി രൂപയുടെ നികുതി വരുമാനമാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത്. അതിന് മുന്‍പ് 11024 കോടിയാണ് ഈയിനത്തില്‍ ലഭിച്ചത്. എന്നാല്‍ ബിവറേജസിന്റെ കണക്കുകള്‍ പുറത്ത് വന്നതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്. എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനത്തിന്റെ ലംഘനമാണ് സംസ്ഥാനത്ത് മദ്യവിവല്‍പ്പന കുതിക്കാന്‍ വഴിവച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മദ്യത്തിനെതിരായ ബോധവല്‍ക്കരണം എക്സൈസ് വകുപ്പ് വഴി ഒരു വശത്ത് നടക്കുമ്പോള്‍ തന്നെ ത്രീ സ്റ്റാര്‍ ബാറുകള്‍ക്ക്…

Read More

ഐഎസിന്റെ ഭാഗമായ ‘ദായേഷി’ന്റെ പരിശീലനക്ലാസുകള്‍ കേരളത്തില്‍ സജീവമായി നടക്കുന്നു ! രഹസ്യഗ്രൂപ്പില്‍ നിരവധി മലയാളികള്‍; ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനത്തെ മലയാളികള്‍ ഗൗരവമായി കാണേണ്ടതിന്റെ കാരണങ്ങള്‍ ഇങ്ങനെ…

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ കൂട്ടക്കുരുതി നടത്തിയ തൗഹീദ് ജമായത്ത് കേരളത്തിലും പിടിമുറുക്കുന്നതിന്റെ വ്യക്തമായ വിവരങ്ങള്‍ പുറത്ത്. സംസ്ഥാനത്തെ നാലു ജില്ലകളില്‍ നിന്നായി എഴുപതോളം യുവാക്കളെ ഭീകരസംഘടന റിക്രൂട്ട് ചെയ്തതായാണ് കണ്ടെത്തല്‍. ഇതില്‍ പ്രൊഫഷണലുകളുമുണ്ട്. ഇടുക്കി,എറണാകുളം,തൃശൂര്‍,പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്. ജിഹാദി ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മലയാളത്തില്‍ വരെ വെബ്‌സൈറ്റുകളുണ്ട്. ദജ്ജല്‍-ഇ-അക്ബര്‍ എന്ന ഐഎസിന്റെ രഹസ്യഗ്രൂപ്പില്‍ നിരവധി മലയാളികള്‍ അംഗങ്ങളാണ്. ഐഎസിന്റെ ഭാഗമായ ദായേഷ് കേരളത്തില്‍ പരിശീലനക്ലാസുകള്‍ നടത്തുന്നുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. 20 അംഗ സൈബര്‍ വിംഗ് 24 മണിക്കൂറും സജീവമാണ്. പല മുസ്ലിം സംഘടനകളുടെയും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറി ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഐസിസിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയ കോഴിക്കോട്ടുകാരന്‍ അബ്ദുള്‍ റഷീദ് അബ്ദുള്ള, പാലക്കാട്ടുകാരന്‍ ബെസ്റ്റിന്‍ വിന്‍സെന്റ്, കാസര്‍കോട്ടുകാരന്‍ അഷ്ഫാഖ് മജീദ് എന്നിവര്‍ 2016ല്‍ ശ്രീലങ്കയില്‍ പോയതായും…

Read More

ഈ കുറിപ്പെഴുതുമ്പോള്‍ ജീവനോടെയുള്ള ഞാന്‍, നാളെ ഇതേസമയത്ത് ജീവനോടെ ഉണ്ടാകണമെന്നില്ല;അത്രത്തോളം അരക്ഷിതമാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ട്രാന്‍സ് ജീവിതങ്ങള്‍;ട്രാന്‍സ്‌ജെന്‍ഡറിന്റെ കുറിപ്പ് ചൂടുപിടിച്ച ചര്‍ച്ചയാകുന്നു…

കഴിഞ്ഞ ദിവസം കോഴിക്കോട് ഷാലു എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കൊല്ലപ്പെട്ടത് ഏവരെയും ഞെട്ടിച്ചിരുന്നു. ഈ സംഭവത്തിനു ശേഷം സുകന്യ കൃഷ്ണ എന്നു പേരുള്ള മറ്റൊരു ട്രാന്‍സ് ജെന്‍ഡര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്.’എന്റെ പേര് സുകന്യ കൃഷ്ണ, ഞാന്‍ ഒരു ട്രാന്‍സ് വ്യക്തിയാണ്. ഈ കുറിപ്പെഴുതുമ്പോള്‍ ജീവനോടെയുള്ള ഞാന്‍, നാളെ ഇതേസമയത്ത് ജീവനോടെ ഉണ്ടാകണമെന്നില്ല. അത്രത്തോളം അരക്ഷിതമാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ട്രാന്‍സ് ജീവിതങ്ങള്‍. ‘ എന്ന് തുടങ്ങുന്ന കുറിപ്പ് ട്രാന്‍സ് വ്യക്തികള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ കുറിച്ച് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലായി മൂന്ന് ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളാണ് പൊതുവിടങ്ങളില്‍ കൊല്ലപ്പെട്ടത്. ആലുവയില്‍ കൊല്ലപ്പെട്ട ഗൗരിയുടേയും കൊല്ലത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്വീറ്റ് മരിയയുടെയും പേരുകള്‍ക്കൊപ്പം ശാലുവിന്റെ പേര് കൂടി ചേര്‍ത്തിരിക്കുന്നു. ഇനിയെപ്പോഴാണ് ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എല്ലാവരേയും പോലെ ജീവിക്കാനുള്ള അവകാശം തങ്ങള്‍ക്ക് കിട്ടുക എന്നും സുകന്യ ചോദിക്കുന്നു.…

Read More

ഓപ്പറേഷന്‍ പി ഹണ്ട് തുടരുന്നു ! ഇതുവരെ സംസ്ഥാനത്ത് പിടിയിലായത് 12 പേര്‍,16 പേര്‍ക്കെതിരേ കേസെടുത്തു,84 പേര്‍ നിരീക്ഷണത്തില്‍; ബാലപീഡകരുടെ നാടായി കേരളം മാറുന്നുവോ ?

കുട്ടികളുടെ ലൈംഗികത കാണുകയും പ്രചരിപ്പിക്കുന്നവര്‍ക്കും നേരെയുള്ള പോലീസിന്റെ നടപടി തുടരുന്നു. ഓപ്പറേഷന്‍ പി ഹണ്ട് എന്നു പേരിലാണ് പോലീസ് പരിശോധന നടത്തുന്നത്. സംസ്ഥാനത്ത് കുട്ടികളുടെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് ഇതിനോടകം 12 പേര്‍ പിടിയിലായി. 16 പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.84 പേര്‍ നിരീക്ഷണത്തിലുണ്ട്‌. ടെലിഗ്രാമിലൂടെയും വാട്‌സാപ്പിലൂടെയുമാണ് കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരിക്കുന്നത്. ഇന്റര്‍പോളിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. പതിനെട്ട് വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നതു തടയുന്നതിനായി സൈബര്‍ഡോം ആരംഭിച്ച ‘ഓപ്പറേഷന്‍ പി ഹണ്ടി’ന്റെ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. ഇന്റര്‍പോളിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ 16 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്തിലാണ് റെയ്ഡ് നടത്തുന്നത്. നിലവില്‍ 84 വ്യക്തികളെക്കുറിച്ചുള്ള വിവരമാണ് പോലീസിന് കിട്ടിയിരുന്നത്. ഇവരുടെ വീടുകളിലും ഓഫീസുകളിലുമാണ് പോലീസ് റെയ്ഡ് നടത്തിയത്. പിടിയിലായവരുടെ ഫോണില്‍ നിന്നും…

Read More

ഇനി കുപ്പിയില്‍ ഇന്ധനം വേണമെങ്കില്‍ പോലീസ് സ്റ്റേഷനില്‍ പോകണം ! തിരുവല്ലയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇറക്കിയ പുതിയ നിബന്ധനകള്‍ ഇങ്ങനെ…

ഇനി മുതല്‍ കേരളത്തിലെ പെട്രോള്‍ പമ്പുകളില്‍ നിന്നും പെട്രോളും ഡീസലും കുപ്പികളില്‍ ലഭിക്കണമെങ്കില്‍ പോലീസിന്റെ കത്ത് വേണം. തിരുവല്ലയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമാക്കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് പമ്പുടമകള്‍ക്ക് പോലീസ് കര്‍ശന നിര്‍ദേശം നല്‍കിയതോടെ കരാര്‍-ചെറുകിട പണിക്കാരാണ് പെട്ടത്. പണി നടക്കുന്ന സ്ഥലത്തെ മണ്ണുമാന്തി യന്ത്രങ്ങള്‍ക്കുള്ള ഇന്ധനം പമ്പുകളില്‍ നിന്നും കന്നാസുകളില്‍ വാങ്ങിപ്പോകുകയായിരുന്നു പതിവ്. എന്നാല്‍ നിയമം കര്‍ശനമാക്കിയതോടെ ഇന്ധനം വാങ്ങുന്ന ദിവസം അനുമതി വാങ്ങാന്‍ പോലീസ് സ്‌റ്റേഷനില്‍ പോകണം എന്ന സ്ഥിതിയാണ് ഇപ്പോള്‍.

Read More

ദക്ഷിണ വ്യോമ കമാന്‍ഡിലും പാങ്ങോട് സൈനിക കേന്ദ്രത്തിലും സുരക്ഷ ശക്തമാക്കി

പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് പുല്‍വാമ ആക്രമണത്തിന് പകരം വീട്ടിയ ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കാന്‍ പാകിസ്ഥാന്‍ ഒരുങ്ങുകയാണെന്ന് വിവരം. ഈ സാഹചര്യത്തില്‍ രാജ്യമെങ്ങും തുടരുന്ന ജാഗ്രതയ്‌ക്കൊപ്പം കേരളത്തിലും സേനാവിഭാഗങ്ങള്‍ നിരീക്ഷണം ശക്തമാക്കി. തിരുവനന്തപുരം ആസ്ഥാനമായ ദക്ഷിണ വ്യോമ കമാന്‍ഡിലും പാങ്ങോട് സൈനിക കേന്ദ്രത്തിലും സുരക്ഷ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മറ്റിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയതിനാല്‍ പാകിസ്ഥാന്‍ കേരളത്തെ ലക്ഷ്യം വക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. തിരുവനന്തപുരത്തു നിന്ന് 357 കിലോമീറ്റര്‍ മാത്രം അകലെയാണ് കൊളംബോ വിമാനത്താവളം. പാകിസ്ഥാനുമായി അടുപ്പമുള്ള മാലി ദ്വീപിലേക്ക് മുക്കാല്‍ മണിക്കൂര്‍ മാത്രം വ്യോമദൂരം. വ്യോമാക്രമണ ഭീഷണി പ്രതിരോധിക്കാന്‍ ദക്ഷിണ വ്യോമ കമാന്‍ഡില്‍ എയ്‌റോസാറ്റ് റഡാര്‍ സംവിധാനം സജ്ജമാണ്. രാത്രിയിലും അതിസൂക്ഷ്മ നിരീക്ഷണം സാദ്ധ്യമായ അത്യാധുനിക സംവിധാനങ്ങള്‍, ദൂരപരിധി കൂടിയ ബുള്ളറ്റ് കാമറകള്‍, ബൂം ബാരിയറുകള്‍, ട്രോളിവീല്‍ റോഡ് ബാരിയറുകള്‍ എന്നിവയടങ്ങിയ സുരക്ഷാ കവചമാണ് ദക്ഷിണവ്യോമ കമാന്‍ഡിലുള്ളത്. രാപകല്‍ നിരീക്ഷണത്തിന് 700…

Read More

കേരളം ചുട്ടുപഴുക്കുന്നു ! തിരുവനന്തപുരത്ത് രേഖപ്പെടുത്തിയത് ഇന്ത്യയിലെ ഏറ്റവും കൂടിയ മൂന്നാമത്തെ താപനില; പകല്‍ 11 മുതല്‍ നാലു വരെ ആരും പുറത്തിറങ്ങരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം…

തിരുവനന്തപുരം: കേരളത്തില്‍ ചൂട് ക്രമാതീതമായി വര്‍ധിക്കുന്നു. ഫെബ്രുവരി അവസാനം ആയപ്പോഴേയ്ക്കും വളരെ കൂടിയ താപനിലയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാവിലെ 11 മുതല്‍ ഉച്ചതിരിഞ്ഞ് നാല് വരെ പുറത്തിറങ്ങരുതെന്ന് കാലാവ്സ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച ഇന്ത്യയിലെ ഏറ്റവും കൂടിയ മൂന്നാമത്തെ താപനില രേഖപ്പെടുത്തിയത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ്. തിരുവനന്തപുരത്ത് ഇന്നലെ 38.2 ഡിഗ്രിയും കടന്ന് മുന്നേറിയിക്കുകയാണ് ചൂട്. ഇതോടെ കടുത്ത ആശങ്കയിലാണ് സംസ്ഥാനം. കര്‍ണാടക റെയ്ചൂര്‍ മേഖലയിലെ 2 മാപിനികള്‍ മാത്രമാണ് ഇന്നലെ തിരുവനന്തപുരത്തെ കടത്തിവെട്ടിയത്. 2017 ഫെബ്രുവരി 17 നു രേഖപ്പെടുത്തിയ 37.2 ഡിഗ്രിയാണ് ഇതിനു മുമ്പ് തിരുവനന്തപുരത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഈ ദിവസങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെട്ടു. മഴ അകന്ന ഈ സ്ഥിതി തുടര്‍ന്നാല്‍ കേരളത്തിന്റെ പല ജില്ലകളും ഈ വര്‍ഷം ചൂടിന്റെ കാര്യത്തില്‍ റെക്കോഡ്…

Read More