ഒ​രു കാ​ല​ത്ത് ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റി​ലെ മി​ന്നും​താ​രം ! ഇ​ന്ന് ചാ​യ​യും ബ​ണ്ണും ജ​ന​ങ്ങ​ള്‍​ക്ക് വി​ത​ര​ണം ചെ​യ്യു​ന്നു…

ശ്രീ​ല​ങ്ക​യി​ലെ പെ​ട്രോ​ള്‍ പ​മ്പി​നു മു​മ്പി​ല്‍ വ​രി നി​ന്ന​വ​ര്‍​ക്ക് ചാ​യ​യും ബ​ണ്ണും വി​ത​ര​ണം ചെ​യ്യു​ന്ന മു​ന്‍ ല​ങ്ക​ന്‍ ക്രി​ക്ക​റ്റ​ര്‍ റോ​ഷ​ന്‍ മ​ഹാ​നാ​മ​യു​ടെ ചി​ത്രം ച​ര്‍​ച്ച​യാ​വു​ക​യാ​ണ്. വാ​ര്‍​ഡ് പ്ലേ​സ്, വി​ജെ​റ​മ മേ​ഖ​ല​യി​ലാ​ണ് താ​രം ശ​നി​യാ​ഴ്ച ഭ​ക്ഷ​ണ​വു​മാ​യി എ​ത്തി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റി​പ്പും ചി​ത്ര​വും അ​ദ്ദേ​ഹം ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ചു. മീ​ല്‍​സ് ഫോ​ര്‍ ആ​ള്‍ എ​ന്ന പ​ദ്ധ​തി​ക്കു കീ​ഴി​ലാ​യി​രു​ന്നു മ​ഹാ​നാ​മ​യു​ടെ ഭ​ക്ഷ​ണ വി​ത​ര​ണം. അ​യാ​തി എ​ന്ന സം​ഘ​ട​ന​യാ​ണ് ഇ​തി​ന് ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​ത്. ല​ങ്ക​യി​ലെ നി​ല​വി​ലെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് മു​മ്പും ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ല്‍ സ​ജീ​വ​മാ​ണ് റോ​ഷ​ന്‍ മ​ഹാ​നാ​മ. പ്ര​തി​സ​ന്ധി​ക്കാ​ല​ത്ത് രാ​ജ്യ​ത്തെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ദ്ദേ​ഹം സ​ഹാ​യ ഹ​സ്ത​വു​മാ​യി എ​ത്തി​യി​രു​ന്നു. 1996ല്‍ ​ല​ങ്ക ലോ​ക​ക​പ്പ് ജ​യി​ച്ച വേ​ള​യി​ല്‍ ടീ​മി​ലെ പ്ര​ധാ​ന​പ്പെ​ട്ട അം​ഗ​മാ​യി​രു​ന്നു മ​ഹാ​നാ​മ. ക​ളി നി​ര്‍​ത്തി​യ ശേ​ഷം ഐ​സി​സി മാ​ച്ച് റ​ഫ​റി​യാ​യി. ടെ​സ്റ്റ് ച​രി​ത്ര​ത്തി​ലെ ആ​ദ്യ​ത്തെ രാ​പ​ക​ല്‍ മ​ത്സ​ര​ത്തി​ന്റെ റ​ഫ​റി​യാ​യി​രു​ന്നു. ല​ങ്ക​യി​ലെ പ്ര​തി​സ​ന്ധി​യി​ല്‍ നേ​ര​ത്തെ നി​ര​വ​ധി…

Read More

എന്റെ പൊന്നോ റിസ്‌ക് എടുക്കാന്‍ വയ്യ ! ചൈനീസ് വാക്‌സിന്‍ എടുത്ത് ഞാണിന്മേല്‍ കളിയ്ക്കില്ലെന്നും ഇന്ത്യന്‍ വാക്‌സിന്‍ മതിയെന്നും ശ്രീലങ്ക…

ചൈനയുടെ കോവിഡ് വാക്‌സിന്‍ എടുക്കാന്‍ ധൈര്യമില്ലെന്ന് ശ്രീലങ്ക. ചൈനയുടെ സിനോഫാര്‍മിന്റെ കൊവിഡ് വാക്സിനാണ് ശ്രീലങ്ക വേണ്ടെന്നു വച്ചത്. 14 ദശലക്ഷം ആളുകള്‍ക്ക് കുത്തിവയ്പെടുക്കാന്‍ ഇന്ത്യ നിര്‍മ്മിച്ച ഓക്സ്ഫോര്‍ഡ് അസ്ട്രാസെനെക്ക വാക്സിന്‍ ഉപയോഗിക്കാനാണ് ശ്രീലങ്കയുടെ തീരുമാനം. ചൈനീസ് വാക്സിന്‍ സിനോഫോറിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും, വാക്സിന്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട രേഖകള്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും കാബിനറ്റ് സഹ വക്താവ് ഡോ. രമേശ് പതിരാന പറഞ്ഞു. ‘ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയില്‍ നിന്നുള്ള അസ്ട്രാസെനെക്ക വാക്സിനെയാണ് ശ്രീലങ്ക കൂടുതലായി ആശ്രയിക്കുന്നത്. തല്‍ക്കാലം ഞങ്ങള്‍ അസ്ട്രാസെനെക്ക വാക്സിനൊപ്പം മുന്നോട്ടുപോകുന്നു.ചൈനയില്‍ നിന്ന് ആവശ്യമായ രേഖകള്‍ ലഭിക്കുന്ന നിമിഷം അത് രജിസ്റ്റര്‍ ചെയ്യുന്നത് പരിഗണിക്കാം’ അദ്ദേഹം പറഞ്ഞു. റഷ്യന്‍ വാക്സിനായ സ്പുട്നികിനും ഇതുവരെ ആവശ്യമായ അംഗീകാരം ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ 14 ദശലക്ഷം പേര്‍ക്ക് കുത്തിവയ്പെടുക്കാന്‍ ഇന്ത്യന്‍ വാക്സിനെ ആശ്രയിക്കാന്‍…

Read More

ഘോഷയാത്രയുടെ പേരില്‍ 70 വയസ്സുള്ള ആനയോട് ചെയ്തത് കണ്ണില്ലാത്ത ക്രൂരത ! സംഭവം ലോകമറിഞ്ഞതിന്റെ പിറ്റേന്ന് ടിക്കിരി ചെരിഞ്ഞു

കഴിഞ്ഞ ഒരാഴ്ചയായി മൃഗസ്‌നേഹികളുടെയെല്ലാം കണ്ണും കാതും ശബ്ദവുമെല്ലാം 70 വയസ് പ്രായമുള്ള ടിക്കിരി എന്ന ആനയ്ക്ക് വേണ്ടിയായിരുന്നു പ്രവര്‍ത്തിച്ചത്. പ്രായാധിക്യവും അനാരോഗ്യവും കാരണം ക്ലേശിക്കുന്ന ടിക്കിരി എന്ന പിടിയാനയുടെ ദുരവസ്ഥ ശ്രീലങ്കയിലെ കാന്‍ഡിയില്‍ നടന്ന വാര്‍ഷിക ബുദ്ധ ഉത്സവമായ എസല പെരേഹരയിലെ ഘോഷയാത്രയിലെ എഴുന്നള്ളിപ്പോടെയാണ് ലോക ശ്രദ്ധയിലെത്തിയത്. എന്നാല്‍ മൃഗസ്നേഹികള്‍ തനിക്ക് വേണ്ടി തേങ്ങുന്നതറിയാതെ വ്യാഴാഴ്ച ടിക്കിരി ലോകത്തോട് വിടപറഞ്ഞു. ദിവസങ്ങളോളം നീളുന്ന ഉത്സവത്തിന്റെ പ്രധാന ഭാഗമാണ് പത്ത് ദിവസത്തെ, മണിക്കൂറുകളോളം തുടരുന്ന ആനകളുടെ ഘോഷയാത്ര. സേവ് എലിഫന്റ് ഫൗണ്ടേഷന്‍ ആനയുടെ ചിത്രങ്ങളും വിവരണവും അവരുടെ ഫേസ്ബുക്ക് പേജില്‍ ചൊവ്വാഴ്ച പങ്ക് വെച്ചതോടെയാണ് ടിക്കിരിയുടെ അവസ്ഥ ലോകത്തിന്റെ മുമ്പിലെത്തിയത്. ഭക്ഷണം കഴിക്കാനാവാതെ അസ്ഥികൂടം പുറത്ത് കാണുന്ന വിധത്തിലായിരുന്ന ആന. അതിശക്തമായ ലൈറ്റുകളും ബഹളവും കരിമരുന്നിന്റെ പുകയും ഈ ആനയ്ക്ക് വളരെ അസ്വസ്ഥതയുളവാക്കുന്നുവെന്ന് സേവ് എലിഫന്റ് ഫൗണ്ടേഷന്‍ ഫേസ്ബുക്കില്‍…

Read More

ഐഎസിന്റെ ഭാഗമായ ‘ദായേഷി’ന്റെ പരിശീലനക്ലാസുകള്‍ കേരളത്തില്‍ സജീവമായി നടക്കുന്നു ! രഹസ്യഗ്രൂപ്പില്‍ നിരവധി മലയാളികള്‍; ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനത്തെ മലയാളികള്‍ ഗൗരവമായി കാണേണ്ടതിന്റെ കാരണങ്ങള്‍ ഇങ്ങനെ…

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ കൂട്ടക്കുരുതി നടത്തിയ തൗഹീദ് ജമായത്ത് കേരളത്തിലും പിടിമുറുക്കുന്നതിന്റെ വ്യക്തമായ വിവരങ്ങള്‍ പുറത്ത്. സംസ്ഥാനത്തെ നാലു ജില്ലകളില്‍ നിന്നായി എഴുപതോളം യുവാക്കളെ ഭീകരസംഘടന റിക്രൂട്ട് ചെയ്തതായാണ് കണ്ടെത്തല്‍. ഇതില്‍ പ്രൊഫഷണലുകളുമുണ്ട്. ഇടുക്കി,എറണാകുളം,തൃശൂര്‍,പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്. ജിഹാദി ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മലയാളത്തില്‍ വരെ വെബ്‌സൈറ്റുകളുണ്ട്. ദജ്ജല്‍-ഇ-അക്ബര്‍ എന്ന ഐഎസിന്റെ രഹസ്യഗ്രൂപ്പില്‍ നിരവധി മലയാളികള്‍ അംഗങ്ങളാണ്. ഐഎസിന്റെ ഭാഗമായ ദായേഷ് കേരളത്തില്‍ പരിശീലനക്ലാസുകള്‍ നടത്തുന്നുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. 20 അംഗ സൈബര്‍ വിംഗ് 24 മണിക്കൂറും സജീവമാണ്. പല മുസ്ലിം സംഘടനകളുടെയും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറി ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഐസിസിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയ കോഴിക്കോട്ടുകാരന്‍ അബ്ദുള്‍ റഷീദ് അബ്ദുള്ള, പാലക്കാട്ടുകാരന്‍ ബെസ്റ്റിന്‍ വിന്‍സെന്റ്, കാസര്‍കോട്ടുകാരന്‍ അഷ്ഫാഖ് മജീദ് എന്നിവര്‍ 2016ല്‍ ശ്രീലങ്കയില്‍ പോയതായും…

Read More

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കേരളത്തില്‍ വന്നിരുന്നു ! കൊല്ലത്തെ ബേസ് മൂവ്‌മെന്റ് സ്‌ഫോടനത്തിനു പിന്നിലും പ്രവര്‍ത്തിച്ചതും തൗഹീദ് ജമായത്തോ ? കണ്ടെത്തിയ വിവരങ്ങള്‍ കേരളത്തെ നടുക്കുന്നത്…

ശ്രീലങ്കയെ കണ്ണീരിലാഴ്ത്തി ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ പിന്നിലെ മുഖ്യ തല സഹ്രാന്‍ ഹാഷിം കേരളം സന്ദര്‍ശിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. ശ്രീലങ്കയിലെ നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ തലവനായ സഹ്രാന്‍ ഹാഷിം 2017ല്‍ മലപ്പുറത്തെത്തിയതായാണ് കണ്ടെത്തല്‍. കൊളംബോയിലെ ഷാംഗ്രിലാ ഹോട്ടലിലെ സ്‌ഫോടനത്തില്‍ ഹാഷിം കൊല്ലപ്പെട്ടിരുന്നു. ഹാഷിമിനെ കൂടാതെ സ്‌ഫോടനത്തില്‍ ചാവേറായ മുഹമ്മദ് മുബാറക് അസാനും രണ്ടു തവണ ഇന്ത്യയില്‍ എത്തിയിരുന്നു. എന്നാല്‍ ഇവിടെ ഇവര്‍ എന്തു ചെയ്തു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഐഎസുമായി ബന്ധമുള്ള സംഘടനയിലെ രണ്ടാമനായിരുന്നു അസാന്‍. ഇരുവരും കേരളത്തില്‍ എത്തിയെന്ന വാര്‍ത്തയെ കേരള പോലീസും ഗൗരവകരമായാണ് കാണുന്നത്. കേരളത്തെ കൂടാതെ തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, തിരിച്ചിറപ്പള്ളി, തിരുനെല്‍വേലി, വെല്ലൂര്‍, നാഗപട്ടണം എന്നിവിടങ്ങളും ഹാഷിം സന്ദര്‍ശിച്ചുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം.ഇന്ത്യയിലെ കിഴക്കന്‍ തീരമായ രാമനാഥ പുരവുമായും ലങ്കയിലെ കല്‍പ്പാത്തിയയും കേന്ദ്രീകരിച്ചുള്ള കള്ളക്കടത്തും ഹാഷിമിന്റെ സന്ദര്‍ശനത്തിന്…

Read More

ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുന്നതില്‍ ഇന്ത്യക്കാരെ വിലക്കി കേന്ദ്ര സര്‍ക്കാര്‍ ! ഒഴിവാക്കാനാവാത്ത യാത്ര ഉള്ളവര്‍ക്കായി പത്യേക സൗകര്യമൊരുക്കും…

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാരുടെ ശ്രീലങ്കയിലേക്കുള്ള യാത്ര വിലക്കി കേന്ദ്ര സര്‍ക്കാര്‍. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ശ്രീലങ്കയിലേക്ക് അത്യവശ്യ യാത്രകളല്ലാത്തവ ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീലങ്കയിലേക്ക് ഒഴിവാക്കാനാകാത്ത യാത്ര ചെയ്യുന്ന പൗരന്‍മാര്‍ ആവശ്യമെങ്കില്‍ സഹായത്തിനായി കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായോ കാന്‍ഡിയിലെ അസിസ്റ്റന്റ് ഹൈക്കമ്മീഷനുമായോ ഹാമ്പന്‍തോട്ടയിലെയും ജാഫ്നയിലെയും കോണ്‍സുലേറ്റുകളുമായോ ബന്ധപ്പെടാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സഹായത്തിനായി വിളിക്കേണ്ട നമ്പറുകള്‍ വെബ്സൈറ്റില്‍ ലഭ്യമാണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 250 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു മലയാളിയടക്കം ഏഴ് ഇന്ത്യക്കാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. ലങ്കയില്‍ ഈസ്റ്റര്‍ ദിന ആരാധന നടക്കുകയായിരുന്ന ക്രൈസ്തവ ദേവാലയങ്ങളിലും വിദേശ സഞ്ചാരികള്‍ കുടുതലായി എത്തുന്ന ഹോട്ടലുകളിലുമാണ് വന്‍ സ്ഫോടനം നടന്നത്. വിവിധ ഇടങ്ങളിലായി ചാവേറുകള്‍ എത്തി സ്ഫോടനം നടത്തുകയായിരുന്നു.

Read More