കെ​പി​സി​സി​ക്കു പു​തി​യ അ​ധ്യ​ക്ഷ​ൻ ഉ​ട​ൻ? ആ​ന്‍റോ ആ​ന്‍റ​ണി​ക്ക് വി​ന​യാ​യി പോ​റ്റി വി​വാ​ദം; ബെ​ന്നി ബെ​ഹ​നാ​നു സാ​ധ്യ​ത

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ര്‍​ഥിപ്പട്ടി​ക​ക്കൊ​പ്പം പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ​യും പ്ര​ഖ്യാ​പി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി നേ​തൃ​ത്വം. പു​തി​യ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി ബെ​ന്നി ബെ​ഹ​നാ​നെ നി​യോ​ഗി​ക്കാ​നാ​ണു സാ​ധ്യ​ത. നി​ല​വി​ൽ പാ​ര്‍​ട്ടി​യി​ലെ ഭൂ​രി​പ​ക്ഷ പി​ന്തു​ണ​യും ബെ​ന്നി ബെ​ഹ​നാ​നാ​ണ്. അ​തി​നാ​ൽ ത​ന്നെ മു​ൻ​ഗ​ണ​ന​യും ബെ​ന്നി ബ​ഹ​നാ​നാ​ണ്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം​പി​മാ​ര്‍ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് തു​റ​ന്ന് വ്യ​ക്ത​മാ​ക്കി​യ ആ​ളാ​ണ് ബെ​ന്നി ബെ​ഹ​നാ​ൻ. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നാ​ൽ സ​ണ്ണി ജോ​സ​ഫി​നെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തുനി​ന്ന് മാ​റ്റാ​നാ​ണു തീ​രു​മാ​നം. ആ​ന്‍റോ ആ​ന്‍റ​ണി​യെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ച്ചി​രു​ന്നെ​ങ്കി​ലും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി വി​വാ​ദം വി​നയാ​യെ​ന്നാ​ണു സൂ​ച​ന. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബെ​ന്നി ബെ​ഹ​നാ​ൻ അ​ധ്യ​ക്ഷ​നാ​കാ​ൻ സാ​ധ്യ​ത​യേ​റു​ന്ന​ത്.


അ​തേ​സ​മ​യം, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മ​ത്സ​രി​ക്കു​മോ അ​തോ പ​ക​രം പു​തി​യ അ​ധ്യ​ക്ഷ​ൻ വ​രു​മോ എ​ന്ന​തൊ​ക്കെ ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ക്കു​മെ​ന്നാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ്ര​തി​ക​ര​ണം. ഇ​ക്കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യം പ​റ​യു​ന്ന​തു ശ​രി​യ​ല്ലെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ന​ട​ത്തു​ന്ന​ത് മി​ക​ച്ച പ്ര​ക​ട​ന​മാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

വി.​ഡി. സ​തീ​ശ​ന്‍റെ യാ​ത്ര വ​മ്പി​ച്ച വി​ജ​യ​മാ​യി​രു​ന്നു​വെ​ന്നും കോ​ണ്‍​ഗ്ര​സ് പ്ര​ചാ​ര​ണ സ​മി​തി ചെ​യ​ര്‍​മാ​ൻ ആ​ക്കി​യ​തി​നു ഹൈ​ക്ക​മാ​ന്‍​ഡി​നോ​ട് ന​ന്ദി​യു​ണ്ടെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു.

പ​ത്തു​വ​ര്‍​ഷ​ത്തെ ഭ​ര​ണ​ത്തിൽ ജ​ന​ങ്ങ​ള്‍ മ​ടു​ത്തു. ജ​ന​ങ്ങ​ൾ ഭ​ര​ണ​മാ​റ്റം ആ​ഗ്ര​ഹി​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Related posts

Leave a Comment