ഒഴുകിയെത്തിയതു ജനലക്ഷങ്ങൾ; കൃപ നിറയും അലകടലായി കൃപാസനം അഖണ്ഡ ജപമാല മഹാറാലി

ആ​ല​പ്പു​ഴ: കൃ​പാ​സ​നം മ​രി​യ​ന്‍ സ​ന്നി​ധാ​ന​ത്തു​നി​ന്ന് അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ലേ​ക്കു​ള്ള അ​ഖ​ണ്ഡ ജ​പ​മാ​ല മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​നാ മ​ഹാ​റാ​ലി​യി​ല്‍ നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ ജ​ന ല​ക്ഷ​ങ്ങ​ളാ​ണ് അ​ണി​ചേ​ര്‍​ന്ന​ത്. പീ​ഡി​ത സ​ഭ​ക​ള്‍​ക്കും വി​ശ്വാ​സ ഞെ​രു​ക്ക​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും ശ​ക്തി പ​ക​രു​ക എ​ന്ന ദൈ​വി​ക ല​ക്ഷ്യ​ത്തോ​ടെ ന​ട​ക്കു​ന്ന പ്രാ​ര്‍​ഥ​നാ​പ്ര​വാ​ഹ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്ന​തി​ന് അ​ഭൂ​ത​പൂ​ര്‍​വ്വ​മാ​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​തി​നാ​ൽ, വെ​ള്ളി​യാ​ഴ്ച രാ​ത്രി​മു​ത​ല്‍ ത​ന്നെ കൃ​പാ​സ​ന​ത്തി​ല്‍ നി​ന്നും അ​ര്‍​ത്തു​ങ്ക​ലി​ലേ​ക്ക് ജ​പ​മാ​ല​യും ചൊ​ല്ലി​യു​ള്ള ജ​ന​ങ്ങ​ളു​ടെ പ്ര​വാ​ഹം ആ​രം​ഭി​ച്ചി​രു​ന്നു. തീ​ര​ദേ​ശ​പാ​ത തി​ങ്ങി​നി​റ​ഞ്ഞ് ക​ട​ന്നു​പോ​കു​ന്ന റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ ഉ​ദ്ദേ​ശം നാ​ല​ര മ​ണി​ക്കൂ​ര്‍​കൊ​ണ്ടാ​ണ് കൃ​പാ​സ​ന​ത്തി​ല്‍ നി​ന്നും അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക വ​രെ ന​ട​ന്നെ​ത്തി​യ​ത്. വാ​ഹ​ന​യാ​ത്ര അ​ത്ര സു​ഗ​മ​മ​ല്ലാ​ത്ത​തി​നാ​ല്‍ ബ​സി​ലി​ക്ക​യി​ല്‍ നി​ന്നും വീ​ണ്ടും ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ന​ട​ന്ന് ദേ​ശീ​യ​പാ​ത​യി​ലെ​ത്താ​നും ആ​രും മ​ടു​പ്പു കാ​ണി​ക്കു​ന്നി​ല്ല. റാ​ലി പൂ​ര്‍​ത്തി​യാ​ക്കി ആ​ദ്യ​മാ​ദ്യ​മെ​ത്തി​യ​വ​ര്‍ മ​ട​ങ്ങു​മ്പോ​ഴും കൃ​പാ​സ​ന​ത്തി​ലേ​ക്കു​ള്ള ജ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്കും തീ​ര​ദേ​ശ​പാ​ത​യി​ലെ റാ​ലി​യു​മെ​ല്ലാം ഇ​ട​മു​റി​യാ​തെ തു​ട​രു​ക​യാ​ണ്. ല​ക്ഷ്യം പ​രി​ശു​ദ്ധ അ​മ്മ​യു​ടെ മാ​ധ്യ​സ്ഥ്യം തേ​ടി​യെ​ത്തു​ന്ന ഓ​രോ ഹൃ​ദ​യ​ത്തി​നും സാ​ന്ത്വ​ന​വും…

Read More

കൃ​പാ​സ​നം അ​ഖ​ണ്ഡ ജ​പ​മാ​ല മ​ഹാ​റാ​ലി നാ​ളെ; “അ​ഖ​ണ്ഡ ജ​പ​മാ​ല മ​ഹാ​റാ​ലി രാ​ജ്യ​ന​ന്മ​യ്ക്കും ജ​ന​ക്ഷേ​മ​ത്തി​നും”

ചേ​ര്‍​ത്ത​ല: ക​ല​വൂ​ര്‍ കൃ​പാ​സ​ന​ത്തി​ല്‍​നി​ന്ന് അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ലേ​ക്ക് അ​ഖ​ണ്ഡ ജ​പ​മാ​ല മ​ഹാ​റാ​ലി നാ​ളെ ന​ട​ക്കും. മൂ​ന്ന​ര ല​ക്ഷം വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മ​ഹാ​റാ​ലി 24ന് ​പു​ല​ര്‍​ച്ചെ ഒ​ന്നി​നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. കൃ​പാ​സ​നം സ്ഥാ​പ​ക ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡോ. വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ല്‍ റാ​ലി​ക്ക് ആ​ത്മീ​യ നേ​തൃ​ത്വം ന​ല്‍​കും. ബ്ര​ദ​ര്‍ ആ​ർ. വി​ജ​യ​കു​മാ​ർ കോ​യ​മ്പ​ത്തൂ​ർ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.തീ​ര​ദേ​ശ​പാ​ത​യ്ക്കു സ​മാ​ന്ത​ര​മാ​യി സ​ഞ്ച​രി​ക്കു​ന്ന റാ​ലി വൈ​കു​ന്നേ​രം ആ​റി​ന് അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ല്‍ എ​ത്തും. റെ​ക്‌​ട​ർ ഫാ. ​യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ൽ​ത​യ്യി​ൽ റാ​ലി​യെ വ​ര​വേ​ൽ​ക്കും. തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ബി​ഷ​പ് ഡോ. ​ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ൽ സ​ന്ദേ​ശം ന​ല്‍​കി സ​മൂ​ഹ​ബ​ലി​യ​ര്‍​പ്പി​ക്കും. നൂ​റോ​ളം വൈ​ദി​ക​ർ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. റാ​ലി​യു​ടെ വി​വി​ധ​കേ​ന്ദ്ര​ങ്ങ​ളി​ൽ ശു​ദ്ധ​ജ​ല​വി​ത​ര​ണ​വും പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സൗ​ക​ര്യ​വും, ആം​ബു​ല​ന്‍​സ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക​ള​ക്‌​ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റാ​ലി​ക്കു വേ​ണ്ടി​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് കൃ​പാ​സ​ന​ത്തി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി പ്ര​ത്യേ​ക ബ​സ്…

Read More