തിരുവനന്തപുരം: പേരുദോഷമൊഴിഞ്ഞുള്ള നാളുകള്‍ കെഎസ്ആര്‍ടിസിയ്ക്ക് അന്യമാണ്. കളഞ്ഞുകിട്ടിയ ഒന്നരപ്പവന്റെ പാദസരം ഉടമയ്ക്ക് കൈമാറിയപ്പോള്‍ കെഎസ്ആര്‍ടിസി ഈടാക്കിയത് 4000 രൂപ. ഒരു ദിവസമാണ് കെഎസ്ആര്‍ടിസി. ഡിപ്പോയില്‍ പാദസരം സൂക്ഷിച്ചത്. സ്വര്‍ണാഭരണം കണ്ടെടുത്ത് ഏല്പിച്ചത് ബസിലെ മറ്റൊരു യാത്രക്കാരിയാണ്. അവര്‍ നല്‍കിയ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഉടമ വിവരം അറിഞ്ഞത്. ഇതിന് സഹായിച്ചത് മ്യൂസിയം പൊലീസും. നഷ്ടമായ മുതല്‍ തിരികെ വാങ്ങാന്‍ ഓടിയെത്തിയപ്പോള്‍ നോട്ടക്കൂലി കേട്ടു ഞെട്ടി. സിവില്‍സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ തലസ്ഥാനത്ത് എത്തിയ കോതമംഗലം സ്വദേശിനിയാണ് കെഎസ്ആര്‍ടിസിയുടെ നോട്ടക്കൂലിയില്‍ വലഞ്ഞത്. കളഞ്ഞുകിട്ടുന്ന വസ്തുവിന്റെ വിപണിമൂല്യം ഈടാക്കി പത്തുശതമാനം സര്‍വീസ് ചാര്‍ജ് വാങ്ങണമെന്നാണ് കെഎസ്ആര്‍ടിസി നിയമം. അതു പ്രകാരം ഒന്നര പവന് 40,000 രൂപ വില വരും. അതുകൊണ്ട് നോട്ടക്കൂലി 4000 രൂപ ഈടാക്കി. അങ്ങനെ പണം കൊടുത്ത് സ്വന്തം മുതല്‍ ഏറ്റുവാങ്ങി. കണിയാപുരം ഡിപ്പോയിലെ ബസില്‍ യാത്രചെയ്യുമ്പോഴാണ് വിദ്യാര്‍ത്ഥിനിയുടെ…
Read MoreTag: KSRTC
ഓടിയെത്തിയപ്പോള്‍ ആദ്യം കണ്ട കാഴ്ച ഇനിയും മറക്കാനായിട്ടില്ല ! ബാലഭാസ്‌കര്‍ പിന്‍സീറ്റിനിടയില്‍ ബോധരഹിതനായി കിടക്കുകയായിരുന്നു ;ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമാവുന്നു…
ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ദൃക്‌സാക്ഷിയുടെ നിര്‍ണായകമായ വെളിപ്പെടുത്തല്‍ പുറത്ത്. അപകടം നടന്നപ്പോള്‍ വണ്ടി ഓടിച്ചിരുന്നത് അര്‍ജുനായിരുന്നുവെന്നാണ് ദൃക്‌സാക്ഷിയുടെ മൊഴി. വര്‍ക്കല സ്വദേശിയായ നന്ദുവിന്റെതാണ് വെളിപ്പെടുത്തല്‍. ഇത് സംബന്ധിച്ച വാര്‍ത്ത ഒരു സ്വകാര്യ ചാനലിലൂടെ നന്ദു ഇതിനുമുമ്പും വെളിപ്പെടുത്തിയിരുന്നു. പ്രവാസിയായ സഹോദരനെ വിളിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പോയി തിരികെ വരുന്നതിനിടയിലായിരുന്നു നന്ദു ആ കാഴ്ച കാണുന്നത്. ഒരു ഇന്നോവ കാര്‍ മരത്തിലിടിച്ച് നില്‍ക്കുന്നു. ചുറ്റിലും കുറച്ചുപേര്‍ കൂടി നില്‍ക്കുന്നു. ഇതുകണ്ടതോടെ മറ്റൊന്നും ചിന്തിക്കാതെ നന്ദുവും സഹോദരനും കാറിന്റെ അടുത്തേയ്ക്ക് ഓടിയെത്തി. ആദ്യം കണ്ട കാഴ്ച ബാലഭാസ്‌ക്കറുടെ മകള്‍ തേജസ്വിനി ചോരയില്‍ കുളിച്ച് കിടക്കുന്നു. കണ്ട കാഴ്ചയില്‍ തളരാതെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ഓടിവന്നപ്പോള്‍ ബാക്ക് സീറ്റില്‍ ഒരാള്‍ രണ്ട് സീറ്റുകള്‍ക്കിടയില്‍ കിടക്കുന്നത് കണ്ടു. പിന്നീടാണ് മുന്നോട്ട് നോക്കിയപ്പോള്‍ കുഞ്ഞിനേയും സൈഡില്‍ ഇരുന്ന ലക്ഷ്മിയെയും കാണുന്നത്. പെട്ടെന്ന് അവരെ…
Read Moreനെറ്റിപ്പട്ടം കെട്ടിയ ആനവണ്ടി ! സ്ഥലപ്പേരുകളുടെ സ്ഥാനത്ത് വരന്റെയും വധുവിന്റെയും പേരുകള്‍;നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയ്ക്ക് തന്റെ വിവാഹത്തിലൂടെ ഒരു കൈത്താങ്ങ് നല്‍കി യുവാവ്…
പാലക്കാട്: കെഎസ്ആര്‍ടിസിയെ സ്‌നേഹിക്കുന്ന നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. നഷ്ടത്തിലോടുന്ന ഈ സ്ഥാപനം എങ്ങനെയും ഒന്നു രക്ഷപ്പെട്ടാല്‍ മതിയെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ആനവണ്ടി പ്രേമിയായ ബൈജുവിനും ഇതേ വിചാരമായിരുന്നു. അതിനാല്‍ തന്നെയാണ് തന്റെ വിവാഹവണ്ടിയായി ബൈജു കെഎസ്ആര്‍ടിസി ബസ് തെരഞ്ഞെടുത്തത്. അതും ആനവണ്ടിയെന്ന പേര് അന്വര്‍ഥമാക്കും വിധത്തില്‍ നെറ്റിപ്പട്ടമൊക്കെ കെട്ടി മനോഹരമാക്കി. നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിക്ക് ഒരു കൈതാങ്ങായാണു തത്തമംഗലം സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ ബൈജു മാങ്ങോട് തന്റെ വിവാഹത്തിനായി കെ.എസ്.ആര്‍.ടി.സി. ബസ് തെരഞ്ഞെടുത്തത്. മുതലമട പള്ളത്തുള്ള വേലായുധന്റെ മകള്‍ സുസ്മിതയെയാണു ബൈജു താലി ചാര്‍ത്തിയത്. മുന്നില്‍ നെറ്റിപ്പട്ടവും കരിമ്പനയുടെ നൊങ്കും വശങ്ങളില്‍ വാഴ കൊണ്ടും അലങ്കരിച്ച് ആനയേക്കാള്‍ തലയെടുപ്പോടെയാണു വിവാഹസ്ഥലത്ത് ബസ് എത്തിയത്. ബസിന്റെ മുന്‍വശത്ത് വിവാഹം എന്ന ബോര്‍ഡും സ്ഥലപേരുകളുടെ ബോര്‍ഡുകളുടെ സ്ഥാനത്ത് വരന്റേയും വധുവിന്റേയും പേരുകളും എഴുതി. തത്തമംഗലത്തു നിന്ന് പുതുനഗരം വഴിയാണ് കല്യാണമണ്ഡപമായ…
Read Moreഅത് കേവലം ഒരു ബസ് ടിക്കറ്റല്ല ! ഒരുപാട് രഹസ്യങ്ങളുടെ സങ്കേതം; ബസ് ടിക്കറ്റില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യം വെളിപ്പെടുത്തി പത്തനംതിട്ട കെഎസ്ആര്‍ടിസി
കെഎസ്ആര്‍ടിസി ബസില്‍ കയറിയ ശേഷം പണം നല്‍കി ടിക്കറ്റെടുക്കുന്നവര്‍ ആരും അതില്‍ എഴുതിയത് വായിച്ചു നോക്കാന്‍ മിനക്കെടാറില്ല. പതിവു പോലെ ഒരു പേപ്പര്‍ കഷണം എന്നു വിചാരിച്ച് പോക്കറ്റിലിടും. എന്നാല്‍ ഇത്തരക്കാര്‍ പുത്തന്‍ അറിവാകുകയാണ് പത്തനംതിട്ട കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കുറിപ്പ് ഇതിനോടകം സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.യാത്രയെ പറ്റി ഇത്രയും വിവരങ്ങള്‍ ഉള്ള ഈ ടിക്കറ്റാണ് പലരും കൈയ്യില്‍ കിട്ടാന്‍ നേരമില്ലാതെ പല്ല് കുത്താനും ചെവിയുടെ ചൊറിച്ചില്‍ മാറ്റാനും ഉപയോഗിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് ::: ടിക്കറ്റ് ::: മുകളില്‍ കോഴിക്കോട് എന്നെഴുതിയത് ബസ്സ് ഏത് ഡിപ്പോയിലേതാണ് എന്ന് അറിയാന്‍… തൊട്ട് താഴെ ഇടത് വശത്ത് ടിക്കറ്റ് നമ്ബറാണ്. 336273… അതിനു ശേഷം തിയ്യതിയും സമയവും… തീയ്യതിയ്ക്ക് തൊട്ട് താഴെ ബസ്സ് നമ്ബര്‍… JN412…. ഇതിനു ഇടത് വശത്ത് ബസ്സ് ഏത് തരമാണ് എന്നു കാണാം… ലോ ഫ്ലോര്‍…
Read Moreതച്ചങ്കരിയെ പുകച്ചു പുറത്തു ചാടിച്ചതിന് അനുഭവിച്ച് യൂണിയന്‍ നേതാക്കള്‍ ! മാര്‍ച്ചിലെ ശമ്പളം വിഷു കഴിഞ്ഞാലും കൊടുക്കാനാവുമെന്ന് പ്രതീക്ഷയില്ല; ടയര്‍ക്ഷാമവും ഡീസല്‍ക്ഷാമവും ആനവണ്ടിയെ വീണ്ടും ഷെഡില്‍ കയറ്റുന്നു…
എന്നും നഷ്ടക്കണക്കുകള്‍ മാത്രം പറയാനുണ്ടായിരുന്ന കെഎസ്ആര്‍ടിസിലെ ലാഭത്തിന്റെ പാതയിലാക്കാന്‍ ഏറെ അധ്വാനിച്ച ശേഷമാണ് ടോമിന്‍ തച്ചങ്കരി പടിയിറങ്ങിയത്. തച്ചങ്കരിയെ പുകച്ചു ചാടിക്കാന്‍ ഉത്സാഹം കാട്ടിയ യൂണിയന്‍ നേതാക്കള്‍ക്ക് പക്ഷെ ആ ഉത്സാഹം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതിലില്ല.കഴിഞ്ഞ മാസത്തെ ശമ്പളം മൂന്നുദിവസമാണ് വൈകിയതെങ്കില്‍ മാര്‍ച്ചിലെ ശമ്പളം ഏപ്രില്‍ പത്തായാലും ലഭിച്ചേക്കില്ലെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തച്ചങ്കരി പുറത്തായതിനു ശേഷം ശമ്പളം മുടങ്ങുകയും ശമ്പളം പാതിയും മറ്റും നല്‍കുകയും ചെയ്തുവരികയാണ്. ഇതിനിടെ ഒരു വിഭാഗം ജീവനക്കാര്‍ക്ക് കുറച്ച് ശമ്പളം നല്‍കുകയും ചെയ്തിട്ടുണ്ട്. ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, മെക്കാനിക്കുകള്‍ എന്നിവര്‍ക്ക് 13000 രൂപ ഇന്നലെ ശമ്പളം നല്‍കി. അതായത് ലഭിക്കേണ്ട ശമ്പളത്തിന്റെ 30% മാത്രമാണ് നല്‍കിയിട്ടുള്ളത്. ഓഫിസര്‍ കേഡറിലുള്ളവര്‍ക്കു ഒരു രൂപപോലും ശമ്പളം കിട്ടിയതുമില്ല. തച്ചങ്കരി മാറ്റപ്പെട്ട മാസം സര്‍ക്കാര്‍ സഹായമോ ബാങ്ക് ലോണോ എടുക്കാതെ കെഎസ്ആര്‍ടിസിയുടെ സ്വന്തം കളക്ഷനില്‍ നിന്നായിരുന്നു 90…
Read Moreകെഎസ്ആര്‍ടിസിയില്‍ നിന്നു പിരിച്ചുവിട്ട 3861 എംപാനല്‍ കണ്ടക്ടര്‍മാരെയും തിരിച്ചെടുത്തു ! വോട്ടു ലക്ഷ്യം വച്ചെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നു പരാതിയും…
തിരുവനന്തപുരം:ഹൈക്കോടതി വിധിയെത്തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട 3861 എംപാനല്‍ കണ്ടക്ടര്‍മാരെയും തിരിച്ചെടുത്തു. സര്‍ക്കാര്‍ നടപടി ഹൈക്കോടതി വിധിക്ക് എതിരും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമെന്നു ചൂണ്ടിക്കാട്ടി കെ.എസ്.ആര്‍.ടി.സിയിലെ കേരളാ സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് വെല്‍ ഫെയര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കി. സ്ഥിരം നിയമനം പി.എസ്.സി. പട്ടികയില്‍ നിന്നാകണമെന്നും താല്‍ക്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയാകണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇതെല്ലാം കാറ്റില്‍പ്പറത്തിയെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. സ്ഥിരം ജീവനക്കാര്‍ അവധിയെടുക്കുന്ന ഒഴിവില്‍ എംപാനലുകാരെ നിയമിക്കാമെന്ന ധാരണയുടെ മറവിലാണ് ഇപ്പോള്‍ എല്ലാവരെയും തിരിച്ചെടുത്തത്. ഒഴിവ് സൃഷ്ടിക്കാനായി സ്ഥിരം ജീവനക്കാരില്‍ പലരെയും തെരഞ്ഞെടുപ്പുവരെ അവധിയെടുപ്പിച്ചു. അവധിയെടുത്ത ജീവനക്കാരില്‍ പലരും തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ വ്യാപൃതരാണ്. തെരഞ്ഞെടുപ്പു കഴിഞ്ഞ് ഇവര്‍ ജോലിയില്‍ തിരികെ പ്രവേശിക്കുന്നതോടെ എംപാനലുകാര്‍ക്കു വീണ്ടും ജോലി നഷ്ടമാകും. തെരഞ്ഞെടുപ്പില്‍ വോട്ട് ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ നടപടിയെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പി.എസ്.സി. പട്ടികയിലുള്ളവര്‍ക്കു നിയമനം…
Read Moreതച്ചങ്കരി പോയതോടെ മാസാവസാനം ശമ്പളം എന്ന പരിപാടി നിലച്ചു ! സര്‍ക്കാരിനോട് 50 കോടി ചോദിച്ചിട്ട് കിട്ടിയത് 20 കോടി മാത്രം; തൊഴിലാളികള്‍ക്ക് പണം കൊടുക്കാന്‍ പുതിയ വഴികള്‍ തേടി കെഎസ്ആര്‍ടിസി…
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ തകര്‍ച്ചയില്‍ നിന്നും കൈപിടിച്ചുയര്‍ത്താന്‍ കൈമെയ് മറന്നു പരിശ്രമിച്ച ടോമിന്‍ തച്ചങ്കരി പടിയിറങ്ങിയതോടെ എല്ലാം പഴയപടിയായി. കാല്‍നൂറ്റാണ്ടിന് ശേഷം കഴിഞ്ഞ മാസമാണ് സ്വന്തം വരുമാനത്തില്‍ നിന്നും കോര്‍പറേഷന്‍ ശമ്പളം നല്‍കിയത്. കെംഎസ്ആര്‍ടിസി നിയമപ്രകാരം മാസത്തിലെ അവസാന ദിവസമാണ് ശമ്പളം കൊടുക്കേണ്ടത്. ടോമിന്‍ തച്ചങ്കരി എംഡി ആയിരുന്ന കഴിഞ്ഞ 10 മാസക്കാലം മാസാവസാനദിവസം തന്നെ മുഴുവന്‍ ജീവനക്കാരുടെയും ശമ്പളം കൃത്യമായി നല്‍കിയിരുന്നു. കൂടാതെ, കഴിഞ്ഞ രണ്ടുമാസം ഹൈക്കോടതി വിധിപ്രകാരം ജീവനക്കാരില്‍നിന്നു പിടിക്കുന്ന എന്‍ഡിആര്‍, പിഎഫ്., എല്‍ഐസി തുടങ്ങിയവയും അവര്‍ക്ക് മാസാവസാനം നല്‍കിയിരുന്നു. എന്നാല്‍ ഈ മാസം അവസാന ദിവസം ജീവനക്കാര്‍ക്ക് ശമ്പളം കിട്ടില്ലെന്നാണ് സൂചന. എല്ലാ മാസവും കൃത്യമായി ശമ്പളം നല്‍കുമെന്ന് തച്ചങ്കരി എംഡിയായിരുന്നപ്പോള്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ യൂണിയന്‍കാരുടെ സമ്മര്‍ദ്ദത്താല്‍ തച്ചങ്കരി പുറത്തായതോടെ എല്ലാം അവതാളത്തിലായി. എല്ലാം ഭദ്രമാണന്ന് കാട്ടാന്‍ വരും മാസങ്ങളില്‍ ശമ്പളം…
Read Moreതച്ചങ്കരിയെ പറപ്പിച്ചാല്‍ എല്ലാം ശരിയാകുമെന്നു വിചാരിച്ച യൂണിയന്‍ നേതാക്കള്‍ക്ക് അമ്പേ പണിപാളി ! കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനത്തില്‍ ഒന്നരക്കോടിയുടെ കുറവ്; പുതിയ എംഡിയ്ക്ക് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കും…
തിരുവനന്തപുരം: തകര്‍ച്ചയില്‍ നിന്നു തകര്‍ച്ചയിലേക്ക് കെഎസ്ആര്‍ടിസി കൂപ്പുകുത്തുമ്പോഴായിരുന്നു സിഎംഡിയായി ടോമിന്‍ തച്ചങ്കരിയുടെ രംഗപ്രവേശം. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ കൈമെയ് മറന്നു പോരാടിയ തച്ചങ്കരി സ്ഥാപനത്തെ സ്വന്തം വരുമാനത്തില്‍ നിന്നു ശമ്പളം കൊടുക്കാന്‍ വരെ പ്രാപ്തമാക്കി. എന്നാല്‍ കെഎസ്ആര്‍ടിസി നഷ്ടത്തിലായാലും തങ്ങളുടെ തോന്ന്യവാസം നടന്നാല്‍ മതിയെന്ന ഉറച്ച തീരുമാനവുമായി യൂണിയന്‍ നേതാക്കള്‍ മുന്നോട്ടു പോയതോടെ തച്ചങ്കരി പടിയ്ക്കു പുറത്തായി. എന്നാല്‍ തച്ചങ്കരി പോയാലും കാര്യങ്ങളെല്ലാം സുഗമമായി പോകുമെന്നു വിചാരിച്ച യൂണിയന്‍കാര്‍ക്ക് ഇപ്പോള്‍ അമ്പേ പിഴച്ചിരിക്കുകയാണ്. കോര്‍പ്പറേഷന്റെ വരുമാനത്തില്‍ വലിയ ഇടിവാണ് ഉണ്ടായത്. ബസ് ഡേ ആചരിച്ചു സേവ് കെഎസ്ആര്‍ടിസി കാമ്പയിന്‍ നടത്തിയിട്ടും അതൊന്നും ഗുണകരമായി മാറാത്ത അവസ്ഥയിലാണ്. ബസ് ഡേ ആചരണം പരാജയപ്പെട്ടതോടെ കലക്ഷനില്‍ ഒന്നര കോടി രൂപയുടെ കുറവാണ് അനുഭവപ്പെട്ടത്.സിഐടിയു യൂണിയനായിരുന്നു ബസ്‌ഡേ ആചരണ ആഹ്വാനത്തിന് പിന്നില്‍. പ്രതിദിനം ഏഴുകോടി രൂപ വരുമാനം ലക്ഷ്യമിട്ടിട്ടുള്ളതായിരുന്നു ഈ പ്രചരണം. എന്നാല്‍…
Read Moreതച്ചങ്കരി പടിയിറങ്ങിയതോടെ കെഎസ്ആര്‍ടിസിയുടെ ഗതി അധോഗതി ! വരുമാനത്തില്‍ വന്‍ ഇടിവ്;ഓഫീസില്‍ നിന്നും പണിചെയ്യാന്‍ തച്ചങ്കരി പുറത്തേക്ക് അയച്ചവര്‍ മടങ്ങിയെത്തിത്തുടങ്ങി ! ആനവണ്ടിയെ വീണ്ടും കട്ടപ്പുറത്തു കയറ്റാനുള്ള നീക്കങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: തകര്‍ച്ചയുടെ പടുകുഴിയില്‍ നിന്നും കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ആവുംവിധമെല്ലാം നോക്കിയ ശേഷമാണ് ടോമിന്‍ തച്ചങ്കരി പടിയിറങ്ങിയത്. ആരുടെയും മുന്നില്‍ കൈനീട്ടാതെ സ്വന്തം വരുമാനത്തില്‍ നിന്നും ശമ്പളം നല്‍കാന്‍ കോര്‍പ്പറേഷനെ പ്രാപ്തനാക്കിയ എംഡിയെ ഭരണപ്പാര്‍ട്ടിക്കാര്‍ ഇടപെട്ട് തെറിപ്പിച്ചതിന്റെ പിന്നാലെ കോര്‍പ്പറേഷന്റെ വരുമാനത്തിലും വന്‍ ഇടിവാണ് രേഖപ്പെടുത്തിരിക്കുന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ പഴയപോലെ യൂണിയന്‍കാര്‍ക്ക് തോന്നിയതു പോലെയായിട്ടുണ്ട്.ഡ്യൂട്ടി പരിഷ്‌ക്കരണം വരുത്തിയതിന് പിന്നാലെയാണ് വരുമാനത്തില്‍ ഇടിവുണ്ടായത്. കൂടാതെ ചീഫ് ഓഫീസില്‍ ജോലി ചെയ്യാതിരുന്നവര്‍ പഴയതു പോലെ തിരിച്ച് പണിചെയ്യാതിരിക്കാന്‍ പുതിയ അടവുകളുമായെത്തിയിട്ടുണ്ട്. തച്ചങ്കരി സിഎംഡിയായിരിക്കേ കെഎസ്ആര്‍ടിസി. ചീഫ് ഓഫീസില്‍നിന്നു പണിക്കയച്ചവര്‍, അദ്ദേഹം തെറിച്ചതിനു പിന്നാലെയാണ് തിരിച്ചെത്തി തുടങ്ങിയത്. ജൂനിയര്‍ അസിസ്റ്റന്റുമാരായ നാലുപേരാണ് ഏറ്റവുമൊടുവില്‍ പാപ്പനംകോട്, പുനലൂര്‍, പിറവം, പത്തനംതിട്ട യൂണിറ്റുകളില്‍നിന്നു ‘വര്‍ക്കിങ് അറേഞ്ച്‌മെന്റി’ന്റെ മറവില്‍ ചീഫ് ഓഫീസിലെത്തിയത്. ചീഫ് ഓഫീസില്‍ തമ്പടിച്ചു യൂണിയന്‍ പ്രവര്‍ത്തനം മാത്രം നടത്തിയിരുന്നവരെയാണു തച്ചങ്കരി മുമ്പ് വിവിധ ഡിപ്പോകളിലേക്ക്…
Read Moreചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥയിലേക്ക് കെഎസ്ആര്‍ടിസി മാറുന്നു ! സിപിഎം യൂണിയന്‍ ഭരണം പിടിച്ചെടുത്തതോടെ മറ്റു യൂണിയനുകള്‍ നോക്കുകുത്തികള്‍; വരുമാനം കുത്തനെ ഇടിഞ്ഞതോടെ ‘എല്ലാം സര്‍ക്കാര്‍ ശരിയാക്കിക്കൊള്ളും’ എന്ന് ഇടത് യൂണിയന്‍ നേതാക്കള്‍
തിരുവനന്തപുരം: നഷ്ടത്തില്‍ നിന്നു നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കെഎസ്ആര്‍സിയെ രക്ഷിക്കാന്‍ കൈമെയ് മറന്ന് പൊരുതിയതിനു ശേഷമാണ് ടോമിന്‍ തച്ചങ്കരി കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തു നിന്നു തെറിക്കുന്നത്. തച്ചങ്കരിയെ പുറത്താക്കാന്‍ സര്‍ക്കാരിനു പ്രേരണയായതാവട്ടെ യൂണിയന്‍കാരുടെ സമ്മര്‍ദ്ദവും. തച്ചങ്കരി പോയതോടെ പിന്നെയും ചങ്കരന്‍ തെങ്ങേല്‍ എന്ന അവസ്ഥയിലായിരിക്കുകയാണ് കെഎസ്ആര്‍ടിസി. തച്ചങ്കരിയെ പുറത്താക്കിയതോടെ കെഎസ്ആര്‍ടിസിയുടെ വരുമാനവും കുത്തനെ ഇടിഞ്ഞു. ശബരിമല വിവാദങ്ങളില്‍ ദേവസ്വംബോര്‍ഡിനുണ്ടായ 100 കോടിയുടെ നഷ്ടം സര്‍ക്കാര്‍ നികത്തിയതു പോലെ ഈ നഷ്ടവും സര്‍ക്കാര്‍ നികത്തത്തുമെന്നാണ് ഇടതു യൂണിയന്‍ നേതാക്കള്‍ പറയുന്നത്. കെഎസ്ആര്‍ടിസി ലാഭത്തില്‍ പോയില്ലെങ്കിലും തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ നടക്കണമെന്നേ യൂണിയന്‍ നേതാക്കള്‍ക്കുള്ളൂ. ഭരണം അവര്‍ കൈയാളുമ്പോള്‍ മറ്റ് യൂണിയനുകള്‍ പിണക്കത്തിലുമാണ്. ഏകപക്ഷീയ തീരുമാനങ്ങള്‍ നടപ്പാക്കുന്ന സിഐടിയുവിനെതിരെ കോണ്‍ഗ്രസ്, ബിജെപി സംഘടനകള്‍ രംഗത്ത് എത്തി കഴിഞ്ഞു. തച്ചങ്കരി ചുമതല ഒഴിഞ്ഞെങ്കിലും പുതിയ എംഡി എത്തിയിട്ടില്ല. ഇതിനിടെ ഏഴുകോടിക്ക് മേലെത്തിയ ദിവസവരുമാനം കുത്തനെ…
Read More