പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: ജി- സ്പാർക്ക് സോഫ്റ്റ് വെയറിലെ അപാകതകൾ പരിഹരിച്ച ശേഷം കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നല്കിയാൽ മതിയെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകരൻ ജനറൽ മാനേജർക്ക് (എഫ് ആൻഡ് എ) കർശന നിർദ്ദേശം നല്കി. ജൂൺ മാസത്തെ ശമ്പളം വൈകാൻ ഇത് കാരണമായേക്കും. ഡസ്ക് ഓപ്പറേറ്റിംഗ് സിസ്റ്റം (ഡി ഒ എസ്) ഉപയോഗിച്ചായിരുന്നു ഇതുവരെ ശമ്പള വിതരണം. മേയ് മാസത്തെ ശമ്പളം മുതലാണ് ജി-സ്പാർക്ക് മുഖേനയാക്കിയത്. ഡിഒഎസും ജി- സ്പാർക്കും തമ്മിൽ ഒത്തുനോക്കിയപ്പോൾ ജീവനക്കാരുടെ ശമ്പളത്തിൽ വ്യത്യാസം ഉണ്ടായി. 26,054 ജീവനക്കാരുടെ ശമ്പളത്തിൽ ജി-സ്പാർക്കിലും ഡി.ഒ.എസിലും കൃത്യമായി വന്നത് 25,375 ജീവനക്കാരുടെ ശമ്പളമാണ്. ജി-സ്പാർക്കിലൂടെ 341 ജീവനക്കാരുടെ ശമ്പളം പ്രോസസ്സ് ചെയ്യാൻ കഴിഞ്ഞില്ല.ജൂൺ മാസത്തെ ശമ്പളം മുതൽ ശമ്പളം കൃത്യമായിരിക്കണമെന്നാണ് കർശന നിർദ്ദേശം. ജി -സ്പാർക്കിൽ തയാറാക്കുന്ന ശമ്പളബിൽ ഡി ഒ എസിലും…
Read MoreTag: KSRTC
ജനപ്രതിനിധികള്‍ അറിയാതെ… കെഎസ്ആര്‍ടിസി ബസുകള്‍ നാടുകടത്തി; ഏറ്റവും കൂടുതല്‍ ബസുകള്‍ കൊണ്ടുപോയത് ഈരാറ്റുപേട്ടയില്‍ നിന്ന്
കോട്ടയം: കോവിഡ് നിയന്ത്രങ്ങള്‍ പിന്‍വലിക്കുന്നതു മുതല്‍ കെഎസ്ആര്‍ടിസിയില്‍ അടിമുടി പരിഷ്കാരം.5,200 സര്‍വീസുകളുണ്ടായിരുന്നത് 3,500 സര്‍വീസുകളായി വെട്ടിക്കുറയ്ക്കും. ലാഭകരമല്ലാത്ത സര്‍വീസുകള്‍ പിന്‍വലിക്കുന്നതിനൊപ്പം ഓരോ ഡിപ്പോയിലും അധികം വരുന്ന ബസുകള്‍ വിവിധ സോണുകളില്‍ സ്റ്റേ ബസുകളായി സൂക്ഷിക്കാനുമാണ് നീക്കം. കോട്ടയം ജില്ലയില്‍ വിവിധ ഡിപ്പോകളില്‍ നിന്നായി 50 ബസുകള്‍ തിരികെയെടുത്തു. നിലവില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് കേടുപാടുണ്ടാകുന്ന സാഹചര്യത്തില്‍ പിന്‍വലിക്കുന്ന ബസുകള്‍ ആവശ്യത്തിനനുസരിച്ച് തിരികെ എത്തിക്കും. കോവിഡ് ലോക്ഡൗണില്‍ സര്‍വീസ് മുടങ്ങിയ വേളയില്‍ ബസുകള്‍ കൊണ്ടുപോയതിനാല്‍ യാത്രക്കാര്‍ക്ക് പ്രതിഷേധിക്കാന്‍ അവസരവും ലഭിച്ചില്ല. പല സര്‍വീസുകളും ഇല്ലാതാകാന്‍ കാരണമാകുമെന്നാണ് സൂചന. മാത്രവുമല്ല ലാഭകരമായ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്താന്‍ ഉപയോഗിക്കുന്ന ബസുകളും തിരികെ കൊണ്ടുപോകുന്നതില്‍ ഉള്‍പ്പെടുന്നു. പാലാ ഡിപ്പോയില്‍ സര്‍വീസിലുണ്ടായിരുന്ന 24 ബസുകളാണ് ഒരു മാസത്തിനിടെ വിവിധ ഘട്ടങ്ങളിലായി ആലുവ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ സെന്‍ട്രല്‍ വര്‍ക് ഷോപ്പുകളിലേക്കു കൊണ്ടുപോയത്. ഈരാറ്റുപേട്ട, പൊന്‍കുന്നം,…
Read Moreകെഎസ്ആര്‍ടിസി സ് ദീർഘദൂര സർവീസ് ബസുകളില്‍ യാത്രക്കാര്‍ കുറവ്
കോട്ടയം: കോവിഡ് നിയന്ത്രണം നിലനില്‍ക്കെ കോട്ടയത്തുനിന്നു കെഎസ്ആര്‍ടിസി ഇന്നലെ രാവിലെ 6.30നു തിരുവനന്തപുരത്തേക്കും 7.30ന് കോഴിക്കോട്ടേക്കും സ്പെഷല്‍ സര്‍വീസ് നടത്തി. ഈ സര്‍വീസുകള്‍ ഇന്നും തുടരും.അതേ സമയം ലോക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ബസ് സര്‍വീസ് പുനരാരംഭിച്ച കെഎസ്ആര്‍ടിസിയുടെ തീരുമാനം ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നില്ലെന്ന് ആക്ഷേപമുണ്ട്. സര്‍വീസ് തുടങ്ങിയ ആദ്യ ദിനമായ ഇന്നലെ യാത്രക്കാര്‍ തീരെ കുറവായിരുന്നു. ലോക്ഡൗണ്‍ 16 വരെ നീട്ടിയ സാഹചര്യത്തില്‍ പെട്ടെന്ന് സര്‍വീസ് ആരംഭിക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് ഇല്ല. ഇതോടെ ലോക്ഡൗണ്‍ അവസാനിക്കുന്നതിനു മുമ്പ് വെറും അഞ്ചു ദിവസം മാത്രമാണ് സര്‍വീസ് നടത്താന്‍ ലഭിക്കുന്നത്. സര്‍വീസ് ആരംഭിക്കുന്നതില്‍ ആരോഗ്യ വകുപ്പും നേരത്തെ ആശങ്ക അറിയിച്ചിരുന്നു. കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി കഴിഞ്ഞ മേയ് എട്ടിനാണ് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ അടക്കം പൊതുഗതാഗത സംവിധാനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. വിവിധ ഡിപ്പോകളില്‍നിന്ന്…
Read Moreദീർഘ ദൂര സർവീസുമായി കോട്ടയത്ത് നിന്ന് കെഎസ്ആർടിസി ഓടിത്തുടങ്ങി; എതിർപ്പുമായി ആരോഗ്യവകുപ്പ്
കോട്ടയം: കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവെച്ചിരുന്ന കെഎസ്്ആർടി സർവീസുകൾ കോട്ടയം ഡിപ്പോയിൽ നിന്നു പുനരാരംഭിച്ചു.ദീർഘദൂര യാത്രക്കാർക്കു പ്രയോജനപ്പെടുത്തുന്ന രണ്ടു സർവീസാണ് ഇന്നു മുതൽ ആരംഭിച്ചിരിക്കുന്നത്. കോട്ടയം ഡിപ്പോയിൽനിന്നു തിരുവനന്തപുരത്തിനും കോഴിക്കോടിനുമാണ് സർവീസ് നടത്തുന്നത്. രാവിലെ ആറിനു ഡിപ്പോയിൽനിന്നു തിരുവനന്തപുരത്തേക്കു സൂപ്പർഫാസ്റ്റ് ബസ് പുറപ്പെട്ടു. ഉച്ചയ്ക്കു ഒന്നിനു തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കു തിരികെ ബസ് പോരും. രാവിലെ 7.30നായിരുന്നു കോട്ടയത്തു നിന്നു കോഴിക്കോടിനുള്ള ബസ് പുറപ്പെട്ടത്. ഇന്നു തന്നെ വൈകുന്നേരം അഞ്ചിന് കോഴിക്കോടു നിന്നു കോട്ടയത്തേക്കു പുറപ്പെടും. കോവിഡ് മാനദണ്ഡം പാലിച്ചാണ് സർവീസ്.ഇതിനിടെ കെഎസ്ആർടിസിയുടെ ഈ നിക്കത്തിനെതിരേ ആരോഗ്യ വകുപ്പ് രംഗത്തു വന്നു. ജനം പുറത്തിറങ്ങുകയോ അനാവശ്യ യാത്രകൾ ചെയ്യുകയോ പാടില്ലെന്ന് സർക്കാർ പറയുന്പോൾ ബസുകൾ ഓടിക്കാൻ തയാറായത് ജനസന്പർത്തിലൂടെ കോവിഡ് വ്യാപനം കൂടുന്നതിനു കാരണമാകുമെന്ന ആശങ്കയാണ് ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചത്. കോവിഡ് വ്യാപനത്തോത് സംസ്ഥാനത്ത് ഇപ്പോഴും 14 ശതമാനത്തിൽനിന്നു…
Read Moreകെഎസ്ആർടിസിയിൽ കൂട്ടവിരമിക്കൽ; ‘31ന് പടിയിറങ്ങുന്നത് 416 ജീവനക്കാർ; ഒരു ദിവസം ഇത്രയധികം പേർ വിരമിക്കുന്നത് കോർപ്പറേഷൻ ചരിത്രത്തിൽ ആദ്യം
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയിൽ കൂട്ടവിരമിക്കൽ. മേയ് 31-ന് മാത്രം വിരമിക്കുന്നത് 416 ജീവനക്കാർ.കോർപ്പറേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം ജീവനക്കാർ ഒരു ദിവസം വിരമിക്കുന്നത്. വിരമിക്കുന്നതിലധികവും 2000 ബാച്ച് ഡ്രൈവർമാരാണ്. 26,000ത്തോളം ജീവനക്കാരിൽ ആയിരത്തോളം പേരാണ് ഈ സാമ്പത്തിക വർഷത്തിൽ വിരമിക്കുന്നത്. ഇവർക്ക് പകരം നിയമനം ഉണ്ടാകാൻ സാധ്യതയില്ല. 2021-22 സാമ്പത്തിക വർഷത്തിൽ കോർപ്പറേഷനിൽ നിന്നു വിരമിക്കുന്നത് 945 ജീവനക്കാരാണ്. ഇതിൽ 2022-ജനുവരി മുതൽ മാർച്ച് വരെ വിരമിക്കാനുള്ളത് 187 പേർ മാത്രമാണ്. 2021 ജൂൺ മുതൽ ഡിസംബർ വരെ വിരമിക്കുന്നത് 200 ഓളം ജീവനക്കാരും. ലോക്ഡൗൺ കഴിഞ്ഞ് ഓർഡിനറി സർവീസുകളും ഹ്രസ്വദൂര സർവീസുകളും പരമാവധി ഓപ്പറേറ്റ് ചെയ്യാനാണ് കോർപ്പറേഷന്റെ നീക്കം. ഡ്രൈവർ ,കണ്ടക്ടർ വിഭാഗം ജീവനക്കാരാണ് വിരമിക്കുന്നവരിൽ 80 ശതമാനത്തിലേറെയും. ഇത് സുഗമമായ സർവീസ് നടത്തിപ്പിനെ ബാധിക്കും. വിരമിക്കുന്ന ജീവനക്കാരുടെ പിഎഫ് തുടങ്ങിയ പെൻഷൻ ആനുകൂല്യങ്ങൾ നല്കാൻ…
Read Moreപൊതുജനങ്ങൾക്ക് സൗകര്യപ്രദമായി ഉപയോഗിക്കാൻ കെഎസ് ആർ ടി സി ഡിപ്പോകളിൽ അത്യാധുനിക ശുചിമുറികൾ സ്ഥാപിക്കും
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടി സി യുടെ ഡിപ്പോകളിൽ അന്തർദേശീയ നിലവാരമുള്ള അത്യാധുനിക ശുചി മുറികൾ സ്ഥാപിക്കും.നിലവിലുള്ള ശുചി മുറികളുടെ ശോചനീയാവസ്ഥയും പലതും ഉപയോഗശൂന്യമാണെന്നുംബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലെയും ശുചിമുറികൾ ഒരേ പ്ലാനിലും തരത്തിലുമുള്ളതായിരിക്കും .ഡിപ്പോകളിലെത്തുന്ന യാത്രക്കാർക്കും പൊതുജനങ്ങൾക്കും സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ശരിയായ രീതിയിൽ കാറ്റും വെളിച്ചവും ലഭിക്കുന്ന സ്ഥലസൗകര്യമുള്ള, സൗകര്യപ്രദമായ രീതിയിലായിരിക്കണം ശുചി മുറികൾ. ശുചി മുറികൾ നിർമിക്കുന്നതിനുള്ള പ്ലാൻ ചീഫ് ഓഫീസിൽ തയാറാക്കി യൂണിറ്റുകൾക്ക് കൈമാറിയിട്ടുണ്ട്. സർക്കാർ അംഗീകൃത ഏജൻസികളുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റും ചിലവുകളും തയാറാക്കി ജൂൺ അഞ്ചിന് മുമ്പ് അംഗീകാരത്തിനായി ചീഫ് ഓഫീസിൽ എത്തിക്കണം. ഇതിനായി ഡിപ്പോ എൻജിനീയർ തലത്തിലുള്ള 28 ഉദ്യോഗസ്ഥർക്ക് ചുമതല നല്‍കിയിട്ടുണ്ട്.ഓരോ ഉദ്യോഗസ്ഥർക്കും മൂന്നും നാലും ഡിപ്പോകളുടെ ചുമതലയാണ് കൊടുത്തിരിക്കുന്നത്.ഒരേ കെട്ടിടത്തിലാണ് പുരുഷന്മാരുടെയും സ്ത്രീകളുടെയും ശുചിമുറികൾ . സ്ത്രീകൾക്ക് മൂന്ന് കക്കൂസുകളും മറുവശത്ത് മൂന്ന്…
Read Moreടിക്കറ്റ് നിരക്കില്‍ സൂപ്പര്‍ഫാസ്റ്റിനെ പിന്നിലാക്കി ഫാസ്റ്റ് പാസഞ്ചര്‍ ! യാത്രക്കാരുടെ എണ്ണം കൂടിയിട്ടും ‘കഴുത്തറപ്പന്‍’ പരിപാടിയുമായി കെഎസ്ആര്‍ടിസി…
കെഎസ്ആര്‍ടിസിയുടെ പുതിയ ടിക്കറ്റ് നിരക്ക് രീതിയ്ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഈടാക്കുന്നത് സൂപ്പര്‍ഫാസ്റ്റിനേക്കാള്‍ കൂടിയ നിരക്കാണ്. കോവിഡ് കാലത്ത് വരുത്തിയ ചാര്‍ജിലെ മാറ്റമാണിത്. ചാര്‍ജ് കുറവു പ്രതീക്ഷിച്ച്, ഫാസ്റ്റ് പാസഞ്ചറില്‍ കയറുന്ന യാത്രക്കാര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് സൂപ്പര്‍ഫാസ്റ്റിന് 87 രൂപയും ഫാസ്റ്റ്പാസഞ്ചറിന് 84 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സൂപ്പര്‍ഫാസ്റ്റ് നിരക്ക് 69 ആയി കുറച്ചു. എന്നാല്‍ ഈ ദിവസങ്ങളിലും ഫാസ്റ്റ് പാസഞ്ചറുകളില്‍ 84 രൂപയുടെ ടിക്കറ്റെടുക്കണം. യാത്രക്കാരുടെ എണ്ണവും വരുമാനവും ഉയര്‍ന്നിട്ടും ടിക്കറ്റ് നിരക്ക് കുറയ്ക്കാനും കെഎസ്ആര്‍ടിസി തയ്യാറായിട്ടില്ല. ഈ ദിവസങ്ങളില്‍ കോട്ടയം-പത്തനംതിട്ട റൂട്ടില്‍ ഫാസ്റ്റ് പാസഞ്ചറിന്റെ നിരക്ക് 54ല്‍ നിന്ന് 67 ആയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ദിവസേന ദൂരയാത്ര ചെയ്യുന്നവര്‍ക്ക് അധിക പണച്ചെലവാണ് ഇതുവഴി വരുന്നത്.
Read Moreഇറങ്ങാനുള്ള സ്റ്റോപ്പ് എത്തിയപ്പോള്‍ എണീറ്റ് വന്ന്, നമ്മളെ ഒന്ന് നോക്കിയിട്ട് മാസ്ക് അഴിച്ച് പോക്കറ്റില്‍ ഇട്ടിട്ട് ഒരു പുച്ഛച്ചിരി… എന്റെ പൊന്നു കുഞ്ഞേ, ഈ അവസരത്തില്‍ ഇതിനൊക്കെ വിഡ്ഢിത്തം എന്ന ഒറ്റ വാക്കേ പറയാനുള്ളൂ; കണ്ടക്ടറുടെ കുറിപ്പ് വൈറലാകുന്നു…
കോവിഡിനെതിരായ പ്രതിരോധത്തില്‍ അത്യാവശ്യഘടകമാണ് ഫേസ്മാസ്ക്. എന്നാല്‍ പലരുടെയും മാസ്ക് ധാരണം ഒരു പ്രഹസനമായി മാറുകയാണ്. പൊതുസ്ഥലങ്ങളിലും ബസുകളിലും മറ്റും മാസ്ക്കില്ലാതെയും ഉള്ള മാസ്ക് ശരിയായ രീതിയില്‍ ധരിക്കാതെയും വരുന്നവരുടെ എണ്ണം ആശങ്കപ്പെടുത്തുകയാണ്. മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ ആയിരക്കണക്കിന് ആളുകള്‍ക്കു നേരെയാണ് ദിവസേന പോലീസ് കേസെടുക്കുന്നത്. യഥാര്‍ഥത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന നിരവധി ആളുകളില്‍ ഒരു ചെറു വിഭാഗം മാത്രമാണ് പോലീസിന്റെ കണ്ണില്‍ പെടുന്നത്. അല്ലാത്ത എത്രയോ പേരാണ് കോവിഡ് വ്യാപനസാധ്യതയുമായി നമ്മുടെ സമൂഹത്തില്‍ ഇടപെടുന്നത്. ഇത്തരക്കാരെക്കുറിച്ച് ഫേസ്ബുക്കില്‍ ഒരു വിനീത വിജയന് എന്ന വനിതാ കണ്ടക്ടര്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. വിനീത വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്… ഈ കാഴ്ച നിങ്ങളു കൂടെ കാണേണ്ടതാണ്. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് ബസ് ചെക്ക് ചെയ്യുമ്പോള്‍ കണ്ടതാണ്. സത്യം പറയട്ടെ, ഒരു തരം വിഷമം വന്ന് കണ്ണ് നിറയുകയാണുണ്ടായത്. പൊതുവിടങ്ങളില്‍…
Read Moreനിരീക്ഷണത്തിലിരിക്കെ മുങ്ങി ! ബൈക്കിലും കെഎസ്ആര്‍ടിസിയിലും കറങ്ങി; തമിഴ്നാട്ടില്‍ നിന്നെത്തിയ കോവിഡ് രോഗി ആരോഗ്യ വകുപ്പിനെ വലച്ചതിങ്ങനെ…
തമിഴ്നാട്ടില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള് ആരോഗ്യവകുപ്പിനെ വലച്ചത് ചില്ലറയല്ല. ഇയാള്‍ ക്വാറന്റൈന് ലംഘിച്ച് ബൈക്കിലും കെഎസ്ആര്‍ടിസിയിലും യാത്ര ചെയ്താണ് ഇയാള്‍ ആശങ്ക സൃഷ്ടിച്ചത്. തൃത്താലയില്‍ സുഹൃത്തിന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെയാണ് ആരോഗ്യ വകുപ്പിനെ വെട്ടിച്ച് വീട്ടിലേക്ക് മുങ്ങിയത്. കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞ 23നാണ് മധുരയില്‍ നിന്ന് എത്തിയത്. 30ന് പട്ടാമ്പിയിലെത്തി സ്രവം പരിശോധനയ്ക്ക് നല്കി. ഇന്നലെയാണ് ഇരുവര്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളെ കൊയിലാണ്ടിയില്‍ നിന്ന് കണ്ടെത്തി കണ്ണൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. കോഴിക്കോട്ട് നിന്ന് കണ്ണൂരിലേയക്ക് കെഎസ്ആര്‍ടിസി ബസിലാണ് ഇദ്ദേഹം യാത്ര തിരിച്ചത്. പരിശോധനാ ഫലം അറിയിക്കാനായി ആരോഗ്യ വകുപ്പ് വിളിച്ചപ്പോഴാണ് സ്ഥലത്തില്ലെന്ന വിവരം അറിയുന്നത്. കോഴിക്കോട് ജില്ലാ നിരീക്ഷണ സംഘം എത്തിയാണ് ആംബുലന്‍സില്‍ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
Read Moreയാത്ര നിരക്ക് പഴയപടിയായതോടെ കെഎസ്ആര്‍ടിസിയുടെ നഷ്ടക്കണക്കുകളും കൂടുന്നു ! ഓരോ കിലോമീറ്ററിനും നഷ്ടം 29 രൂപ; പുതിയ കണക്കുകള്‍ ഇങ്ങനെ…
വര്‍ധിപ്പിച്ച യാത്രാ നിരക്കുകള്‍ പൂര്‍വസ്ഥിതിയിലായപ്പോള്‍ കെഎസ്ആര്‍ടിസിയുടെ നഷ്ടവും കൂടി. ബുധനാഴ്ച അന്തര്‍ജില്ലാ സര്‍വീസുകൂടി തുടങ്ങിയപ്പോള്‍ ഒരോ കിലോമീറ്ററിനും 29.1 രൂപ നഷ്ടത്തിലാണ് കെ.എസ്.ആര്.ടി.സി. സര്‍വീസ് നടത്തിയത്. ജീവനക്കാരുടെ വേതനവും ഇന്ധനം ഉള്‍പ്പെടെയുള്ള മറ്റുചെലവുകളും കണ്ടെത്തണമെങ്കില്‍ കിലോമീറ്ററിന് ഇപ്പോള്‍ 45.90 രൂപയെങ്കിലും ലഭിക്കണമെന്ന് ഓപ്പറേഷന്‍സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഷറഫ് മുഹമ്മദ് പറഞ്ഞു. 90.75 ലക്ഷം രൂപയാണ് സംസ്ഥാനത്ത് ബുധനാഴ്ച 2254 ബസുകള്‍ സര്‍വീസ് നടത്തിയിട്ട് ലഭിച്ചത്. ഇതില്‍ 85.78 ലക്ഷം ഡീസലിന് മാത്രം ചെലവായി. ബാക്കി 4.97 ലക്ഷമേ ഉണ്ടായിരുന്നുള്ളൂ. ഒരുദിവസം അറ്റകുറ്റപ്പണിക്ക് 15 ലക്ഷം രൂപയെങ്കിലും വേണം. അതിനുപോലും ബുധനാഴ്ച കിട്ടിയ വരുമാനം തികഞ്ഞില്ല. കിലോമീറ്ററിന് 16.80 രൂപ എന്ന നിരക്കിലായിരുന്നു വരുമാനം. എറണാകുളം മേഖലയിലാണ് ഏറ്റവും കുറഞ്ഞ വരുമാനം. കിലോമീറ്ററിന് 15.42 രൂപ. തിരുവനന്തപുരത്ത് 17.63, കോഴിക്കോട്ട് 18.35 രൂപയുമാണ് ബുധനാഴ്ചത്തെ വരുമാനം. ഒരു ബസിന്…
Read More